കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ നായകനെന്ന പേര് മാറ്റാനുറച്ച് ബിജെപി നേതാവ്; പൊതുവേദിയിൽ 45 പുഷ് അപ്പ്, കരുത്തുകാട്ടി ബിപ്ലബ്!!

Google Oneindia Malayalam News

കൊൽക്കത്ത: പലപ്പോഴും പ്രസ്താവനകൾകൊണ്ട വിവാദങ്ങൾ ഉണ്ടാക്കിയ നേതാവാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. മഹാഭാരത കാലത്തും ഇന്റർനെറ്റ് ഉണ്ടായിരുന്നെന്ന് തുടങ്ങി സിവിൽ സർവ്വീസ് എടുക്കേണ്ടത് സിവിൽ എഞ്ചിനീയർമാരാണെന്ന യമണ്ടൻ മണ്ടത്തരങ്ങൾ പോലും ബിപ്ലബ് ദേബിന്റെ അക്കൗണ്ടിലുണ്ട്. നിര്‍മ്മാണം പഠിച്ചവരാണ് സിവില്‍ എഞ്ചിനീയര്‍മാര്‍. ഭരണകാര്യങ്ങള്‍ നടപ്പാക്കണമെങ്കില്‍ സമൂഹ നിര്‍മ്മാണം ആവശ്യമാണ്. സിവില്‍ എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരുമാണ് സിവില്‍ സര്‍വ്വീസ് എഴുതേണ്ടത്. സമൂഹം കെട്ടിപ്പടുക്കാനും ഭരണനിര്‍വ്വഹണത്തിനുമുള്ള അനുഭവസമ്ബത്തും അറിവും സിവില്‍ എഞ്ചിനീയര്‍മാര്‍ക്കാണെന്നായിരുന്നു ബിപ്ലബ് ദേവിന്റെ വാദം.

<strong>മോദിയുടെ റാലി കഴിയാൻ വാർത്താ സമ്മേളനം മാറ്റിവെച്ചു? തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണം!</strong>മോദിയുടെ റാലി കഴിയാൻ വാർത്താ സമ്മേളനം മാറ്റിവെച്ചു? തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണം!

മഹാഭാരത കാലം മുതല്‍ തന്നെ ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളും ഇന്ത്യയിലുണ്ടായിരുന്നതായും അതുകൊണ്ടാണ് കുരുക്ഷേത്ര യുദ്ധത്തില്‍ അന്ധനായ ധൃതരാഷ്ട്രരുടെ സാരഥി സഞ്ജയ് കൃത്യമായ വിവരങ്ങള്‍ അദ്ദേഹത്തിന് നല്‍കാനായതെന്നുമുള്ള ബിപ്ലബിന്റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മാത്രമല്ല ഇന്ത്യന്‍ സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്ന ലോക സുന്ദരി ഐശ്വര്യാ റായി ആണെന്നും ഡയാന ഹെയ്ഡന്‍ ലോക സുന്ദരിയായത് മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമായാണെന്നും പ്രസ്താവിച്ചും അദ്ദേഹം വിവാദത്തിലാായിരുന്നു.

എടുത്തത് 45 പുഷ് അപ്പ്

എടുത്തത് 45 പുഷ് അപ്പ്


ഇപ്പോഴിതാ വിവാദ നായകനെന്ന ലേബൽ മാറ്റി കരുത്ത് കാണിക്കാനുറച്ചിരിക്കുകയാണ് ബിപ്ലബ് ദേവ്. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ തുടര്‍ച്ചയായി 45 തവണ പുഷ്അപ് എടുത്താണ് ബിപ്ലബ് ദേബ് കയ്യടി നേടിയിരിക്കുന്നത്. എല്ലാ ദിവസവും സ്ഥിരമായി വ്യായാമം ചെയ്യുന്നതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് ബിപ്ലവ് വെളിപ്പെടുത്തി. 15 മിനുട്ടിനുള്ളില്‍ തനിക്ക് 150 പുഷ്അപ് വരെ എടുക്കുമെന്നും ബിപ്ലബ് ദേബ് വെളിപ്പെടുത്തി.

വെല്ലുവിളി സ്വീകരിച്ചു

വെല്ലുവിളി സ്വീകരിച്ചു

കോണ്‍ക്ലേവിന്റെ മോഡറേറ്ററും ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്ററുമായ രാഹുല്‍ കണ്‍വാളാണ് ബിപ്ലവിനെ പുഷ്അപ് എടുക്കാനായി വെല്ലുവിളിച്ചത്. നേരത്തെ കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് മുന്നോട്ട് വെച്ച ഫിറ്റ്‌നസ് ചാലഞ്ചും ബിപ്ലവ് ഏറ്റെടുത്തിരുന്നു. . കോണ്‍ക്ലേവില്‍ കേന്ദ്ര മന്ത്രി ബബുല്‍ സുപ്രിയോയും പുഷ്അപ് എടുക്കാന്‍ സംഘാടകര്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.

