കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയില്‍ പൊട്ടിത്തെറി, ബിപ്ലവ് ദേവിനെ പുറത്താക്കാന്‍ നീക്കം, പടയൊരുക്കി ബിജെപി മുന്‍ മന്ത്രി

Google Oneindia Malayalam News

അഗര്‍ത്തല: ത്രിപുര ബിജെപിയില്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവിനെതിരെ പടയൊരുക്കം. അദ്ദേഹത്തെ പുറത്താക്കാനാണ് നീക്കം. ബിപ്ലവിനെ പുറത്താക്കൂ, ബിജെപിയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്. അത് നരേന്ദ്ര മോദിയുടെ ബേഠി ബച്ചാവോ മോഡലില്‍ ബിപ്ലവ് ഹഠാവോ, ബിജെപി ബച്ചാവോ എന്ന് മുദ്രവാക്യം ഉയര്‍ത്തിയാണ്. ബിജെപി പ്രവര്‍ത്തകര്‍ ഈ മുദ്രാവാക്യം പരസ്യമായി ബിപ്ലവിനെതിരെ ഉയര്‍ത്തി. മന്ത്രിസഭയില്‍ നിന്ന് മാറ്റപ്പെട്ട നേതാവ് അടക്കമുള്ളവരാണ് ബിജെപിയെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ബിജെപി ദേശീയ സെക്രട്ടറി വിനോദ് കുമാര്‍ സോന്‍കര്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് ആവര്‍ത്തിച്ച് പറയുന്നത്.

1

മുന്‍ മന്ത്രി സുദീപ് റോയ് ബര്‍മനില്‍ നിന്നാണ് ബിപ്ലവ് ദേവ് വലിയ വെല്ലുവിളി നേരിടുന്നത്. പല തവണയായി ബിപ്ലവിനെ നേരിടുന്നത് ബര്‍മനാണ്. ജൂണില്‍ ആരോഗ്യ മന്ത്രി സ്ഥാനത്ത് നിന്ന് ബര്‍മനെ നീക്കിയിരുന്നു. ഇതിന് ശേഷം ബര്‍മന്‍ ബിപ്ലവിനെതിരെ വിമത നീക്കം നടത്തുന്നതിന് തുടക്കമിടുകയായിരുന്നു. ഏകാധിപതിയും പരിചയക്കുറവുമുള്ള നേതാവാണ് ബിപ്ലവെന്ന് ഇവര്‍ പറയുന്നു. ജനങ്ങള്‍ക്കിടയില്‍ ഒട്ടും താല്‍പര്യമില്ലാത്ത നേതാവാണ് അദ്ദേഹമെന്നും സുദീപ് റോയ് ബര്‍മന്‍ അടക്കമുള്ളവര്‍ കുറ്റപ്പെടുത്തുന്നു.

പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ അടുത്ത ദിവസം ത്രിപുരയിലെത്തുന്നുണ്ട്.അതിന് മുമ്പ് തന്നെ പ്രശ്‌നങ്ങളുണ്ടായത് ബിജെപിക്ക് തലവേദനയാണ്. നേരത്തെ സുദീപ് റോയ് ബര്‍മന്‍ അടക്കമുള്ള വിമതര്‍ ദില്ലിയിലെത്തി കേന്ദ്ര നേതാക്കളെ കണ്ടിരുന്നു. ബിപ്ലവിനെതിരെയുള്ള വിമര്‍ശനങ്ങളാണ് ഇവര്‍ അവിടെ ഉന്നയിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിനായി പരിഗണനയില്‍ ഉണ്ടായിരുന്ന നേതാവാണ് സുദീപ് റോയ് ബര്‍മന്‍. എന്നാല്‍ ബിപ്ലവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത് ബര്‍മന് ഇഷ്ടപ്പെട്ടിരുന്നു. സംസ്ഥാന നേതൃത്വുവുമായി ഇതിന് ശേഷം ഇടഞ്ഞ് നില്‍ക്കുകയാണ് അദ്ദേഹം.

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala

വിമത എംഎല്‍എമാര്‍ നേരത്തെ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യത്തിന്റെ ചെയര്‍മാന്‍ ഹിമന്ത ബിശ്വ ശര്‍മയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ബിപ്ലവിനെ തീരുമാനങ്ങള്‍ പലതും ഇവര്‍ക്കെതിരെയുള്ളതായിരുന്നു. എല്ലാ പ്രശ്‌നവും പരിഹരിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ ആവശ്യം. ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ സോന്‍കര്‍ പ്രശ്‌നങ്ങള്‍ പഠിച്ച് ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുങ്ങുകയാണ്. എംഎല്‍എമാരും രണ്ട് തട്ടിലായി നില്‍ക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനവും ബിപ്ലവിന് എതിരെയാണ്. വൈകാതെ തന്നെ ത്രിപുരയില്‍ സര്‍ക്കാര്‍ വീഴാനുള്ള സാധ്യത ശക്തമാണ്.

English summary
biplab dev facing challenges in his own party, former minister want to oust him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X