കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

‌സൈനികരുടെ വിരമിക്കൽ പ്രായം ഉയർത്തിയേക്കും, പെൻഷൻ ചെലവ് കുറയ്ക്കാൻ നടപടികളുമായി ബിപിൻ റാവത്ത്

Google Oneindia Malayalam News

ദില്ലി: പെൻഷൻ ചെലവ് കുറയ്ക്കാനുള്ള പദ്ധതികൾ ആലോചിക്കാൻ സംയുക്ത സൈനിക മേധാവി വിപിൻ റാവത്ത് മൂന്ന് സേനാ വിഭാഗം മേധാവികളുമായി ചർച്ച നടത്തി. ജവാൻമാരുടെ വിരമിക്കൽ പ്രായം കൂട്ടുന്നതടക്കമുള്ള പദ്ധതികൾ ആലോചനയിലുണ്ടെന്നാണ് വിവരം. വിരമിക്കൽ പ്രായം 58 ആയി ഉയർത്തിയേക്കുമെന്നാണ് സൂചന.

ദില്ലിയില്‍ ബിജെപി ചിരിക്കുന്നു; അവസാന 2 മണിക്കൂറില്‍ 30 ലക്ഷം വോട്ടുകള്‍, എക്‌സിറ്റ് പോള്‍ തെറ്റുംദില്ലിയില്‍ ബിജെപി ചിരിക്കുന്നു; അവസാന 2 മണിക്കൂറില്‍ 30 ലക്ഷം വോട്ടുകള്‍, എക്‌സിറ്റ് പോള്‍ തെറ്റും

2010ൽ 41,000 കോടിയായിരുന്ന മിലിറ്ററി പെൻഷൻ ബജറ്റ് 1.32 ലക്ഷം കോടിയായാണ് ഉയർന്നത്. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 0.5 ശതമാനമായാണ് ഇത് ഉയർന്നത്. വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പിലാക്കാനായി ജൂണിൽ 60,00 മുതൽ 70,00 കോടി രൂപ വരെയാണ് ചെവല് പ്രതീക്ഷിക്കുന്നത്.

rawat

പെൻഷൻ ചെലവ് വെട്ടിക്കുറയ്ക്കുന്നതിനായി ബിപിൻ റാവത്ത് വിരമിക്കൽ പ്രായം ഉയർത്തുന്നതിനെ അനുകൂലിക്കുന്നുണ്ട്. ജവാന്മാരുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും വിരമിക്കൽ പ്രായം 39ൽ നിന്നും 58ആയി ഉയർത്താനാണ് നീക്കം.

കന്റോൺമെന്റ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരത്തിനുപകരം, നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ പോലുള്ള ഇൻഫ്രാസ്ട്രക്ചർ ഏജൻസികൾ സൈനിക ഭവന പദ്ധതികൾക്ക് ധനസഹായം നൽകണമെന്ന് സിഡിഎസ് ആവശ്യപ്പെടുന്നു. സൈനിക ഉദ്യോഗസ്ഥരുടെ ആഡംബര ബംഗ്ലാവുകൾ ഒഴിവാക്കിയേക്കുമെന്നും സൂചനകളുണ്ട്.

"വിശാലമായ ബംഗ്ലാവുള്ള ഒരു കുന്നിൻമുകളിൽ കോർപ്സ് കമാൻഡർ താമസിക്കുന്ന ദിവസം കഴിഞ്ഞു. സൈനിക മേധാവികൾക്ക് ഫ്ലാറ്റുകളിലും ഒരു കെട്ടിടത്തിലും താമസിക്കാനുള്ള സമയം വന്നിരിക്കുന്നു," ഒരു മുതിർന്ന സൈനികോദ്യോഗസ്ഥൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ വിമാനവാഹിനിക്കപ്പൽ ഐ‌എൻ‌എസ് വിക്രാന്ത് ഈ വർഷം കടൽ പരീക്ഷണങ്ങൾക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഉടൻ തന്നെ ലക്ഷദ്വീപിലെ അഗട്ടി എയർസ്ട്രിപ്പ് വിപുലീകരിക്കുകയും ചെയ്യുമെന്നും ജനറൽ ബിപിൻ റാവത്ത് അറിയിച്ചു.

English summary
Bipin Rawat on increasing pension expense
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X