കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടേക്ക് ഓഫിന് പിന്നാലെ പക്ഷിയിടിച്ചു; എയര്‍ ഏഷ്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി

Google Oneindia Malayalam News
air asia

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലേക്കുള്ള എയര്‍ ഏഷ്യാ വിമാനം ടേക്ക് ഓഫിന് പിന്നാലെ അടിയന്തരമായി തിരിച്ചിറക്കി. ലഖ്‌നൗ വിമാനത്താവളത്തില്‍ ആണ് സംഭവം. പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ് എന്നും സുരക്ഷാ നടപടിയുടെ ഭാഗാമായാണ് വിമാനം തിരിച്ചിറക്കിയത് എന്നും അധികൃതര്‍ അറിയിച്ചു.

170 ഓളം യാത്രക്കാരുമായി പറന്ന് ഉയര്‍ന്ന വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. വിമാനത്തില്‍ അധികൃതര്‍ പരിശോധന നടത്തി. അതേസമയം തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങള്‍ മൂലമുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്ന് എയര്‍ ഏഷ്യ പ്രസ്താവനയില്‍ അറിയിച്ചു.

അതുകൊണ്ടാണ് രാഹുല്‍ ബേക്കറിയിലും ഹോട്ടലിലും കയറുന്നത്.. ജെനുവിന്‍ ആയിട്ടുള്ള മനുഷ്യന്‍; രമേഷ് പിഷാരടിഅതുകൊണ്ടാണ് രാഹുല്‍ ബേക്കറിയിലും ഹോട്ടലിലും കയറുന്നത്.. ജെനുവിന്‍ ആയിട്ടുള്ള മനുഷ്യന്‍; രമേഷ് പിഷാരടി

ലഖ്നൗവില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരുന്ന ഐ5-319 വിമാനത്തിലാണ് ടേക്ക് ഓഫ് റോളിനിടെ പക്ഷി ഇടിച്ചത്. മോശം കാലാവസ്ഥ കാരണം പക്ഷികള്‍ ഇടിച്ചുകയറുന്നതും വിമാനം വഴിതിരിച്ചുവിടുന്നതും സാധാരണമാണ്.

'ജഡ്ജി പറഞ്ഞു പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോ.. അടവെന്ന് പ്രതിഭാഗം'; ബാലചന്ദ്രകുമാറിന്റെ അവസ്ഥ ഇങ്ങനെ'ജഡ്ജി പറഞ്ഞു പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോ.. അടവെന്ന് പ്രതിഭാഗം'; ബാലചന്ദ്രകുമാറിന്റെ അവസ്ഥ ഇങ്ങനെ

അതേസമയം രാജ്യത്തെ വിമാന സര്‍വീസുകളില്‍ നിരന്തരം പരാതികള്‍ ഉയരുന്നതിനിടെ ആണ് പുതിയ സംഭവം. ഈ മാസം ആദ്യം പാരീസിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു.

ബിജെപിക്കെതിരെ കോണ്‍ഗ്രസില്ലാതെ ഒന്നും നടക്കില്ല, കോണ്‍ഗ്രസായിരിക്കും സഖ്യത്തിന്റെ കേന്ദ്രം; ജയ്‌റാം രമേശ്ബിജെപിക്കെതിരെ കോണ്‍ഗ്രസില്ലാതെ ഒന്നും നടക്കില്ല, കോണ്‍ഗ്രസായിരിക്കും സഖ്യത്തിന്റെ കേന്ദ്രം; ജയ്‌റാം രമേശ്

English summary
Bird hit after take off, Air Asia flight plane makes emergency landing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X