പുതിയ വൈറസ് വകഭേദത്തെ അതിജീവിക്കുന്ന വാക്സിൻ ആറാഴ്ചകൾക്കുള്ളിൽ തയ്യാറാക്കുമെന്ന് ബയോൺടെക്
ദില്ലി; യുകെയിൽ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ നേരിടാൻ തങ്ങളുടെ പങ്കാളിത്തത്തിൽ നിർമ്മിച്ച വാക്സിൻ പര്യാപ്തമാണെന്ന് ഫൈസർ വാക്സിന്റെ നിർമ്മാണ പങ്കാളിയായ ജർമ്മൻ കമ്പനി ബയോൺ ടെക്.ആവശ്യമെങ്കിൽ വകഭേദം സംഭവിച്ച കൊവിഡ് വാക്സിനെ നേരിടാൻ പ്രാപ്തിയുള്ള വാക്സിൻ ആറാഴ്ചയ്ക്കുള്ളിൽ തയ്യാറാക്കാൻ കമ്പനിക്ക് സാധിക്കുമെന്നും ബയോൺ ടെക് സിഇഒ ഉഗുർ സഹിൻ പറഞ്ഞു.
ശാസ്ത്രീയമായി ഫൈസർ വാക്സിന് പുതിയ കൊവിഡ് വകഭേദത്തെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. അതേസമയം മെസഞ്ചർ സാങ്കേതികവിദ്യയുടെ ഭംഗി എന്തെന്നാൽ, പുതിയ കൊവിഡ് വകഭേദത്തെ അനുകരിക്കുന്ന ഒരു വാക്സിൻ തയ്യാറാക്കാൻ നമ്മുക്ക് കഴിയും - ആറ് ആഴ്ചയ്ക്കുള്ളിൽ ഇത് തയ്യാറാക്കാമെന്നും ഉഗുർ സഹിൻ പറഞ്ഞു.

ബ്രിട്ടനിൽ കണ്ടെത്തിയ വേരിയന്റിന് ഒൻപത് വകഭേദങ്ങൾ ഉണഅടെന്നും സഹിൻ ഉഗുർ പറഞ്ഞു. അതേസമയം ഫൈസർ വാക്സിൻ ഇവയ്ക്കെതിരെ കാര്യക്ഷമമായിരിക്കും, കാരണം അതിൽ "1,000 അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു, അവയിൽ ഒൻപത് എണ്ണം മാറിയാലും 99 ശതമാനം പ്രോട്ടീനും ഇപ്പോഴും സമാനമാണെന്നും ഉഗുർ പറഞ്ഞു. പുതിയ വകദേഭത്തിനെതിരെ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ഫലങ്ങൾ പ്രതീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ പുതിയ വകഭേദങ്ങളിൽ വിജയിക്കുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. എന്നിരുന്നാൽ കൂടിയും പരീക്ഷണം നടത്തിയാൽ മാത്രമേ അത് അറിയാൻ കഴിയൂ ..ഞങ്ങൾ എത്രയും വേഗം ഡാറ്റ പ്രസിദ്ധീകരിക്കും,അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ഇന്ത്യയിൽ കൊവിഡ് വാക്സിൻ പുതുവർഷത്തിൽ ലഭ്യമായേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷ് വർധൻ വ്യക്തമാക്കി. 3 സാധ്യത വാക്സിനുകളാണ് അനുമതിയ്ക്കായി കേന്ദ്രത്തിന് അപേക്ഷ നൽകിയിരിക്കുന്നത്. അതേസമയം ബ്രിട്ടനിൽ നിന്ന് കണ്ടെത്തിയ കൊവിഡ് വൈറസിന്റെ വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറിരാജേഷ് ഭൂഷൺ അറിയിച്ചു.
നിലവിൽ രാജ്യത്ത് 3 ലക്ഷത്തിൽതാഴെ രോഗബാധിതരാണ് ഉള്ളത്. 163 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2020 ജൂലൈ 12ന് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 2,92,258 ആയിരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 11,121 ന്റെ കുറവാണ് ഉണ്ടായത്.












Click it and Unblock the Notifications