കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിക്ക് ബില്‍ ഗേറ്റ്‌സിന്റെ പ്രശംസ

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നരേന്ദ്ര മോദി 2 എന്ന് പേരിട്ടുവിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അന്താരാഷ്ട്ര തലത്തിലും പിന്തുണയേറുന്നു. മൈക്രോസോഫ്റ്റ് സ്ഥാപകനും മള്‍ട്ടി മില്യനയറുമായ സാക്ഷാല്‍ ബില്‍ ഗേറ്റ്‌സാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച് ഏറ്റവും ഒടുവില്‍ രംഗത്തെത്തിയത്. ദാരിദ്ര്യത്തിനെതിരെ നടത്തുന്ന പോരാട്ടമാണ് ബില്‍ ഗേറ്റ്‌സിനെ മോദിയുടെ ആരാധകനാക്കിയത്.

ഗേറ്റ്‌സ് നോട്ട്‌സ് എന്ന തന്റെ ബ്ലോഗിലൂടെയാണ് ബില്‍ ഗേറ്റ്‌സ് മോദിയെ പ്രശംസിച്ചിരിക്കുന്നത്. പുതിയ പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ച എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്. മറ്റ് രാഷ്ട്രീയക്കാരെ പോലെയല്ല, നരേന്ദ്ര മോദി ശൗച്യാലയങ്ങളെക്കുറിച്ച് സംസാരിക്കുന്നു. വേറെ രാഷ്ട്രീയ നേതാക്കള്‍ക്കാര്‍ക്കും ഇതൊര് പ്രശ്‌നമായി തോന്നിയില്ല. ഇവിടെയുള്ള മറ്റ് നേതാക്കളെക്കാള്‍ മോദി ഇക്കാര്യത്തില്‍ താല്‍പര്യം കാണിക്കുന്നു.

billgates

കഴിഞ്ഞ മാസം ദില്ലിയിലെത്തിയപ്പോഴാണ് ബില്‍ ഗേറ്റ്‌സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചത്. ഭാര്യ മെലിന്ദ ഗേറ്റ്‌സും ബില്‍ ഗേറ്റ്‌സിനൊപ്പം ഉണ്ടായിരുന്നു. ആരോഗ്യമേഖലയിലെ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും മോദി നടത്തുന്ന ശ്രമങ്ങള്‍ ബില്‍ ഗേറ്റ്‌സിനെ സ്വാധീനിച്ചു. ടോയ്‌ലെറ്റുകള്‍, വാക്‌സിനുകള്‍, ക്ലിനിക്കുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ മോദി ശ്രദ്ധ പതിപ്പിക്കുന്നു.

ഭരണവേഗം കൂട്ടാനുള്ള മോദിയുടെ ശ്രമങ്ങളാണ് ബില്‍ ഗേറ്റ്‌സിനെ ആകര്‍ഷിച്ച മറ്റൊരു കാര്യം. ഫയലുകള്‍ ചുവപ്പുനാടയില്‍ പെട്ടു കിടക്കരുതെന്ന് മോദി വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭരണ വേഗവും സുതാര്യതയുമാണ് മോദി സര്‍ക്കാരിന്റെ പ്രധാനപ്പെട്ട മുദ്രാവാക്യം. 2019 ഓടെ ഇന്ത്യ മാലിന്യമുക്തമാക്കാനുള്ള ക്ലീന്‍ ഇന്ത്യ ക്യാംപെയ്‌നിലാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍.

English summary
Microsoft founder and philanthropist Bill Gates praised Prime Minister Narendra Modi's commitment to improve health services and his focus on ending open defecation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X