കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയെ നയിക്കാന്‍ ബിപ്ലബ് കുമാർ: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, പ്രതീക്ഷയോടെ ബിജെപി!

Google Oneindia Malayalam News

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബ് കുമാർ ദേബ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് ത്രിപുരയുടെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയായി ബിപ്ലബ് കുമാർ അധികാരമേറ്റത്. ബിജെപി നേതൃത്വത്തിലുള്ള സർക്കാരിൽ മുതിർന്ന ബിജെപി നേതാവ് ജിഷ്ണു ദേബ്ബാർമയാണ് ഉപമുഖ്യമന്ത്രിയുടെ ചുമതല വഹിക്കുക. 25 വര്‍ഷം ത്രിപുരയിൽ അധികാരം കയ്യാളിയ സിപിഎമ്മിനെ പരാജയപ്പെടുത്തിയാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്.

ത്രിപുരയില്‍ വികസനം കൊണ്ടുവരുമെന്ന വാഗ്ധാനം നൽകിയാണ് ത്രിപുരയിൽ ബിപ്ലബ് കുമാര്‍ അധികാരത്തിലെത്തുന്നത്. മുൻ സര്‍ക്കാരുകള്‍ ത്രിപുരയുടെ വികസനത്തിന് വേണ്ടി ഒന്നും ചെയ്തിരുന്നില്ലെന്നും കുമാർ ചൂണ്ടിക്കാണിക്കുന്നു. ത്രിപുരയിലെ ജനങ്ങളെ സ്നേഹിക്കുന്നു.. ത്രിപുരയിലെ കമ്യൂണിസ്റ്റ് നേതാവ് മണിക് സർക്കാരിനെപ്പോലും സ്നേഹിക്കുന്നുവെന്നും ബിപ്ലബ് കുമാർ ചൂണ്ടിക്കാണിക്കുന്നു. അവര്‍ക്ക് ഒരുപാട് സമയം ലഭിച്ചു, അവര്‍ സംസ്ഥാനത്തെ വികസനത്തിലെത്തിക്കാനുള്ള ഉപാധികൾ ഉപയോഗപ്പെടുത്തിയിട്ടില്ല, ഞങ്ങൾ ത്രിപുരയെ പുനഃർനിർമിക്കുമെന്നും ബിപ്ലബ് കുമാർ ചൂണ്ടിക്കാണിക്കുന്നു.

biplabkumardeb
English summary
Biplab Kumar Deb, the 48-year-old Tripura BJP president, took oath as the Chief Minister of the northeastern state today at a grand ceremony which was attended by Prime Minister Narendra Modi, BJP national president Amit Shah and party leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X