കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടുക്കം മാറിയിട്ടില്ല... കുഞ്ഞ് മോളെ ഇന്നും ഓര്‍ക്കുന്നു; ബില്‍ക്കീസിന്റെ ഭര്‍ത്താവ്, പ്രതികള്‍ക്ക് മധുരം

Google Oneindia Malayalam News

ഗാന്ധിനഗര്‍: ബില്‍ക്കീസ് ബാനുവിന്റെ ഭര്‍ത്താവ് യാക്കൂബ് റസൂലിന് ഗുജറാത്ത് കലാപത്തെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്ക് കണ്ണീരൊഴുകും. ബില്‍ക്കീസിനെ കലാപകാരികള്‍ കൂട്ട ബലാല്‍സംഗം ചെയ്ത സംഭവം ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഭരണകക്ഷിയായ ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയ സംഭവമായിരുന്നു അത്. ബില്‍ക്കീസിനെ അക്രമിച്ചു എന്ന് മാത്രമല്ല ചെറിയ മകളെയും അക്രമികള്‍ വെറുതെവിട്ടില്ല....

കുടുംബത്തിലെ ആറ് പേരെ വെട്ടിനുറുക്കി തീയിടുകയും ചെയ്തു. 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇന്നലെ എല്ലാവരെയും ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍ നിന്ന് വിട്ടയച്ചു. ഇവരെ ജയിലിന് പുറത്ത് മധുരം നല്‍കിയാണ് ബന്ധുക്കള്‍ സ്വീകരിച്ചത്. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ യാക്കൂബ് റസൂലിന്റെ പ്രതികരണം കണ്ണു നനയിക്കുന്നതായിരുന്നു....

1

പ്രതികളെ വിട്ടയച്ചതില്‍ പ്രതികരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് യാക്കൂബ് റസൂല്‍ പറയുന്നു. കലാപത്തില്‍ കൊല്ലപ്പെട്ട ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് പരലോകത്ത് സമാധാനം കിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കുകയാണ്. എന്റെ മകളെയും അന്ന് അക്രമികള്‍ വെറുതെ വിട്ടില്ല. കൊല്ലപ്പെട്ടവരെ എല്ലാദിവസവും ഓര്‍മിക്കാറുണ്ടെന്നും യാക്കൂബ് പറയുന്നു.

2

21 കാരിയായിരുന്നു അന്ന് ബില്‍ക്കീസ് ബാനു. അഞ്ച് മാസം ഗര്‍ഭിണിയും. 2002 മാര്‍ച്ച് മൂന്നിനാണ് ബില്‍ക്കീസ് അക്രമിക്കപ്പെട്ടത്. കലാപം വ്യാപിക്കുന്നു എന്നറിഞ്ഞതോടെ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ഇവര്‍. അഹമ്മദാബാദിനടുത്ത പാടത്ത് വച്ചാണ് ആക്രമിക്കപ്പെട്ടത്. ബോധം നഷ്ടമാകുംവരെ അക്രമികള്‍ പീഡിപ്പിച്ചു.

പണമില്ലാതെ നട്ടംതിരിഞ്ഞ് കോണ്‍ഗ്രസ്; രാജിവയ്ക്കുമെന്ന് 6 എംഎല്‍എമാര്‍... കൈനീട്ടി സ്വീകരിച്ച് ബിജെപിപണമില്ലാതെ നട്ടംതിരിഞ്ഞ് കോണ്‍ഗ്രസ്; രാജിവയ്ക്കുമെന്ന് 6 എംഎല്‍എമാര്‍... കൈനീട്ടി സ്വീകരിച്ച് ബിജെപി

3

ഏറെ നേരത്തിന് ശേഷം ബോധം തിരിച്ചുകിട്ടിയപ്പോള്‍ ഉറ്റവരെല്ലാം കൊല്ലപ്പെട്ടിരിക്കുന്നു. അഭയാര്‍ഥി ക്യാമ്പിലേക്ക് മാറി. സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നിയമ നടപടികള്‍ ആരംഭിച്ചു. മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി തനിക്ക് നേരിട്ട ക്രൂരത പറയാന്‍ അവര്‍ ധൈര്യം കാണിച്ചു. സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. സുപ്രീംകോടതിയെ സമീപിച്ചു. കോടതി സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കി.

