ബില്‍ക്കീസ് ബാനു കേസ്; ജഡ്ജി പിന്മാറി... ഹര്‍ജി ഫെബ്രുവരിയിലേക്ക് മാറ്റി
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനെ കൂട്ട ബലാല്‍സംഗത്തിന് ഇരയായ ബില്‍ക്കീസ് ബാനുവിന്റെ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ബേല എം ത്രിവേദിയാണ് പിന്മാറിയത്. കേസിലെ 11 പ്രതികളെയും ജയിലില്‍ നിന്ന് വിട്ടയച്ചതിനെതിരെ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബേല എം ത്രിവേദി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്. ഇതിനിടെയാണ് ത്രിവേദി പിന്മാറിയത്. ഈ സാഹചര്യത്തില്‍ ഹര്‍ജികള്‍ മറ്റൊരു ബെഞ്ചിന് ചീഫ് ജസ്റ്റിസ് കൈമാറും. ഹര്‍ജി ഫെബ്രുവരി പകുതിയിലേക്ക് മാറ്റിവച്ചു. പ്രത്യേക തിയ്യതി തീരുമാനിച്ചിട്ടില്ല. പുതിയ ബെഞ്ചിന് ഹര്‍ജി കൈമാറിയ ശേഷം കേസ് ലിസ്റ്റ് ചെയ്യുമെന്നാണ് വിവരം.

2002ലാണ് ഗുജറാത്തില്‍ ആയിരത്തിലധികം പേര് കൊല്ലപ്പെട്ട വ്യാപക കലാപം നടന്നത്. ബില്‍ക്കീസ് ബാനുവിനെ കൂട്ട ബലാല്‍സംഗം ചെയ്ത പ്രതികള്‍ കുടുംബത്തിലെ നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. വിചാരണ മുംബൈയിലാണ് നടന്നത്. പ്രതികള്‍ക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ. ശിക്ഷാ കാലയളവില്‍ പ്രതികള്‍ക്ക് പലപ്പോഴും പരോള്‍ അനുവദിച്ചതും വിവാദമായിരുന്നു.
കഴിഞ്ഞ മെയ് മാസത്തിലാണ് പ്രതികളിലൊരാള്‍ മോചനം തേടി സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യം പരിശോധിക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗുജറാത്ത് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിക്കുകയും ഈ സമിതി പ്രതികളെ വിട്ടയക്കാന്‍ ശുപാര്‍ശ ചെയ്യുകയുയമായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 15ന് എല്ലാ പ്രതികളും പുറത്തിറങ്ങി. ഇവര്‍ക്ക് വിഎച്ച്പി സ്വീകരണം നല്‍കിയിരുന്നു.
ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. നിരവധി പേര് തീരുമാനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു. സിപിഎം നേതാവ് സുഭാഷിണി അലി, മാധ്യമപ്രവര്‍ത്തക രേവതി ലോള്, ലഖ്നൗ സര്‍വകലാശാല മുന്‍ വിസി രൂപ് രേഖ വര്‍മ, തൃണമൂല്‍ എംപി മഹുവ മൊയ്ത്ര തുടങ്ങി നിരവധി പ്രമുഖരാണ് പ്രതികളെ നേരത്തെ വിട്ടയച്ചതിനെതിരെ കോടതിയെ സമീപിച്ചത്. ബില്‍ക്കീസ് ബാനു തന്നെ നേരിട്ട് കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഹര്‍ജിയാണ് കോടതി പ്രധാനമായി പരിഗണിക്കുക. കൂടെ മറ്റു ഹര്‍ജികളും പരിഗണിക്കും. അഡ്വ. ശോഭ ഗുപ്തയാണ് ബില്‍ക്കീസ് ബാനുവിന് വേണ്ടി ഹാജരാകുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications