ബിസിനസ്സ് മാഗ്‌നറ്റും ഓഹരി വ്യാപാരിയുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു..
മുംബൈ: ബിസിനസ്സ് മാഗ്‌നറ്റും ഓഹരി വ്യാപാരിയും നിക്ഷേപകനുമായ രാകേഷ് ജുന്‍ജുന്‍വാല (62) ഞായറാഴ്ച രാവിലെ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ രാവിലെ 6.45 ഓടെയാണ് മരണം സംഭവിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
സ്വന്തമായുള്ള ഒരു ഇൻവെസ്റ്റർ പോർട്ട്ഫോളിയോവും, തന്റെ തന്നെ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ റെയർ എന്റർപ്രൈസസിന്റെ ഭാഗമായുള്ള പോർട്ട്‌ഫോളിയോവും രാകേഷിനുണ്ട്. ഇന്ത്യയിലെ പണക്കാരിൽ 38-ആം സ്ഥാനത്താണു രാകേഷിന്റെ സ്ഥാനം. 3.2 ബില്യൺ അമേരിക്കൻ ഡോളറാണു ഇദ്ദേഹത്തിന്റെ ആസ്തി.

ആകാശ എയർ വിമാനക്കമ്പനിക്ക് തുടക്കം കുറിച്ച്, കമ്പനി സർവീസ് ആരംഭിച്ച ഉടനാണ് ഇതിന്റെ പിന്നിലെ ശക്തിയായ രാകേഷ് ജുൻജുൻവാല അന്തരിക്കുന്നത്.












Click it and Unblock the Notifications