കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പക്ഷിപ്പനി; കോഴിക്കോട് 10,000 പക്ഷികളേയും കോഴികളേയും കൊന്നൊടുക്കും

Google Oneindia Malayalam News

കോഴിക്കോട്: പക്ഷിപ്പനി പടരുന്നത് തടയാന്‍ ജില്ലയില്‍ കോഴികളെയും വളർത്തു പക്ഷികളെയും കൊന്നു തുടങ്ങി. 1,700 കോഴികളേയും വളര്‍ത്ത് പക്ഷികളേയുമാണ് കഴിഞ്ഞ ദിവസം ദ്രുത കര്‍മ്മ സേന കൊന്നൊടുക്കിയത്. വേങ്ങേരി, കൊടിയത്തൂർ പ്രദേശങ്ങളിൽ പക്ഷിപനി റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

 bird-flu-

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഫാമുകളില്‍ കോഴികൊളെ കൊന്നൊടുക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യവും തുടങ്ങിയിട്ടുണ്ട്. 24 ടീമുകളാണ് ദൗത്യം നടത്തുന്നത്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ മേൽനോട്ടത്തില്‍ വെറ്ററിനറി സർജൻ, നാല് ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, ഒരു അറ്റൻഡർ എന്നിവരാണ് സംഘത്തില്‍ ഉള്‍പ്പെടുന്നത്.

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ നാല് വാർഡുകളിലും കോഴിക്കോട് കോർപ്പറേഷന്റെ കീഴിലുള്ള രണ്ട് വാർഡുകളിലുമാകും സംഘം ദൗത്യം നടപ്പാക്കുക. പക്ഷിപനി വ്യാപനം തടയാന്‍ വരും ദിവസങ്ങളില്‍ ജില്ലയിലെ 10,000 ത്തോളം കോഴികളേയും പക്ഷികളേയുമാണ് കൊന്നുടുക്കാനാണ് ലക്ഷ്യമിടുന്നത്. കഴുത്ത് പിരിച്ചാണ് കോഴികളേയും പക്ഷികളേയും ദൗത്യസംഘം കൊന്നൊടുക്കുന്നത്. കൊന്ന് കളഞ്ഞ കോഴികളേയും പക്ഷികളേയും അവയുടെ മുട്ടയും കാഷ്ഠവും ഉള്‍പ്പെടെ ശേഖരിച്ച് കത്തിച്ച് കളഞ്ഞതായി അധികൃതര്‍ അറിയിച്ചു.

പ്രദേശത്തുള്ള ചില വളർത്തുമൃഗങ്ങളുടെ ഉടമസ്ഥർ തങ്ങളുടെ പക്ഷികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ വരും ദിവസങ്ങളിൽ ഈ പക്ഷികളേയും കൊന്നു കളയുമെന്ന് ജില്ലാ ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ നൈന കുമാര്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പക്ഷിപനി പടര്‍ന്ന് പിടിച്ച ഫാമുകളുടെ ഉടമകള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു ധനസഹായം പ്രഖ്യാപിച്ചു. ധനസഹായ തുക പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് ജില്ലയിലെ വേങ്ങേരിയില്‍ രോഗം ആദ്യം സ്ഥിരീകരിച്ചത്. സ്വകാര്യ വ്യക്തിയുടെ ഫാമിലെ 2,000 ത്തോളം കോഴികള്‍ ചത്തതോടെയാണ് പക്ഷിപനി സംശയം ഉയര്‍ന്നത്. കോഴിഫാമിലും വേങ്ങേരിയിലെ വീട്ടിലെ വളര്‍ത്തുപക്ഷികള്‍ക്കുമാണ് പക്ഷിപ്പനി കണ്ടെത്തിയത്. കോഴിക്കോട് പക്ഷിപന പടര്‍ന്ന സാഹചര്യത്തില്‍ സമീപ ജില്ലയായ കണ്ണൂരിലേക്ക് കോഴിക്കോട് ജില്ലയില്‍ നിന്നും കോഴികളെ എത്തിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും രോഗം പടരുന്നത് തടയുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ ശ്രീറാം സാമ്പശിവ റാവു അറിയിച്ചു.

Recommended Video

cmsvideo
കോഴിക്കോട്ട് പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കി | Oneindia Malayalam

അതിനിടെ പക്ഷിപനി പടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന ശക്തമാക്കി. കമ്പംമേട് ചെക്ക് പോസ്റ്റില്‍ 24 മണിക്കൂറും പരിശോധന നടത്തുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ദിവസേന ഇരുപത്തയ്യായിരത്തോളം കിലോ ബ്രോയിലർ കോഴിയാണ് കമ്പം മേട് ചെക്ക് പോസ്റ്ററിലൂടെ സംസ്ഥാനത്തേയ്ക്ക് എത്തുന്നത് .

കൊറോണ വൈറസ്: സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊറോണ വൈറസ്: സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

എറണാകുളത്തും കൊറോണ സ്ഥിരീകരിച്ചു; വൈറസ് ബാധ 3 വയസുള്ള കുട്ടിക്ക്

കൊറാണ വൈറസ്: സര്‍ക്കാര്‍ വാദം തള്ളി റാന്നിസ്വദേശി; യാത്ര വിവരം അറിയിച്ചിരുന്നു

English summary
Bird flu;Kerala govt to cull 10,000 birds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X