പക്ഷിപ്പനി: പകുതി വേവിച്ച ചിക്കനും മുട്ടയും കഴിക്കരുത്, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണണമെന്ന് എഫ്എസ്എസ്എഐ
ദില്ലി: രാജ്യത്ത് പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഭക്ഷ്യ സുരക്ഷ അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പകുതി വേവിച്ച മുട്ടയും ചിക്കനും കഴിക്കരുതെന്നും കോഴിയിറച്ചി മാംസം ശരിയായ രീതിയില്‍ പാചകം ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കുകയും വേണമെന്ന് എഫ്എസ്എസ്എഐ അറിയിച്ചു. കോഴി ഇറച്ചിയും മുട്ടയും ശരിയായ രീതിയില്‍ കൈകാര്യം ചെയ്യണമെന്നും പാചകം ചെയ്യണമെന്നും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അഭ്യര്‍ത്ഥിച്ചു. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും എഫ്എസ്എസ്എഐ അറിയിച്ചു.

കേരളം, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍, സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശൈത്യകാലത്ത് ഇന്ത്യയിലെത്തുന്ന ദേശാടന പക്ഷികളാണ് പ്രധാനമായും പക്ഷിപ്പനി പടര്‍ത്തുന്നത്. ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് പക്ഷിപ്പനി. ഈ വൈറസിന് നിരവധി സമ്മര്‍ദ്ദങ്ങളുണ്ടാകാം, അവയില്‍ മിക്കതും നേരിയ ലക്ഷണങ്ങളുണ്ടാക്കുകയും മുട്ടയുടെ ഉത്പാദനത്തെ ബാധിക്കുകയും ചെയ്യുന്നു.
എന്നിരുന്നാലും, ചില വകഭേദങ്ങള്‍ മാരകമാണെന്ന് തെളിയിക്കാന്‍ കഴിയും. നിലവില്‍ എച്ച്5എന്‍1, എച്ച്8എന്‍1 വൈറസ് പക്ഷികളുടെ മരണത്തിന് കാരണമാകുന്നുണ്ട്. 1996 ലാണ് ചൈനയില്‍ ആദ്യമായി ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം നിരവധി തവണ ലോകമെമ്പാടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യത്തെ കേസുകള്‍ 2006 ല്‍ മഹാരാഷ്ട്രയിലെ നന്ദൂര്‍ബാറിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
-
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
3,000 വർഷത്തെ പാരമ്പര്യം; ചർമ്മത്തിന് തിളക്കം നൽകാൻ നാല്പാമരാദി എന്ന അത്ഭുതം! -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം












Click it and Unblock the Notifications