കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിൽക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയക്കരുതെന്ന ആവശ്യവുമായി 600 പേർ ഒപ്പിട്ട പ്രസ്താവന

Google Oneindia Malayalam News

ന്യൂഡൽഹി:ബിൽക്കിസ് ബാനു കേസ് പ്രതികളുടെ ശിക്ഷ ഇളവ് റദ്ദാക്കണമെന്ന് ആവശ്യവുമായി മനുഷ്യാവാകാശ പ്രവർത്തകർ.ഇത് സംബന്ധിച്ച് 600 പേരിലധികം ഒപ്പിട്ട പ്രസ്താവനയ പുറത്തിറക്കി. തൊഴിലാളികൾ, ചരിത്രകാരൻമാർ, സാമൂഹിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നവരാണ് പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്.

സഹേലി വിമൻസ് റിസോഴ്‌സ് സെന്റർ, ഗമന മഹിളാ സമൂഹ, ബേബാക്ക് കളക്ടീവ്, ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൻസ് അസോസിയേഷൻ, തുടങ്ങിയവരും പ്രസ്താവനയിൽ ഒപ്പുവെച്ചു. സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ തന്നെ കൂട്ടബലാത്സംഗം ചെയ്ക പ്രതികളെ മോചിപ്പിച്ച നടപടി തങ്ങളെ ലജ്ജിപ്പിക്കുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. വിധി അധാർമികവും മനസാക്ഷിക്ക നിരക്കാത്തതുമാണെന്ന് ചൂണ്ടിക്കാണിക്കുന്ന പ്രസ്താവന സംസ്ഥാനത്തിന്റെ ഇളവു നയങ്ങളെ ലംഘിക്കുന്നതാണെന്നും ആരോപിക്കുന്നു.

bilkis

2002 മാർച്ച് മൂന്നിന് ഗോധ്ര സംഭവത്തിനുശേഷമുണ്ടായ കലാപത്തിലാണ് ബിൽക്കിസ് ബാനുവിന്റെ കുടുംബം ആക്രമിക്കപ്പെട്ടത്. അന്ന് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനു കൂട്ടബലാത്സംഗത്തിനിരയാകുകയും അവരുടെ കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെടുകയും ചെയ്തു. കുടുംബത്തിലെ മറ്റ് 6 അംഗങ്ങൾ ഓടി രക്ഷപ്പെട്ടു.

പ്രതിമാസ റേഷൻ ലഭിക്കുന്നില്ലേ? നഷ്ടപരിഹാരം ആവശ്യപ്പെടാം... നിയമം ഇങ്ങനെപ്രതിമാസ റേഷൻ ലഭിക്കുന്നില്ലേ? നഷ്ടപരിഹാരം ആവശ്യപ്പെടാം... നിയമം ഇങ്ങനെ

2004 ലാണ് കേസിലെ പ്രതികൾ അറസ്റ്റിലായത്. അഹമ്മദാബാദിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. എന്നാൽ, സാക്ഷികളെ ഉപദ്രവിക്കാനും സിബിഐ ശേഖരിച്ച തെളിവുകൾ അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ടെന്ന് ബിൽക്കീസ് ബാനോ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന്, 2004 ഓഗസ്റ്റിൽ സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റി. കേസിൽ 2008 ജനുവരി 21-ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് വിധിച്ചു. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവച്ചു.

ജസ്വന്ത്ഭായ് നായി, ഗോവിന്ദ്ഭായ് നായി, ശൈലേഷ് ഭട്ട്, രാധേശം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വോഹാനിയ, പ്രദീപ് മോർധിയ, ബകഭായ് വോഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരാണ് കേസിലെ പ്രതികൾ.ജയിലിൽ 15 വർഷം പൂർത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്രതിയുടെ ആവശ്യത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകിയിരുന്നു. തുടർന്നാണ് പ്രതികളെ വിട്ടയയ്ക്കാൻ സർക്കാർ തീരുമാനമെടുത്തത്.

Recommended Video

cmsvideo
മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ട് കേന്ദ്ര സര്‍ക്കാരിന് ഒരു പ്രശ്നമല്ല |*Kerala

 'സിവിൽ സർവീസ് പരിശീലനം ഉപേക്ഷിച്ച് സൈന്യത്തിലേക്ക്, സാഹസികത ഇഷ്ടം'... നഷ്ടമായത് ധീര യോദ്ധാവിനെ 'സിവിൽ സർവീസ് പരിശീലനം ഉപേക്ഷിച്ച് സൈന്യത്തിലേക്ക്, സാഹസികത ഇഷ്ടം'... നഷ്ടമായത് ധീര യോദ്ധാവിനെ

English summary
ilkis Bano case, Activists have issued a statement urging the Supreme Court to revoke the early release of convicts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X