• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മണ്ടത്തരങ്ങളുടെ കാര്യത്തിൽ മോദിയോട് മത്സരിച്ച് ബിപ്ലബ് ദേബ്.. പുതിയ കണ്ടുപിടിത്തം ടാഗോറിനെക്കുറിച്ച്

cmsvideo
  ബിപ്ലവ് ദേബിന്റെ പുതിയ മണ്ടത്തരം

  കൊല്‍ക്കത്ത: ഏറ്റവും വലിയ മണ്ടത്തരം ആര് പറയും എന്ന കാര്യത്തില്‍ മത്സരത്തിലാണെന്ന് തോന്നും നരേന്ദ്ര മോദി മുതലിങ്ങോട്ടുള്ള ബിജെപി നേതാക്കള്‍ നടത്തുന്ന ചില പ്രസ്താവനകള്‍ കേട്ടാല്‍. ഭഗത് സിംഗ് ജയിലില്‍ കഴിഞ്ഞിരുന്ന കാലത്ത് കോണ്‍ഗ്രസ് നേതാക്കളാരും അദ്ദേഹത്തെ സന്ദര്‍ശിച്ചില്ല എന്ന മണ്ടന്‍ പ്രസംഗത്തിന്റെ പേരില്‍ മോദി നാണം കെട്ടിരിക്കുകയാണ്.

  നാണക്കേടിന്റെ കാര്യത്തില്‍ തനിച്ചല്ലെന്ന് മോദിക്ക് ആശ്വസിക്കാം. പതിണ്ടാറ്റുകള്‍ നീണ്ട സിപിഎം ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുരയില്‍ ഭരണം പിടിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്ത് പ്രതിഷ്ഠിച്ച ബിപ്ലബ് ദേവുണ്ട് മോദിക്ക് കൂട്ടിന്. ഇത്തവണ ടാഗോറിനെക്കുറിച്ചാണ് ബിപ്ലബിന്റെ മണ്ടത്തരം.

  മണ്ടത്തരത്തിനും മത്സരം

  മണ്ടത്തരത്തിനും മത്സരം

  ത്രിപുര മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റെടുത്തത് മുതല്‍ ബിപ്ലവ് ദേബ് വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത് മണ്ടത്തരങ്ങളുടെ പേരിലാണ്. ഒന്നിന് പുറകെ ഒന്നായി സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങള്‍ ബിജെപി മുഖ്യമന്ത്രി പറഞ്ഞു കൊണ്ടിരിക്കുന്നു. രാജ്യമൊട്ടാകെ ബിജെപിക്ക് നാണക്കേടുണ്ടാക്കി ഈ പ്രസ്താവനകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിപ്ലബ് ദേബിനെ താക്കീത് ചെയ്തതായും വാര്‍ത്തകള്‍ വന്നു.

  പുതിയ മണ്ടത്തരം

  പുതിയ മണ്ടത്തരം

  ബിപ്ലബ് ദേബ് മാത്രമല്ല, ബിജെപി നേതാക്കള്‍ മണ്ടത്തരം പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മസാല ഉണ്ടാക്കി നല്‍കരുത് എന്ന് വരെ നരേന്ദ്ര മോദിക്ക് പറയേണ്ടി വന്നു. ഇത് പറഞ്ഞ മോദി തന്നെയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മണ്ടത്തരങ്ങള്‍ വിളമ്പി വാര്‍ത്തകളുണ്ടാക്കുന്നത്. അതിനിടെയാണ് നോബല്‍ സമ്മാന ജേതാവ് കൂടിയായ രവീന്ദ്ര നാഥ ടാഗോറിനെക്കുറിച്ച് പുതിയ മണ്ടത്തരവുമായി ബിപ്ലവ് ദേബിന്റെ രംഗപ്രവേശനം.

  നോബൽ തിരികെ നൽകിയെന്ന്

  നോബൽ തിരികെ നൽകിയെന്ന്

  ബ്രിട്ടീഷ് ഭരണത്തോടുള്ള പ്രതിഷേധ സൂചകമായി രവീന്ദ്രനാഥ ടാഗോര്‍ തനിക്ക് ലഭിച്ച നോബല്‍ പുരസ്‌ക്കാരം തിരികെ നല്‍കി എന്നതാണ് ബിപ്ലബ് ദേവിന്റെ പുതിയ കണ്ടുപിടുത്തം. ഉദയ്പൂരില്‍ വെച്ച് നടന്ന ടാഗോര്‍ ജന്മവാര്‍ഷിക സമ്മേളനത്തിലാണ് ബിപ്ലബ് ദേബ് ഈ മണ്ടന്‍ പ്രസ്താവന നടത്തിയത്. ട്രോളന്മാര്‍ ഇത്തവണയും ത്രിപുര മുഖ്യമന്ത്രിയെ കൊന്ന് കൊലവിളിക്കുന്നുണ്ട്.

