കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനിക മേധാവിയുടെ മരണം; അവസാനത്തെ പ്രസംഗങ്ങളിലൊന്ന് കേരള പൊലീസിന്റെ പരിപാടിയിൽ; നടുക്കം...

Google Oneindia Malayalam News

ചെന്നൈ: കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിൻ്റെ അവസാനത്തെ പ്രധാന പ്രസംഗങ്ങളിലൊന്ന് കേരള പൊലീസിൻ്റെ സൈബർ സുരക്ഷയെക്കുറിച്ച്. നവംബർ 12നാണ് റാവത്ത് കേരള പൊലീസിന്റെ കൊക്കൂണ്‍ 14-ാമത് വെര്‍ച്വല്‍ കോണ്‍ഫറന്‍സിൻ്റെ ഉദ്ഘാടനപ്രസംഗത്തിൽ സംസാരിച്ചത്. പരിപാടിയുടെ ഉദ്ഘാടകനും അദ്ദേഹം തന്നെയായിരുന്നു.

ആഗോളതലത്തിലെ സൈബര്‍ കുറ്റകൃത്യങ്ങളിലെ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം സൈബര്‍ കുറ്റവാളികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും ഒറ്റയ്ക്കും സംഘടിതമായ രാജ്യങ്ങളുടെ പിന്തുണയിലും ഇന്ത്യക്കെതിരെ ചാരപ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു.

കനത്ത മൂടല്‍ മഞ്ഞില്‍ ഹെലികോപ്റ്റര്‍ മറയുന്നു; അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്കനത്ത മൂടല്‍ മഞ്ഞില്‍ ഹെലികോപ്റ്റര്‍ മറയുന്നു; അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്

14 മിനിട്ട് നീണ്ട പ്രഭാഷണത്തിൽ കേരള പൊലീസിൻ്റെ വിവിധ രംഗങ്ങളിലെ മികവിനെ അദ്ദേഹം അക്കമിട്ട് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. സൈബർ സുരക്ഷയെ കുറിച്ച് തുടർച്ചയായ കോൺഫറൻസുകൾ നടത്തുന്നതിനും ഇതിൻ്റെ പ്രാധാന്യം പൊതുസമൂഹത്തിൽ വിശദീകരിക്കുന്നതിനും കേരള പൊലീസിനെ അദ്ദേഹം പരിപാടിക്കിടെ അഭിനന്ദിച്ചിരുന്നു.

 bipinrawat

ജനറൽ ബിപിൻ റാവത്ത് കോൺഫറൻസിൽ സംസാരിച്ചത് ഇങ്ങനെ: സൈബര്‍ സുരക്ഷ എന്നത് ഇപ്പോള്‍ ഐടി പ്രൊഫഷണലുകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. എല്ലാ പൗരന്മാരെയും ബാധിക്കുന്നതാണ്. കൊവിഡ് കാലത്ത് ഇന്ത്യയിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ 500 മടങ്ങ് വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റകൃത്യള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് കേരള പൊലീസ് നടത്തുന്ന കോണ്‍ഫറന്‍സ് ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു അങ്ങനെ നീളുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.

സൈബര്‍ ആക്രമണങ്ങള്‍ മാത്രമല്ല, സൈബര്‍ കുറ്റകൃത്യങ്ങളും ഒരുപാട് വര്‍ധിക്കുകയാണ്. സാങ്കേതികമായി ഹാക്കര്‍മാരും മറ്റ് സൈബര്‍ കുറ്റവാളികളും പുതിയ കണ്ടെത്തലുകള്‍ നടത്തുമ്പോള്‍ അതിനനുസൃതമായി സൈബര്‍ സുരക്ഷയിലും സാങ്കേതിക വിദ്യ മുന്നേറണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭയവും അനിശ്ചിതത്വവും മുതലെടുത്ത് സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന കാഴ്ചയാണ് കാണുന്നത്.

Recommended Video

cmsvideo
Bipin Rawat Biography: Know everything about the first CDS of India

കൊവിഡ് കാലത്ത് കൂടുതല്‍ ജോലികളും ഓണ്‍ലൈന്‍ വഴിയും വര്‍ക്ക് ഫ്രം ഹോം രീതിയിലുമായിട്ടുണ്ട്. അതിനാൽ തന്നെ കൂടുതല്‍ ഡാറ്റകളും വിവരങ്ങളും ഓണ്‍ലൈന്‍ വഴിയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഡാറ്റാ ചോർച്ച പലഭാഗങ്ങളിലും ഉണ്ടാവുകയാണ്. സൈബര്‍ സുരക്ഷാപിഴവുകള്‍ മുതലെടുത്ത് സൈബര്‍ കുറ്റവാളികള്‍ ഡാറ്റ മോഷ്ടിക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വെള്ള ഗൗണില്‍ ഗ്ലാമറസായി എത്തിയ ഇനിയ; പുത്തന്‍ ചിത്രങ്ങള്‍ ഇതാ

ആഴത്തിലുള്ള അറിവും സൈനിക രംഗത്തെ വർഷങ്ങളായുള്ള പരിചയസമ്പത്തും പല സുപ്രധാന വിഷയങ്ങളിൽ പോലും ഇടപെടുന്നതിന് റാവത്തിനെ സഹായിച്ചിട്ടുണ്ട്. വിവരചോർച്ചയും, സൈബർ ആക്രമണവും അടക്കമുള്ള വിഷയങ്ങൾ ഇന്ത്യൻ സമൂഹത്തിൽ വീണ്ടും ആവർത്തിക്കുന്നത് എന്തുകൊണ്ടാണെന്നും, കേരളം ഇതിനെ പ്രതിരോധിക്കുവാൻ എത്തരത്തിലുള്ള മാർഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നും റാവത്ത് വിശദമായി സംസാരിച്ചിരുന്നു. സൈബർ സുരക്ഷയുടെ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തിൻ്റെ വാക്കുകളെ സ്നേഹത്തോടെ പ്രശംസിക്കുകയും ചെയ്തിരുന്നു.

English summary
One of the last important speeches of the Joint Chiefs of Staff General Bipin Rawat who was killed in a helicopter crash in Coonoor was on the cyber security of the Kerala Police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X