കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിലാവല്‍ ഭൂട്ടോ രാഹുല്‍ ഗാന്ധിക്ക് പഠിക്കുന്നു?

Google Oneindia Malayalam News

ദില്ലി: ഈ ചെക്കനിതെന്ത് പറ്റി എന്നാണ് ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവന കേട്ടവര്‍ ആദ്യം ചിന്തിച്ചിട്ടുണ്ടാകുക. അത്രയ്ക്കും അപ്രതീക്ഷിതമായാണ് ഭൂട്ടോ കുടുംബത്തിലെ ഇളമുറക്കാരനായ ബിലാവല്‍ അത് പറഞ്ഞത്. കാശ്മീരിലെ ഒരോ തരി മണ്ണും പാകിസ്താന്‍ പിടിച്ചെടുക്കും.

ദേശീയ രാഷ്ട്രീയത്തില്‍ തന്റെ സാന്നിധ്യം അറിയിക്കാനുള്ള ഒരു പ്രസ്താവനയായിട്ടേ പാകിസ്താനിലെ ആളുകള്‍ പോലും ബിലാവലിന്റെ വാക്കുകളെ കാണുന്നുള്ളൂ. പക്ഷേ സംശയം അതല്ല, ഒരു ചെറിയ രാഹുല്‍ ഗാന്ധി ഒൡഞ്ഞിരിപ്പുണ്ടായിരുന്നോ ബിലാവലിന്റെ വാക്കുകളില്‍. ഇത്തരം തിടുക്കപ്പെട്ടുള്ള പ്രസ്താവനകള്‍ ഒരുപാട് വന്നിട്ടുണ്ട് രാഹുല്‍ ഗാന്ധിയില്‍ നിന്നും.

ഈ ഒരു പ്രസ്താവനയില്‍ ഒതുങ്ങുന്നില്ല ബിലാവല്‍ ഭൂട്ടോയ്ക്ക് രാഹുല് ഗാന്ധിയുമായുള്ള സാമ്യം. കാണൂ.

ബാക്ക് ഗ്രൗണ്ട് ഏകദേശം ഒരുപോലെ

ബാക്ക് ഗ്രൗണ്ട് ഏകദേശം ഒരുപോലെ

രാഹുല്‍ ഗാന്ധിയുടെയും ബിലാവല്‍ ഭൂട്ടോയുടെയും രാഷ്ട്രീയ ബാക്ക് ഗ്രൗണ്ട് ഏകദേശം ഒരുപോലെയാണ്. ഒരാള്‍ ഇന്ത്യയിലെ നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരന്‍. മറ്റേയാള്‍ പാകിസ്താനിലെ ഭൂട്ടോ കുടുംബത്തിലെയും.

പ്രധാനമന്ത്രിമാരുടെ മക്കള്‍

പ്രധാനമന്ത്രിമാരുടെ മക്കള്‍

രാഹുലും ബിലാവലും മുന്‍ പ്രധാനമന്ത്രിമാരുടെ മക്കളാണ്. തീര്‍ന്നില്ല, രാഹുലിന്റെ അച്ഛന്‍ രാജീവ് ഗാന്ധിയും ബിലാവലിന്റെ അമ്മ ബേനസീറും ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

മുത്തശ്ശിമാരും പ്രധാനമന്ത്രി

മുത്തശ്ശിമാരും പ്രധാനമന്ത്രി

രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ദിയും ബിലാവല്‍ ഭൂട്ടോയുടെ മുത്തശ്ശി സുള്‍ഫിക്കര്‍ അലി ഭൂട്ടോയും പ്രധാനമന്ത്രിമാരായിരുന്നു. മാത്രമല്ല, ഇരുവരും കൊല്ലപ്പെടുകയുമായിരുന്നു.

ബ്രിട്ടന്‍ വഴിയാണ്

ബ്രിട്ടന്‍ വഴിയാണ്

ബിലാവലും രാഹുല്‍ ഗാന്ധിയും പഠിച്ചത് ബ്രിട്ടനിലാണ്. ഒരാള്‍ പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍. മറ്റേയാള്‍ കേംബ്രിഡ്ജില്‍.

അധികാരം ചെറുപ്പത്തിലേ

അധികാരം ചെറുപ്പത്തിലേ

യൂത്ത് കോണ്‍ഗ്രസ് വഴി രാഹുല്‍ ഗാന്ധി അധികം വിയര്‍ക്കാതെ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് വരെയായി. ബിലാവലിന്റെ കാര്യം ഇനിയും രസമാണ്, പത്തൊമ്പതാം വയസ്സിലാണ് ബിലാവല്‍ പി പി പിയുടെ ചെയര്‍മാനാകുന്നത്.

കണ്ടാലും ഒരുപോലെ

കണ്ടാലും ഒരുപോലെ

ക്ലീന്‍ ഷേവ് ചെയ്ത മുഖവും, ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ പറ്റിയ രൂപഭാവങ്ങളുമാണ് രാഹുലിന്റെയും ബിലാവലിന്റെയും പ്രത്യേകത. ഒരു കൈ സഹായത്തിന് കുടുംബപ്പേരും കൂടെയുണ്ട്.

ആംഗ്രി യംഗ് മെന്‍

ആംഗ്രി യംഗ് മെന്‍

രാഹുല്‍ ഗാന്ധിയുടെ അത്രയും ക്ഷോഭിക്കുന്ന യുവത്വമല്ല ബിലാവലിന്റേത്. എന്നാല്‍ താനും രാഹുല്‍ ഗാന്ധിയെക്കാള്‍ ഒട്ടും പുറകിലല്ല എന്ന് തെളിയിക്കുന്നതാണ് ജൂനിയര്‍ ഭൂട്ടോയുടെ കാശ്മീര്‍ പ്രസ്താവന.

ഭാവി പ്രധാനമന്ത്രിമാര്‍

ഭാവി പ്രധാനമന്ത്രിമാര്‍

കുടുംബരാഷ്ട്രീയത്തിന്റെ പ്രതിനിധികള്‍ ഭരിച്ച് ശീലമുള്ള രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്താനും. അതുകൊണ്ട് തന്നെ നാളെ ഒരിക്കല്‍ രാഹുല്‍ ഗാന്ധിയും ബിലാവലും തങ്ങളുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായാല്‍ അത്ഭുതപ്പെടാനില്ല.

English summary
Bilawal Bhutto it seems is walking on the path of his Indian counterpart Congress scion Rahul Gandhi. Though, he has yet not matched Gandhi heir in terms of number of goofs up, but this Benazir Bhutto is surely giving tough competition. Third generation of Bhutto clan, Bilawal recently had said that his party will wrest every inch of Kashmir from India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X