കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ മുഖ്യമന്ത്രിയായി തുടരണോ? നിങ്ങള്‍ പറയൂ, ത്രിപുരയില്‍ ജനവിധി തേടി ബിപ്ലവ് കുമാര്‍!!

Google Oneindia Malayalam News

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനിടെ പൊതുവേദിയില്‍ ജനവിധി തേടി മുഖ്യമന്ത്രി ബിപ്ലവ് ദേവ്. തനിക്കെതിരെ ഉയര്‍ന്ന മുദ്രവാക്യങ്ങള്‍ വല്ലാതെ വേദനിപ്പിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിനായി ജനവിധി തേടുമെന്നും അദ്ദേഹം പറഞ്ഞു. ഈ വരുന്ന ഞായറാഴ്ച്ച താന്‍ ജനങ്ങളെ തുറന്ന വേദിയില്‍ വെച്ച് കാണും. അതേ വേദിയില്‍ തന്നെ എന്നെ വിമര്‍ശിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും വരാം. താന്‍ തുടരണോ എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടതെന്നും ബിപ്ലവ് ദേവ് പറഞ്ഞു.

1

ഞാന്‍ ആ ദിവസം വേദിയില്‍ തന്നെയുണ്ടാവും. നിങ്ങള്‍ എന്റെ കാര്യത്തില്‍ ഒരു തീരുമാനം അറിയിക്കണം. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചടങ്ങ്. ജനവിധി ഞങ്ങള്‍ ബിജെപിയുടെ ഹൈക്കമാന്‍ഡിനെ അറിയിക്കും. ഞാന്‍ തുടരേണ്ട എന്നാണ് തീരുമാനമെങ്കില്‍ തീര്‍ച്ചയായും മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ല. തീര്‍ച്ചയായും ബിപ്ലവ് ഹഠാവോ ബിജെപി ബച്ചാവോ മുദ്രാവാക്യങ്ങളില്‍ എനിക്ക് സങ്കടമുണ്ട്. എനിക്ക് ആകെ സംഭവിച്ച പ്രശ്‌നം, ത്രിപുരയുടെ വികസന കാര്യത്തില്‍ ഞാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു എന്നതാണെന്നും ബിപ്ലവ് പറഞ്ഞു.

ഞാന്‍ അഞ്ച് വര്‍ഷത്തേക്കുള്ള മുഖ്യമന്ത്രിയാണ്. അത് അഞ്ച് വര്‍ഷത്തേക്കുള്ള സര്‍ക്കാര്‍ മാത്രമാണ്. 30 വര്‍ഷത്തോളം സര്‍വീസുകള്‍ സര്‍ക്കാര്‍ ജോലിക്കാരനല്ല താനെന്നും ബിപ്ലവ് പറഞ്ഞു. നേരത്തെ ബിജെപി നിരീക്ഷകനായ വിനോദ് സോന്‍കര്‍ വിളിച്ച ചടങ്ങില്‍ വെച്ചാണ് ബിപ്ലവിനെ പുറത്താക്കണമെന്ന് നേതാക്കള്‍ ഉന്നയിച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നാണ് സോന്‍കര്‍ പ്രതികരിച്ചത്. ബിജെപി നേതാക്കളില്‍ വലിയൊരു വിഭാഗം ബിപ്ലവിനെ പുറത്താക്കണമെന്ന ആവശ്യത്തിലാണ്. ബിജെപി എംഎല്‍എ സുദീപ് ദേവ് ബര്‍മനുമായുള്ള പ്രശ്‌നങ്ങളാണ് ബിജെപിയെ പ്രതിസന്ധിയിലാക്കിയത്.

സുദീപ് ബര്‍മന്‍ ത്രിപുരയില്‍ ബിപ്ലവിനേക്കാള്‍ വലിയ നേതാവാണ്. 2017ല്‍ ഏഴ് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിയിലേക്ക് കൊണ്ടുവന്നത് ബര്‍മനായിരുന്നു. ഐപിഎഫ്ടിയുമായി സഖ്യമുണ്ടാക്കുന്നതിലും ബര്‍മന്റെ റോള്‍ നിര്‍ണായകമായിരുന്നു. ജൂണില്‍ ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്ന് ബര്‍മനെ നീക്കിയിരുന്നു. ഇതിന് ശേഷം ബര്‍മന്‍ ബിപ്ലവിനെതിരെ വിമത നീക്കം നടത്തുന്നതിന് തുടക്കമിടുകയായിരുന്നു. ഏകാധിപതിയും പരിചയക്കുറവുമുള്ള നേതാവാണ് ബിപ്ലവെന്ന് ഇവര്‍ പറയുന്നു. ജനങ്ങള്‍ക്കിടയില്‍ ഒട്ടും താല്‍പര്യമില്ലാത്ത നേതാവാണ് അദ്ദേഹമെന്നും ബര്‍മന്‍ അടക്കമുള്ളവര്‍ കുറ്റപ്പെടുത്തുന്നു.

Recommended Video

cmsvideo
മണ്ടത്തരങ്ങളുടെ ഘോഷയാത്രയുമായി BJP നേതാക്കൾ | Oneindia Malayalam

English summary
biplab deb ask tripura people whether he should continue or not
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X