ആരോഗ്യവാനായ മുഖ്യമന്ത്രി

ആരോഗ്യവാനായ മുഖ്യമന്ത്രി


ബിപ്ലബ് ദേബ് വേദിയിൽ പുഷ് അപ്പ് എടുക്കുമ്പോൾ എണ്ണമെടുത്തിരുന്നത് സദസിലുള്ളവരായിരുന്നു. പുഷ് അപ്പിന് ശേഷം സദസിലുള്ള എല്ലാവരും എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. നേരത്തെ വിചിത്രമായ ശാസ്ത്ര സിദ്ധാന്തങ്ങള്‍ പ്രഖ്യാപിച്ചതിലൂടെയായിരുന്നു ത്രിപുരയിലെ ഈ യുവ മുഖ്യമന്ത്രി പ്രശസ്തനായത്. എന്നാൽ ഇനി കരുത്തനായ നേതാവ് എന്ന രീതിയലും അറിയപ്പെടാനാണ് ബിപ്ലബിന്റെ പ്ലാൻ. ഇന്ത്യയില്‍ മറ്റൊരു മുഖ്യമന്ത്രിക്കും ബിപ്ലവിന്റെ അത്ര ആരോഗ്യം ഉണ്ടാവില്ലെന്നും വേദിയില്‍ അഭിപ്രായമുയരുകയും ചെയ്തിരുന്നു.

ഫിറ്റ്നസ് ചലഞ്ച്

ഫിറ്റ്നസ് ചലഞ്ച്

2014 ലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി എതിരാളികള്‍ ദുര്‍ബലരാണെന്ന് കാണിക്കാന്‍ തനിക്ക് 56 ഇഞ്ച് അളവുള്ള നെഞ്ചളവ് സ്വന്തമാണെന്ന് അവകാശപ്പെട്ടിരുന്നത്. ഇതേ ചുവട് പിടിച്ചാണ് ത്രിപുര മുഖ്യമന്ത്രിയും ഇപ്പോൾ മുന്നോട്ട് പോകുന്നത്. മാസങ്ങൾക്ക് മുമ്പ് കേന്ദ്രകായിക മന്ത്രിയുടെ ഫിറ്റ്നസ് ചലഞ്ചും ബിപ്ലബ് ദേബ് ഏറ്റെടുത്തിരുന്നു. കേന്ദ്രകായിക മന്ത്രിയുടെ ഫിറ്റ്നസ് ചലഞ്ച് ക്യാംപെയിന്‍ പോലെ ഏറ്റെടുക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബി പറയുകയും ചെയ്തു. ആരോഗ്യമുള്ള യുവജനങ്ങള്‍ക്കൊപ്പം മാാത്രമേ സംസ്ഥാനം വികസിക്കുകയുള്ളൂ. എല്ലാ യുവാക്കളും പുഷ് അപ്പ് എടുത്താല്‍ അവര്‍ ഫിറ്റായി ഇരിക്കും ഒപ്പം സംസ്ഥാനവും ഫിറ്റാകും.എല്ലാവര്‍ക്കും എല്ലാവരുടേയും ഒപ്പം വികസനം നേടുമ്ബോള്‍ യുവാക്കള്‍ക്ക് 56 ഇഞ്ച് നെഞ്ചളവ് സ്വന്തമാകുമെന്ന് ബിപ്ലബ് ദേവ് വ്യക്തമാക്കുകയായിരുന്നു.

കായികമന്ത്രിയുടെ വെല്ലുവിളി

കായികമന്ത്രിയുടെ വെല്ലുവിളി


കേന്ദ്ര കായികമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച ബിപ്ലബ് ദേവ് 20 പുഷ് അപ്പ് ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്യുകയും ചെയ്തു. വികസനം കൊണ്ട് ലക്ഷ്യമിടുന്നത് വ്യവസായ മേഖലയുടേത് മാത്രമല്ല കായിക മേഖലയുടേത് കൂടിയാണെന്ന് ബിപ്ലബ് ദേവ് അവകാശപ്പെട്ടു. സംസ്ഥാനത്തെ കായിക മേഖലയെ ഉന്നതിയില്‍ എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ബിപ്ലബ് ദേവ് പറഞ്ഞിരുന്നു.

English summary
Unlike some of the BJP leaders including Union ministers Rajyavardhan Rathore and Kiren Rijiju, Tripura Chief Minister Biplab Deb is not known to be a fitness freak. Biblab Deb has been hitting national headlines mainly for his habit of shooting off his mouth. But on the stage of India Today Conclave East 2018 in Kolkata Biplab Deb won applauds for his fitness.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X