India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിര്‍ഭൂം കൂട്ടക്കൊല; സിബിഐ അന്വേഷിക്കട്ടെ, എന്നാല്‍ ബിജെപി പറയും വിധമാണെങ്കില്‍ നോക്കിയിരിക്കില്ല; മമത

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിര്‍ഭൂമിലെ പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംഭവത്തില്‍ സി ബി ഐ അന്വേഷണം നടത്തുമ്പോള്‍ ബി ജെ പിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. വടക്കന്‍ ബംഗാളിലെ ബാഗ്ഡോഗ്രയില്‍ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി പറഞ്ഞു.

രാംപൂര്‍ഹട്ട് സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ഞാന്‍ ഇപ്പോഴും കരുതുന്നു. അന്വേഷണം സി ബി ഐക്ക് വിട്ടത് നല്ല തീരുമാനമാണ്. എന്നാല്‍ അവര്‍ ബി ജെ പിയുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം പിന്തുടരുകയാണെങ്കില്‍, ഞങ്ങള്‍ പ്രതിഷേധിക്കാന്‍ തയ്യാറാണ്. രവീന്ദ്രനാഥ ടാഗോറിന്റെ നൊബേല്‍ സമ്മാന മോഷണം, നെതായ് സംഭവം, തപസി മാലിക് കേസ് എന്നിവയെക്കുറിച്ചുള്ള അന്വേഷണം ഉള്‍പ്പെടെയുള്ള മുന്‍ സംഭവങ്ങളില്‍ സി ബി ഐ നീതി ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടതായും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

2024 ലും മോദി-ഷാ സഖ്യം തന്നെ നയിക്കും; യോഗിയെ നിയോഗിക്കാന്‍ കാത്തിരിക്കണം2024 ലും മോദി-ഷാ സഖ്യം തന്നെ നയിക്കും; യോഗിയെ നിയോഗിക്കാന്‍ കാത്തിരിക്കണം

1

എന്നാല്‍ പ്രത്യേക അന്വേഷണ സംഘം ഈ കേസുകളില്‍ മെച്ചപ്പെട്ട അന്വേഷണമാണ് നടത്തിയത് എന്നും മമത ബാനര്‍ജി അവകാശപ്പെട്ടു. എട്ട് പേരെ ജീവനോടെ ചുട്ടുകൊന്ന ബിര്‍ഭൂമിലെ ബൊഗ്തുയി ഗ്രാമത്തിലെ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാനും ഏപ്രില്‍ 7 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കൊല്‍ക്കത്ത ഹൈക്കോടതി വെള്ളിയാഴ്ച സി ബി ഐയോട് ആവശ്യപ്പെട്ടിരുന്നു. തുടരന്വേഷണത്തില്‍ സി ബി ഐയോട് പൂര്‍ണ സഹകരണം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

2

ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊലപ്പെടുത്തി. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ് എല്ലായിടത്തും വിമര്‍ശിക്കപ്പെടുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം അറിയാനും ഞങ്ങള്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്, വടക്കന്‍ ബംഗാളില്‍ ആറ് ദിവസത്തെ പര്യടനത്തിനെത്തിയ മമത ബാനര്‍ജി സംഭവത്തെക്കുറിച്ച് സംസാരിക്കവെ വ്യക്തമാക്കി. ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, ത്രിപുര, അസം എന്നിവിടങ്ങളില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്.

3

ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ പല കേസുകളിലും സംഭവ സ്ഥലത്ത് എത്താന്‍ അനുവദിച്ചില്ലെന്നും എന്നാല്‍ ബിര്‍ഭൂമില്‍, ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്ന് തങ്ങള്‍ തടഞ്ഞിട്ടില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. അതേസമയം കേസില്‍ 21 പേരെ എഫ് ഐ ആറില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്നാണ് അക്രമം ഉണ്ടായത് എന്നാണ് സി ബി ഐ എഫ് ഐ ആറില്‍ പറയുന്നത്. 70-80 പേര്‍ അടങ്ങുന്ന ജനക്കൂട്ടം വീടുകള്‍ കൊള്ളയടിച്ചെന്നും ആളുകളെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വീടിന് തീയിടുകയായിരുന്നുവെന്നും സി ബി ഐയുടെ എഫ് ഐ ആറില്‍ പറയുന്നത്.

4

കേസ് ഏറ്റെടുക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി സി ബി ഐയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി തള്ളി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഒരു കുടുംബത്തിലെ ഏഴ് പേരുള്‍പ്പടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. 12 ഓളം വീടുകള്‍ കത്തി നശിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാദു ഷെയ്ഖിന്റെ കൊലപാതകത്തിന് പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായത്.

English summary
Birbhum killings; mamata banarjee welcomes CBI investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X