  അത് നോബൽ അല്ല

  അത് നോബൽ അല്ല

  യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാരോട് പ്രതിഷേധിച്ച് ടാഗോര്‍ തന്റെ നോബല്‍ പുരസ്സകാരം തിരികെ നല്‍കിയിട്ടുണ്ടോ. ഇല്ല എന്ന് തന്നെയാണ് ഉത്തരം. ടഗോറിന് നോബല്‍ പുരസ്‌ക്കാരം ലഭിക്കുന്നത് 1913ലാണ്. 1915ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നൈറ്റ്ഹുഡ് പദവി നല്‍കി ആദരിച്ചിരുന്നു. എന്നാല്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് 1919ല്‍ ടാഗോറി പദവി തിരികെ നല്‍കി. അല്ലാതെ നോബല്‍ പുരസ്‌ക്കാരമല്ല.

  മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ്

  മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ്

  മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്ന പ്രസ്താവനയോട് കൂടിയാണ് ബിപ്ലബ് ദേവ് രാജ്യമൊട്ടാകെ പ്രസിദ്ധനായത്. അതിന് ശേഷം ഇന്ന് വരെ ബിപ്ലബ് ട്രോളന്മാര്‍ക്ക് വിശ്രമം കൊടുത്തിട്ടില്ല. ഇന്റര്‍നെറ്റും സാറ്റലൈറ്റും ഇന്നത്തെ ടെക്‌നോളജിയുമെല്ലാം ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉണ്ടെന്ന് പുള്ളിക്കാരന്‍ പറഞ്ഞ് വെച്ചു. മഹാഭാരത യുദ്ധത്തിനിടെ സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് വിവരം കൊടുത്തത് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാണത്രേ.

  മാപ്പ് പറഞ്ഞ് തടിയൂരി

  മാപ്പ് പറഞ്ഞ് തടിയൂരി

  അടുത്തതായി ലോകസുന്ദരിയായ ഡെയാന ഹെയ്ഡന് എതിരെയാണ് ബിജെപി മുഖ്യന്ഡ രംഗത്ത് വന്നത്. സൗന്ദര്യ മത്സരത്തില്‍ ഏത് ഇന്ത്യക്കാരി മത്സരിച്ചാലും കിരീടം ലഭിക്കുമെന്നും ഡയാനക്ക് പോലും അത് ലഭിച്ചെന്നും ബിപ്ലബ് ദേവ് പറഞ്ഞു കളഞ്ഞു. മാത്രമല്ല ഐശ്വര്യ റായിയാണ് ഇന്ത്യന്‍ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നതെന്നും ബിപ്ലബ് ദേബ് പറഞ്ഞു. ഒടുക്കം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് തടിയൂരുകയും ചെയ്തു.

  സിവില്‍ എഞ്ചിനീയര്‍മാരും സിവിൽ സർവ്വീസും

  സിവില്‍ എഞ്ചിനീയര്‍മാരും സിവിൽ സർവ്വീസും

  ബിപ്ലബ് ദേബിന്റെ മണ്ടത്തരങ്ങളില്‍ ഏറ്റവും പ്രസിദ്ധമായത് സിവില്‍ എഞ്ചിനീയര്‍മാരാണ് സിവില്‍ സര്‍വ്വീസിലേക്ക് വരേണ്ടതെന്നും മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരല്ല എന്നുമുള്ള കണ്ടെത്തല്‍ ആയിരുന്നു. ഇതാകട്ടെ ട്രോളന്മാര്‍ക്കിടയില്‍ ട്രോളുകളുടെ ചാകര തന്നെയുണ്ടാക്കി. സപ്ലി അടിച്ചവന് സപ്ലൈകോയില്‍ ജോലി നല്‍കണമെന്നും പാസ്സ് ഔട്ട് ആയവന് പാസ്സ്‌പോര്‍ട്ട് ഓഫീസില്‍ ജോലി കിട്ടണം എന്ന ടോണിലാണ് ട്രോളുകള്‍ ഇറങ്ങിയ

  240 കോടിയുടെ ഇൻഷൂറൻസ് തുകയ്ക്ക് വേണ്ടി ശ്രീദേവിയെ കൊന്നതെന്ന് നിർമ്മാതാവ്! ഹർജി തള്ളി

  പിണറായിയിലെ സൗമ്യ കാമുകന് അയച്ച സന്ദേശങ്ങൾ.. സൗമ്യയ്ക്ക് 5 മൊബൈല്‍ ഫോണുകളും 7 സിം കാര്‍ഡുകളും

  English summary
  Tripura Chief Minister Biplab Deb's Latest: Tagore Returned Nobel Prize In Protest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X