കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണം..ഇഡി സുപ്രീം കോടതിയിൽ
lതിരുവനന്തപുരം; ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ. ബിനീഷിന് ജാമ്യം നൽകിയ കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. കേസിൽ നാലാം പ്രതിയാണ് ബിനീഷ് കോടിയരി.
'ഗായത്രി സുരേഷിനോട് എങ്ങനെ ഇഷ്ടം തോന്നാതിരിക്കും'..ഇത് ട്രോളല്ല.. എന്നാ ഒരു ലുക്കാ'..വൈറൽ ഫോട്ടോ
ജാമ്യം അനുവദിച്ച് കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇഡി. ഈ സാഹചര്യത്തിലാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്ര ഏജന്‍സി അഭിഭാഷകന്‍ മുകേഷ് കുമാര്‍ മാറോറിയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

നേരിട്ടുള്ള തെളിവ് ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസിൽ ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്. സംശയം വെച്ച് മാത്രം ജാമ്യം നൽകാതിരിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഉപാധികളോടെയായിരുന്നു ബിനീഷിന് ജാമ്യം നൽകിയത്.
എന്നാൽ വരവിൽ കവിഞ്ഞ സ്വത്തുക്കളുടെ ശ്രോതസ് ബിനീഷിന് വ്യക്തമാക്കാൻ സാധിച്ചിട്ടിട്ടില്ലെന്നും പണം നിക്ഷേപിച്ച ചിലര്‍ ചോദ്യം ചെയ്യലിന് ഇത് വരെയും ഹാജരായിട്ടില്ലെന്നും ഇഡി ആരോപിക്കുന്നു.
2020 ഒക്ടോബര്‍ 29ന് ആയിരുന്നു കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 24 ന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടായിരുന്നു ബിനീഷ് കോടിയേരി കുടുങ്ങുന്നത്.
മലയാളികളായ അനൂപ് മുഹമ്മദ്, റിഷേജ് രവീന്ദ്രന്‍ അടക്കമുളളവരെയാണ് ബെംഗളൂരുവില്‍ മയക്കുമരുന്ന് കേസില്‍ പിടികൂടിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ ഇഡിയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ 19 എ, 69 എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു ഇ ഡി ബിനീഷിനെതിരായ കുറ്റപത്രം സമർപ്പിച്ചത്.












Click it and Unblock the Notifications