ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; തിങ്കളാഴ്ച ചോദ്യം ചെയ്തേക്കും!!
മുംബൈ: ലൈംഗീക പീഡനക്കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കോടതി ഉത്തരവനുസരിച്ച് ജാമ്യത്തിൽ വിടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ അഭിഭാഷകനൊപ്പമാണു പൊലീസ് സ്റ്റേഷനിലെത്തിയത്.
മുംബൈ ദിൻഡോഷി കോടതി കർശന ഉപാധികളോടെയാണു കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചത്. പോലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയാറാകണമെന്നും കോടതി നിർദേശമുണ്ട്. അതേസമയം യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും പോലീസ് ആരംഭിച്ചു.

പരാതിക്കാരിയായ യുവതിക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടെന്നാണ് ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ കോടതിയില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. നടനൊപ്പമുളള യുവതിയുടെ ചിത്രങ്ങള്‍ അടക്കം പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു.
ബിനോയ് ഒരു വട്ടം വിവാഹിതനാണ്. ഹിന്ദു വിവാഹ നിയമ പ്രകാരം ബിനോയി രണ്ടാമത് വിവാഹം കഴിച്ചെങ്കില്‍ രണ്ടാമത്തെ വിവാഹം നിയമപരമായി നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. കേസ് കെട്ടിച്ചമച്ചതാണ്. അത്തരമൊരു കേസില്‍ അറസ്റ്റ് ഒഴിവാക്കാനാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്
യുവതി ഹാജരാക്കിയ രേഖകളില്‍ പല വൈരുദ്യങ്ങളുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ ഡിഎന്‍എ പരിശോധന നടത്തണം എന്ന ആരോപണത്തെ പ്രതിഭാഗം എതിര്‍ക്കുകയായിരുന്നു. എന്നാൽ ആവശ്യം വന്നാൽ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാകണമെന്ന വ്യവസ്ഥയിൽമേലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ബിനോയ് അയച്ച വിസ, ടിക്കറ്റ്, യുവതിയും കുട്ടിയും ദുബായിലേക്ക് യാത്ര ചെയ്ത പാസ്‌പോര്‍ട്ട് അടക്കം പരാതിക്കാരി കോടതിയില്‍ ഹാജരാക്കിയിരുന്നു.












Click it and Unblock the Notifications