4

2004ല്‍ സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തു. കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ ബില്‍ക്കീസ് കോടതിയെ സമീപിച്ച് വിചാരണ നടപടികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് മുംബൈയിലെ കോടതിയിലായി വിചാരണ. 2008 ജനുവരി 21ന് 11 പ്രതികളെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. തെളിവില്ലാത്തതിനാല്‍ 7 പ്രതികളെ വെറുതെ വിടുകയും ചെയ്തു.

റഷ്യയെ 'വിഴുങ്ങാന്‍' സൗദി അറേബ്യ; 340 കോടി ഡോളര്‍ ചെലവിട്ട് നീക്കം... അവസരം മുതലാക്കുന്നുറഷ്യയെ 'വിഴുങ്ങാന്‍' സൗദി അറേബ്യ; 340 കോടി ഡോളര്‍ ചെലവിട്ട് നീക്കം... അവസരം മുതലാക്കുന്നു

5

ഇതിനെതിരെ പ്രതികള്‍ അപ്പീല്‍ കോടതിയെ സമീപിച്ചു. എന്നാല്‍ 2018ല്‍ ബോംബെ ഹൈക്കോടതി ശിക്ഷ ശരിവെക്കുകയാണ് ചെയ്തത്. 2019ല്‍ ബില്‍ക്കീസിന് അനുകൂലമായി സുപ്രീംകോടതിയില്‍ നിന്ന് മറ്റൊരു വിധി കൂടി വന്നു. ബില്‍ക്കീസിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കൂടാതെ ജോലി, വീട് എന്നിവ നല്‍കാനും നിര്‍ദേശിച്ചു.

6

14 വര്‍ഷം തടവില്‍ കഴിഞ്ഞ പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തിങ്കളാഴ്ചയാണ് തീരുമാനിച്ചത്. പ്രതികളില്‍ ഒരാളായ രാധേശ്യാം ഷാ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സമിതി രൂപീകരിച്ചു വിഷയം പഠിച്ചു. സമിതിയിലെ എല്ലാ അംഗങ്ങളും ആവശ്യപ്പെട്ടത് പ്രതികളെ വിട്ടയക്കണം എന്നായിരുന്നു.

7

ഇന്ന് രാവിലെ പ്രതികള്‍ ഗോധ്ര ജയിലില്‍ നിന്ന് പുറത്തിറങ്ങി. കുടുംബാംഗങ്ങള്‍ പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മധുരം നല്‍കി സ്വീകരിച്ചു. പലരും പ്രതികളുടെ കാല്‍തൊട്ട് വന്ദിച്ചു. കുടുംബത്തിനൊപ്പം വീണ്ടും ഒത്തുചേരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇനി പുതിയ ജീവിതമാകുമെന്നും രാധേശ്യാം ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു. ചെറിയ കേസുകളിലെ പ്രതികള്‍ പോലും തടവില്‍ കഴിയവെയാണ് ഇത്രയും ക്രൂരത കാണിച്ച പ്രതികളെ സര്‍ക്കാര്‍ വിട്ടയച്ചതെന്ന് മനുഷ്യാവകാശ അഭിഭാഷകന്‍ ഷംഷാദ് പത്താന്‍ പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ ഇരകള്‍ക്ക് നിയമത്തിലുള്ള വിശ്വാസ്യത നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
ശോഭനയുടെ വരവ് ദിലീപിനെ ട്രാപ്പിലാക്കും; നല്‍കിയിരിക്കുന്നത് സുപ്രധാന മൊഴികള്‍

English summary
Bilkis Bano Case; Accused Received By Family Members When They Released From Jail With Sweets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X