Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി വിവാഹിതനാകുന്നു... വധു ഈ രത്ന വ്യാപാരിയുടെ മകള്‍!!

ഇപ്പോള്‍ താരവിവാഹങ്ങളുടെ സമയമാണ്. നടി അനുഷ്ക ശര്‍മ്മയുടേയും വിരാട് കോഹ്ലിയുടേയും വിവാഹം ആഘോഷപൂര്‍വ്വമാണ് ബോളിവുഡ് കൊണ്ടാടിയത്. അടുത്ത് തന്നെ നടി ദീപിക പദുക്കോണും കാമുകന്‍ റണ്‍വീര്‍ കപൂറും വിവാഹം ചെയ്യുമെന്ന വാര്‍ത്തകളും വരുന്നുണ്ട്. എന്നാല്‍ ഇതിനിടയില്‍ മറ്റൊരു വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് പക്ഷേ ബോളിവുഡില്‍ നിന്നല്ല. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മൂത്ത മകന്‍ ആകാഷ് അംബിനുയുടേതാണ്. പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പ് വീരന്‍ നീരവ് മോദിയുടെ ബന്ധുകൂടിയായ രത്ന വ്യാപാരി റസല്‍ മേത്തയുടേയും മോണയുടേയും മകളാണ് വധു.

ശ്ലോക മേത്ത

ശ്ലോക മേത്ത

രത്നവ്യാപാര കമ്പനിയായി റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറായ റസല്‍മേത്തയുടേയും മോണയുടേയും മൂന്ന് മക്കളില്‍ ഇളയവളായ ശ്ലോകയാണ് ആകാശ് അംബാനിക്ക് വധുവായെത്തുന്നത്.

ഈ വര്‍ഷം അവസാനം

ഈ വര്‍ഷം അവസാനം

ഈ വര്‍ഷം ഡിസംബറോട് കൂടി വിവാഗം ഉണ്ടാകുമെന്നാണ് ഇരുകുടുംബാങ്ങളുടേയും തിരുമാനമെന്നാണ് വിവരം.

വിവാഹ നിശ്ചയം

വിവാഹ നിശ്ചയം

മാര്‍ച്ച് 24 നാകും വിവാഹ നിശ്ചയം എന്ന് വിവരം ഉണ്ട്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

ആകാശിന്‍റെ ജിയോ

ആകാശിന്‍റെ ജിയോ

റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26 വയസുകാരനായ ആകാശ് അംബാനി. റോസി ബ്ലൂ ഇന്ത്യയുടെ പ്രധാന ചുമതല വഹിക്കുന്നതില്‍ ഒരാള്‍ കൂടിയാണ് ശ്ലോക മേത്ത.

ഒരുമിച്ച് പഠിച്ചു

ഒരുമിച്ച് പഠിച്ചു

ദീരുബായ് അംബാനി ഇന്‍റര്‍നാഷ്ണല്‍ സ്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ് ആകാശും ശ്ലോകയും. ലണ്ടന്‍ സ്കൂള്‍ ഒാഫ് ഇക്കണോമിക്സില്‍ നിന്ന് നിയമത്തില്‍ പിജി ബിരുദവും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+