Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂറിസം വളര്‍ന്നത് ബിക്കിനി ധരിച്ചതുകൊണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

പനാജി: 1967-ല്‍ ഗോവയില്‍ ഒരു ഹിതപരിശോധന നടന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ സുപ്രധാനമാണ് ആ ഹിതപരിശോധന. മുന്‍ പോര്‍ച്ചുഗീസ് കോളനിയായ ഗോവയിലെ ജനങ്ങള്‍ സംസ്ഥാനം പ്രത്യേക ടെറിട്ടറിയായി തുടരണമെന്നാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ ഈ ഹിതപരിശോധനയാണ് ഗോവയില്‍ ബിക്കിനി അണിഞ്ഞ് നടക്കാനുള്ള അവകാശവും കൊണ്ടുവന്നതെന്നാണ് നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറും, ബിജെപി എംഎല്‍എയുമായ മൈക്കിള്‍ ലോബോ പറയുന്നത്.

തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗോവയില്‍ നടന്ന ഹിതപരിശോധനയുടെ വാര്‍ഷികത്തില്‍ നിരവധി പരിപാടികള്‍ നടക്കവെയാണ് ലോബോ സഭയില്‍ ഈ പ്രസ്താവന നടത്തിയത്. മഹാരാഷ്ട്രയുമായി കൂടിച്ചേരേണ്ടെന്ന് ജനങ്ങള്‍ വിധിയെഴുതിയ ആ വോട്ട് പ്രകാരമാണ് ഗോവയില്‍ ബിക്കിനി അണിയാനുള്ള അവകാശം ലഭിച്ചതെന്ന ഡെപ്യൂട്ടി സ്പീക്കറുടെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

michaellobo

മഹാരാഷ്ട്രയില്‍ ബിക്കിനി അണിഞ്ഞ് നടക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് മാത്രമാണ് ആ സംസ്ഥാനത്ത് ടൂറിസം അഭിവൃദ്ധിപ്പെടാത്തതെന്നും ലോബോ അഭിപ്രായപ്പെട്ടു. 1967 ജനുവരി 16ന് നടന്ന ഹിതപരിശോധനയില്‍ 54.20% ജനങ്ങളാണ് വ്യത്യസ്ത സംസ്ഥാനമായി നിലകൊള്ളാനും മഹാരാഷ്ട്രയില്‍ ലയിക്കേണ്ടെന്നും വിധിയെഴുതിയത്.

1961ലാണ് ഗോവയെ പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്നും മോചിപ്പിക്കുന്നത്. 1987-ല്‍ സംസ്ഥാന പദവിയും ലഭിച്ചു. എന്തായാലും ഗോവയില്‍ എന്ത് കൊണ്ട് ടൂറിസം വളര്‍ന്നെന്ന് സംശയമുള്ളവര്‍ ഇനി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ലോബോയെ സമീപിച്ചാല്‍ മതി!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+