കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‌മോദിയുടെ ചിത്രമടങ്ങിയ ബോര്‍ഡുകള്‍ 72 മണിക്കുറിനുള്ളില്‍ നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച പരസ്യ ബോര്‍ഡുകള്‍ നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര സര്‍ക്കാറിന്‍റെ വിവിധ പദ്ധതികള്‍ വിശദീകരിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡുകള്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നാണ് എല്ലാ പെട്രോൾ പമ്പ് ഡീലർമാരോടും മറ്റ് ഏജൻസികളോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചത്. ഇത്തരം ബോര്‍ഡുകളിലെ പ്രധാനമന്ത്രിയുടെ ഫോട്ടോ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായി പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ ) ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ഒരു തൃണമൂൽ കോൺഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ സന്ദർശിക്കുകയും വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച് സ്ഥാപിച്ച പരസ്യ ബോര്‍ഡുകളിലെ പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് എതിരാണെന്ന് ഉന്നയിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 26 ന് സംസ്ഥാനത്തെ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതല്‍ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്.

 narendra-modi

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

അതേസമയം, പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടത്തുന്നത്. ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ അധികാരം നിലനിര്‍ത്തുമെന്നാണ് തൃണമൂല്‍ നേതാക്കള്‍ അവകാശപ്പെടുന്നത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടങ്ങുന്ന സഖ്യവും തിരഞ്ഞെടുപ്പ് രംഗത്ത് ഉണ്ട്.

ഒരു സീറ്റില്‍ മാത്രം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പിസി ജോര്‍ജ്; ബിജെപി 10 സീറ്റില്‍ വരെ ജയിക്കുംഒരു സീറ്റില്‍ മാത്രം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പിസി ജോര്‍ജ്; ബിജെപി 10 സീറ്റില്‍ വരെ ജയിക്കും

ബിപാഷ ബസു അവധി ആഘോഷത്തില്‍; മാലദ്വീപില്‍ നിന്നുള്ള ഗ്ലാമര്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

English summary
Billboards with Narendra Modi's picture should be removed within 72 hours; Election Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X