കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചത്ത കാക്കകളില്‍ പക്ഷിപ്പനി വൈറസ് കണ്ടെത്തി; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: ചത്ത കാക്കകളിൽ പക്ഷിപ്പനി വൈറസ് കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനങ്ങൾക്ക് ശക്തമായ വ്യാപന മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. രാജസ്ഥാനിലാണ് കാക്കകളില്‍ പക്ഷിപ്പനി കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ് നഗരത്തില്‍ ചത്തകാക്കളെ കണ്ടെത്തിയിരുന്നുവെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. പ്രദേശത്ത് അധിക‍ൃതര്‍ ഇപ്പോള്‍ അതീവ ജാഗ്രതയിലാണ്. ഇതുവരെ 47 കാക്കള്‍ കോട്ടയിലും 100 എണ്ണം ജലാവറിലും 72 എണ്ണം ബരാനിലും ചത്തെന്നാണ് രാജസ്ഥാനിലെ പ്രിൻസിപ്പൽ സെക്രട്ടറി കുഞ്ചി ലാൽ മീന പറഞ്ഞു.

കോവിഷീൽഡ് വാക്സിന്‍ 200 രൂപയ്ക്ക് സര്‍ക്കാറിന് നല്‍കും; പൊതുജനങ്ങള്‍ക്ക് 1000 രൂപ: അദർ പൂനവല്ലകോവിഷീൽഡ് വാക്സിന്‍ 200 രൂപയ്ക്ക് സര്‍ക്കാറിന് നല്‍കും; പൊതുജനങ്ങള്‍ക്ക് 1000 രൂപ: അദർ പൂനവല്ല

ഇത് വളരെ ഗുരുതരമായ കാര്യമാണ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. ഞങ്ങൾ ഇത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ പക്ഷിപ്പനി സാഹചര്യത്തെ കുറിച്ച് രാജസ്ഥാൻ മൃഗസംരക്ഷണ മന്ത്രി ലാൽചന്ദ് കറ്റാരിയ പറഞ്ഞു. ശനിയാഴ്ച ജലാവറിൽ 25 ഉം ബാരയിൽ 19 ഉം കോട്ടയിൽ 22 ഉം കാക്കകളെ ചത്തനിലയില്‍ കണ്ടെത്തി. ജോധ്പൂരിൽ 152 കാക്കകളെയാണ് മരിച്ച നിലയിൽ കണ്ടെത്തി. നീലപൊന്‍മാന്‍, മാഗ്പികൾ തുടങ്ങിയ പക്ഷികളെയും ചത്ത നിലയിൽ കണ്ടെത്തി.

 crow

മൂന്ന് ദിവസങ്ങൾക്ക് മുമ്പ് മധ്യപ്രദേശിലെ ഇൻഡോറിൽ അമ്പതോളം കാക്കകളിൽ പക്ഷിപ്പനി വൈറസ് കണ്ടെത്തിയതായും അധികൃതര്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച ഡാലി കോളേജിന്റെ പരിസരത്ത് 20 കാക്കകളെ കൂടി ചത്ത നിലയിൽ കണ്ടെത്തിയതായി ഇൻഡോർ വെറ്ററിനറി സർവീസ് ഡെപ്യൂട്ടി ഡയറക്ടർ പ്രമോദ് ശർമ പറഞ്ഞു. ഈ ശവങ്ങളുടെ പരീക്ഷണ ഫലങ്ങൾ കാത്തിരിക്കുകയാണ്. പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രദേശത്ത് പക്ഷിപ്പനി ലക്ഷണങ്ങളുള്ളവരെ തിരിച്ചറിയാനുള്ള ശ്രമവും അധികൃതർ ആരംഭിച്ചു. കോളേജ് സ്ഥിതിചെയ്യുന്ന പ്ലഷ് റെസിഡൻസി ഏരിയയിൽ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ജലദോഷം, ചുമ, പനി എന്നിവയുള്ളവരെ കണ്ടെത്താൻ ഒരു സർവേ നടക്കുകയാണ്. രോഗികളുടെ സ്രവങ്ങളുടെ സാമ്പിളുകൾ പരിശോധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

കോവാക്സിൻ തൽക്കാലം ഉപയോഗിക്കില്ല: ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയ ശേഷം മാത്രമെന്ന് എയിംസ് മേധാവികോവാക്സിൻ തൽക്കാലം ഉപയോഗിക്കില്ല: ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയ ശേഷം മാത്രമെന്ന് എയിംസ് മേധാവി

 സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും അഹങ്കാരമുള്ള സർക്കാർ ; കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധി സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും അഹങ്കാരമുള്ള സർക്കാർ ; കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധി

English summary
Bird flu virus found in dead crows; The Central Government has given instructions to the States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X