കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വനാഥ് ആനന്ദിന്റെ ബയോപിക് വരുന്നു, ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെ സംവിധായകന്‍ ചിത്രമൊരുക്കും!!

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യയുടെ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ ജീവിതം സിനിമയാകുന്നു. ബയോപിക്ക് ഒരുക്കുന്നത് പ്രമുഖ സംവിധായകന്‍ ആനന്ദ് എല്‍ റായിയാണ്. നേരത്തെ ഷാരൂഖ് ഖാന്‍ ചിത്രമായ സീറോ സംവിധാനം ചെയ്തിട്ടുണ്ട് ആനന്ദ് എല്‍ റായ്. പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് വിവരങ്ങള്‍പുറത്തുവിട്ടത്. അതേസമയം പ്രമുഖ തമിഴ് താരം ധനുഷ് വിശ്വനാഥന്‍ ആനന്ദായി സ്‌ക്രീനില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പേര് ഇനിയും തീരുമാനിച്ചിട്ടില്ല. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

1

സിനിമയുടെ നിര്‍മാണത്തിലും ആനന്ദ് എല്‍ റായ് ഭാഗമാകും. അതേസമയം നിലവില്‍ അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന അത്രംഗി രെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണുള്ളത്. ഈ ചിത്രത്തിലും ധനുഷ് അഭിനയിക്കുന്നുണ്ട്. നേരത്തെ രാഞ്ജന എന്ന ചിത്രത്തിലും ആനന്ദ് എല്‍ റായിക്കൊപ്പം ധനുഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ധനുഷിനെ പരിഗണിക്കാന്‍ വേറെയും കാര്യങ്ങളുണ്ടെന്നാണ് സൂചന. അദ്ദേഹം ആനന്ദിനെ പോലെ തമിഴ് സംസാരിക്കുന്ന യുവാവാണ്. അതിലുപരി വിശ്വനാഥന്‍ ആനന്ദിന്റെ കടുത്ത ആരാധകനാണ് ധനുഷ്.

ധനുഷിന്റെ ഈ ആരാധന കാരണമാണ് ആനന്ദ് എല്‍ റായ് അദ്ദേഹത്തെ പരിഗണിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള ഒരുവിവരവും ഇതുവരെ പുറത്തുവിടാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല. അതേസമയം ധനുഷിന് ചെസ് കളിക്കാന്‍ അറിയുമോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ധനുഷ് മെത്തേഡ് ആക്ടര്‍ ആയത് കൊണ്ട് അത് പ്രയാസമുള്ള കാര്യമല്ല. ചെസ് കളി പഠിക്കുക ബുദ്ധിമുട്ടേറിയതാവില്ല.

ആനന്ദ് ഏത് താരത്തെയാണ് നിര്‍ദേശിക്കുകയെന്ന് വ്യക്തമല്ല. ഇന്ത്യയില്‍ നിന്നുള്ള ലോക ചെസ് ചാമ്പ്യനാണ് വിശ്വനാഥന്‍ ആനന്ദ്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. അഞ്ച് തവണ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ആനന്ദ് സ്വന്തമാക്കിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം ആദ്യമായി വാങ്ങിയതും ആനന്ദാണ്. പത്മവിഭൂഷണ്‍ അടക്കമുള്ള പുരസ്‌കാരങ്ങളും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

English summary
biopic on vishwanathan anand is set to direct by aanand l rai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X