നരേന്ദ്ര മോദിക്ക് ബില്‍ ഗേറ്റ്സിന്റെ പ്രശംസ
ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നരേന്ദ്ര മോദി 2 എന്ന് പേരിട്ടുവിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അന്താരാഷ്ട്ര തലത്തിലും പിന്തുണയേറുന്നു. മൈക്രോസോഫ്റ്റ് സ്ഥാപകനും മള്‍ട്ടി മില്യനയറുമായ സാക്ഷാല്‍ ബില്‍ ഗേറ്റ്സാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച് ഏറ്റവും ഒടുവില്‍ രംഗത്തെത്തിയത്. ദാരിദ്ര്യത്തിനെതിരെ നടത്തുന്ന പോരാട്ടമാണ് ബില്‍ ഗേറ്റ്സിനെ മോദിയുടെ ആരാധകനാക്കിയത്.
ഗേറ്റ്സ് നോട്ട്സ് എന്ന തന്റെ ബ്ലോഗിലൂടെയാണ് ബില്‍ ഗേറ്റ്സ് മോദിയെ പ്രശംസിച്ചിരിക്കുന്നത്. പുതിയ പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ച എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്. മറ്റ് രാഷ്ട്രീയക്കാരെ പോലെയല്ല, നരേന്ദ്ര മോദി ശൗച്യാലയങ്ങളെക്കുറിച്ച് സംസാരിക്കുന്നു. വേറെ രാഷ്ട്രീയ നേതാക്കള്‍ക്കാര്‍ക്കും ഇതൊര് പ്രശ്നമായി തോന്നിയില്ല. ഇവിടെയുള്ള മറ്റ് നേതാക്കളെക്കാള്‍ മോദി ഇക്കാര്യത്തില്‍ താല്പര്യം കാണിക്കുന്നു.

കഴിഞ്ഞ മാസം ദില്ലിയിലെത്തിയപ്പോഴാണ് ബില്‍ ഗേറ്റ്സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചത്. ഭാര്യ മെലിന്ദ ഗേറ്റ്സും ബില്‍ ഗേറ്റ്സിനൊപ്പം ഉണ്ടായിരുന്നു. ആരോഗ്യമേഖലയിലെ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും മോദി നടത്തുന്ന ശ്രമങ്ങള്‍ ബില്‍ ഗേറ്റ്സിനെ സ്വാധീനിച്ചു. ടോയ്ലെറ്റുകള്, വാക്സിനുകള്‍, ക്ലിനിക്കുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ മോദി ശ്രദ്ധ പതിപ്പിക്കുന്നു.
ഭരണവേഗം കൂട്ടാനുള്ള മോദിയുടെ ശ്രമങ്ങളാണ് ബില്‍ ഗേറ്റ്സിനെ ആകര്‍ഷിച്ച മറ്റൊരു കാര്യം. ഫയലുകള്‍ ചുവപ്പുനാടയില്‍ പെട്ടു കിടക്കരുതെന്ന് മോദി വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭരണ വേഗവും സുതാര്യതയുമാണ് മോദി സര്‍ക്കാരിന്റെ പ്രധാനപ്പെട്ട മുദ്രാവാക്യം. 2019 ഓടെ ഇന്ത്യ മാലിന്യമുക്തമാക്കാനുള്ള ക്ലീന്‍ ഇന്ത്യ ക്യാംപെയ്നിലാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍.
-
ഡീൽ മുതൽ ‘ഖൗമിലെ കുട്ടി’ വരെ- തെരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂടുപിടിപ്പിച്ച വാക്കുകൾ -
2018ലെ പ്രളയം വീണ്ടും! തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിവാദം- ദുരന്തം മനുഷ്യനിർമിതമോ? ശബ്ദരേഖ എഐ നിർമിതമോ? -
പിന്തുടരുന്നത് ക്രിമിനലുകൾ; വീഡിയോ ചിത്രീകരിച്ചവർക്കെതിരെ ആരോപണങ്ങളുമായി ശോഭ സുരേന്ദ്രൻ! -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
പിടി തരാതെ തെക്കൻ കാറ്റ്- യുഡിഎഫിന് ആത്മവിശ്വാസം, അടിത്തറ ഇളകില്ലെന്ന് ഇടത് -
കേരളം പോളിംഗ് ബൂത്തിലേക്ക്; നാളെ കൊട്ടിക്കലാശം! വോട്ടുറപ്പിക്കാൻ തീപാറുന്ന പോരാട്ടം -
ബംഗാൾ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത് 91 ലക്ഷം പേരെ! മമതയ്ക്ക് തിരിച്ചടിയോ? -
വ്യാഴാഴ്ച പൊതുഅവധി; ഈ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും വെള്ളിയാഴ്ചയും അവധി -
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സൗദി അറേബ്യ, ഒമാന്‍ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ റെഡി, ഇന്ത്യയ്ക്ക് ആശ്വാസം, കൂടുതല്‍ ക്രൂഡ് വരും -
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി?











Click it and Unblock the Notifications