കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചു; എയര്‍ ഏഷ്യാ വിമാനം തിരിച്ചിറക്കി

Google Oneindia Malayalam News

റാഞ്ചി: പക്ഷിയിടിച്ചതിനെ തുടര്‍ന്ന് എയര്‍ ഏഷ്യാ വിമാനം ടേക്ക് ഓഫിനിടെ തിരിച്ചിറക്കി. റാഞ്ചിയില്‍ നിന്നും മുംബൈയിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഏഷ്യയുടെ ഐ5-632 ആണ് അടിയന്തരമായി താഴെയിറക്കിയത്. 11.50ന് മുംബൈയിലേക്ക് പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്. വിമാനം ഇപ്പോള്‍ പരിശോധിച്ച് വരികയാണ്. യാത്രയ്ക്ക് അനുകൂലമാണെങ്കില്‍ വിമാനം യാത്ര തുടരുമെന്ന് എയര്‍ലൈന്‍ വക്താവ് അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എയര്‍ ഏഷ്യ മുന്‍ ഗണന നല്‍കുന്നതെന്നും യാത്രയ്ക്ക് കാലതാമസം നേരിട്ടതില്‍ ഖേദിക്കുന്നുണ്ടെന്നും എയര്‍ലൈന്‍ വക്താവ് അറിയിച്ചു.

air asia

Recommended Video

cmsvideo
ചങ്കാണീ കോഴിക്കോട്ടുകാരും മലപ്പുറംകാരും കണ്ണൂരുകാരും

അതേസമയം, കേരളത്തിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനം അപകടത്തില്‍പ്പെട്ട മണിക്കൂറുകള്‍ക്കുള്ളിലാണ് ഇതും സംഭവിച്ചിരിക്കുന്നത്. കരിപ്പൂരിലെ അപകടത്തില്‍ പൈലറ്റും സഹപൈലറ്റും അടക്കം 18 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ഇവരില്‍ നാല് പേര്‍ കുട്ടികളാണ്. എല്ലാവരുടെയും പോസ്റ്റ് മോര്‍ട്ടം ഏതാനും മണിക്കൂറുകള്‍ക്കകം പൂര്‍ത്തിയാകും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍, കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ്, വി മുരളീധരന്‍ എന്നിവരുള്‍പ്പെടെ സംഭവസ്ഥലം സന്ദര്‍ശിച്ചു. അന്വേഷണ ഏജന്‍സികളും കരിപ്പൂരിലെത്തിയിട്ടുണ്ട്.

അപകടത്തില്‍പ്പെട്ടവര്‍ക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരിക്കുന്നത്. ആശുപത്രികളില്‍ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം 22 പേര്‍ വീടുകളിലേക്ക് മടങ്ങി. 149 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 22 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും കലക്ടര്‍ അറിയിച്ചിരുന്നു.

വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പൂരി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കാനുമാണ് തീരുമാനം. ഒപ്പം അപകടത്തില്‍ നിസാര പരിക്കുള്ളവര്‍ക്ക് 50000 രൂപ വീതം നല്‍കും. എന്നാല്‍ ഇതൊരു ഇടക്കാല ആശ്വാസമാണെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അപകടസമയത്ത് എയര്‍പോര്‍ട്ട് അധികൃതരും പ്രാദേശിക ഭരണകൂടങ്ങളും സമയബന്ധിതമായി ഇടപെട്ടുവെന്നും ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചുവെന്നും വ്യോമയാനമന്ത്രി വ്യക്തമാക്കി

'കൊവിഡിനൊപ്പം ഇത്തരം ദുരന്തങ്ങള്‍ തീരാ വേദന; പ്രതിരോധിക്കുക അല്ലാതെ വേറെ മാര്‍ഗ്ഗമില്ല''കൊവിഡിനൊപ്പം ഇത്തരം ദുരന്തങ്ങള്‍ തീരാ വേദന; പ്രതിരോധിക്കുക അല്ലാതെ വേറെ മാര്‍ഗ്ഗമില്ല'

മുഖ്യമന്ത്രിയും ഗവർണറും കരിപ്പൂരിൽ, പരിക്കേറ്റവരെ സന്ദർശിച്ചു, അത്യന്തം നിര്‍ഭാഗ്യകരമെന്ന് പിണറായിമുഖ്യമന്ത്രിയും ഗവർണറും കരിപ്പൂരിൽ, പരിക്കേറ്റവരെ സന്ദർശിച്ചു, അത്യന്തം നിര്‍ഭാഗ്യകരമെന്ന് പിണറായി

'പിടിച്ചു വലിച്ചപ്പോള്‍ കൈകൾ അടർന്ന് എന്റെ കയ്യിലെത്തി'; രക്ഷാപ്രവര്‍ത്തനത്തിലെ നടുക്കുന്ന അനുഭവം'പിടിച്ചു വലിച്ചപ്പോള്‍ കൈകൾ അടർന്ന് എന്റെ കയ്യിലെത്തി'; രക്ഷാപ്രവര്‍ത്തനത്തിലെ നടുക്കുന്ന അനുഭവം

English summary
Bird hit during takeoff; Mumbai Air Asia flight aborted take-off at Ranchi Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X