ബിലാവല്‍ ഭൂട്ടോ രാഹുല്‍ ഗാന്ധിക്ക് പഠിക്കുന്നു?
ദില്ലി: ഈ ചെക്കനിതെന്ത് പറ്റി എന്നാണ് ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന കേട്ടവര്‍ ആദ്യം ചിന്തിച്ചിട്ടുണ്ടാകുക. അത്രയ്ക്കും അപ്രതീക്ഷിതമായാണ് ഭൂട്ടോ കുടുംബത്തിലെ ഇളമുറക്കാരനായ ബിലാവല്‍ അത് പറഞ്ഞത്. കാശ്മീരിലെ ഒരോ തരി മണ്ണും പാകിസ്താന് പിടിച്ചെടുക്കും.
ദേശീയ രാഷ്ട്രീയത്തില്‍ തന്റെ സാന്നിധ്യം അറിയിക്കാനുള്ള ഒരു പ്രസ്താവനയായിട്ടേ പാകിസ്താനിലെ ആളുകള്‍ പോലും ബിലാവലിന്റെ വാക്കുകളെ കാണുന്നുള്ളൂ. പക്ഷേ സംശയം അതല്ല, ഒരു ചെറിയ രാഹുല്‍ ഗാന്ധി ഒൡഞ്ഞിരിപ്പുണ്ടായിരുന്നോ ബിലാവലിന്റെ വാക്കുകളില്‍. ഇത്തരം തിടുക്കപ്പെട്ടുള്ള പ്രസ്താവനകള്‍ ഒരുപാട് വന്നിട്ടുണ്ട് രാഹുല്‍ ഗാന്ധിയില്‍ നിന്നും.
ഈ ഒരു പ്രസ്താവനയില്‍ ഒതുങ്ങുന്നില്ല ബിലാവല്‍ ഭൂട്ടോയ്ക്ക് രാഹുല്‍ ഗാന്ധിയുമായുള്ള സാമ്യം. കാണൂ.

ബാക്ക് ഗ്രൗണ്ട് ഏകദേശം ഒരുപോലെ
രാഹുല്‍ ഗാന്ധിയുടെയും ബിലാവല്‍ ഭൂട്ടോയുടെയും രാഷ്ട്രീയ ബാക്ക് ഗ്രൗണ്ട് ഏകദേശം ഒരുപോലെയാണ്. ഒരാള്‍ ഇന്ത്യയിലെ നെഹ്റു കുടുംബത്തിലെ ഇളമുറക്കാരന്. മറ്റേയാള്‍ പാകിസ്താനിലെ ഭൂട്ടോ കുടുംബത്തിലെയും.

പ്രധാനമന്ത്രിമാരുടെ മക്കള്‍
രാഹുലും ബിലാവലും മുന്‍ പ്രധാനമന്ത്രിമാരുടെ മക്കളാണ്. തീര്‍ന്നില്ല, രാഹുലിന്റെ അച്ഛന് രാജീവ് ഗാന്ധിയും ബിലാവലിന്റെ അമ്മ ബേനസീറും ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

മുത്തശ്ശിമാരും പ്രധാനമന്ത്രി
രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ദിയും ബിലാവല്‍ ഭൂട്ടോയുടെ മുത്തശ്ശി സുള്‍ഫിക്കര്‍ അലി ഭൂട്ടോയും പ്രധാനമന്ത്രിമാരായിരുന്നു. മാത്രമല്ല, ഇരുവരും കൊല്ലപ്പെടുകയുമായിരുന്നു.

ബ്രിട്ടന് വഴിയാണ്
ബിലാവലും രാഹുല്‍ ഗാന്ധിയും പഠിച്ചത് ബ്രിട്ടനിലാണ്. ഒരാള്‍ പ്രശസ്തമായ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍. മറ്റേയാള്‍ കേംബ്രിഡ്ജില്‍.

അധികാരം ചെറുപ്പത്തിലേ
യൂത്ത് കോണ്‍ഗ്രസ് വഴി രാഹുല്‍ ഗാന്ധി അധികം വിയര്‍ക്കാതെ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് വരെയായി. ബിലാവലിന്റെ കാര്യം ഇനിയും രസമാണ്, പത്തൊമ്പതാം വയസ്സിലാണ് ബിലാവല്‍ പി പി പിയുടെ ചെയര്‍മാനാകുന്നത്.

കണ്ടാലും ഒരുപോലെ
ക്ലീന്‍ ഷേവ് ചെയ്ത മുഖവും, ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ പറ്റിയ രൂപഭാവങ്ങളുമാണ് രാഹുലിന്റെയും ബിലാവലിന്റെയും പ്രത്യേകത. ഒരു കൈ സഹായത്തിന് കുടുംബപ്പേരും കൂടെയുണ്ട്.

ആംഗ്രി യംഗ് മെന്‍
രാഹുല്‍ ഗാന്ധിയുടെ അത്രയും ക്ഷോഭിക്കുന്ന യുവത്വമല്ല ബിലാവലിന്റേത്. എന്നാല്‍ താനും രാഹുല്‍ ഗാന്ധിയെക്കാള്‍ ഒട്ടും പുറകിലല്ല എന്ന് തെളിയിക്കുന്നതാണ് ജൂനിയര്‍ ഭൂട്ടോയുടെ കാശ്മീര്‍ പ്രസ്താവന.

ഭാവി പ്രധാനമന്ത്രിമാര്‍
കുടുംബരാഷ്ട്രീയത്തിന്റെ പ്രതിനിധികള്‍ ഭരിച്ച് ശീലമുള്ള രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും. അതുകൊണ്ട് തന്നെ നാളെ ഒരിക്കല്‍ രാഹുല്‍ ഗാന്ധിയും ബിലാവലും തങ്ങളുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായാല് അത്ഭുതപ്പെടാനില്ല.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications