കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരില്‍ വിശ്വാസം ജയിച്ച് ബിരേന്‍ സിംഗ്, 8 കോണ്‍ഗ്രസ് എംഎല്‍എമാരെത്തിയില്ല, 6 പേര്‍ രാജിവെച്ചു!!

Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരില്‍ വിശ്വാസ വോട്ട് വിളിച്ച കോണ്‍ഗ്രസിന് വന്‍ വീഴ്ച്ച. വിശ്വാസ വോട്ട് അനായാസമായി ബിജെപിയുടെ നേതൃത്വത്തിലുള്ള ബിരേന്‍ സിംഗ് സര്‍ക്കാര്‍ വിജയിച്ചു. എന്നാല്‍ വോട്ടെടുപ്പില്‍ പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പങ്കെടുത്തില്ല. ഇതില്‍ ആറ് പേര്‍ രാജി പ്രഖ്യാപിച്ചു. ഇവര്‍ രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. കോണ്‍ഗ്രസിന് 24 പേരുടെ പിന്തുണയാണ് സഭയില്‍ ഉള്ളത്. അതില്‍ തന്നെ എട്ട് പേര്‍ വിട്ടുനിന്നു. വിശ്വാസ വോട്ടെടുപ്പിന് ശേഷം സഭയുടെ നടുത്തളത്തിലേക്ക് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കസേരകള്‍ വലിച്ചെറിഞ്ഞു.

1

നാടകീയ നീക്കങ്ങള്‍ നിയമസഭയില്‍ നടന്നത്. ബിരേന്‍ സിംഗ് ജയിക്കുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ വിട്ടുനിന്നതാണ് ബിരേന്‍ സിംഗിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ശബ്ദവോട്ടോടെ വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി ജയിച്ചെന്ന് ബിരേന്‍ സിംഗ് പറഞ്ഞു. സ്പീക്കര്‍ എന്തൊക്കെ ചെയ്താലും അത് നിയമപ്രകാരമായിരിക്കും. പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് അംഗസംഖ്യ കുറവായത് കൊണ്ട് വിജയിക്കാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Serum Institute of India Produces Oxford Vaccine For Covid19 | Oneindia Malayalam

അതേസമയം വിശ്വാസ വോട്ടിനായി സഭ ചേര്‍ന്നപ്പോള്‍ എട്ട് എംഎല്‍എമാരെ കാണാനില്ലെന്ന് അറിഞ്ഞത്. വിപ്പ് ലംഘിച്ചത് കൊണ്ട് ഇവര്‍ക്കെതിരെ നടപടിയുണ്ടാവും. എന്നാല്‍ ഇക്കാര്യം ഉറപ്പിച്ച് പറയാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. കാരണം അംഗസംഖ്യ ഇനിയും കുറയുന്നത് കോണ്‍ഗ്രസിന് തന്നെ തിരിച്ചടിയാവും. അതിലുപരി ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ അത് ബിജെപിക്ക് ഗുണകരമായി മാറുമോ എന്ന ഭയവും കോണ്‍ഗ്രസിനുണ്ട്. വിജയത്തോടെ ബിജെപിയിലുള്ള കരുത്ത് ബിരേന്‍ സിംഗ് വര്‍ധിപ്പിച്ചിരിക്കുകയാണ്. നാല് എന്‍പിപി, എന്‍പിഎഫ് എംഎല്‍എമാരുടെ പിന്തുണയും ബിരേന്‍ സിംഗിനുണ്ട്.

നേരത്തെ ഡിവിഷന്‍ വോട്ടിനായിരുന്നു ഒക്രം ഇബോബി സിംഗ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് സ്പീക്കര്‍ അംഗീകരിച്ചില്ല. മണിപ്പൂരില്‍ നിയമവാഴ്ച്ച ഒട്ടുമില്ലെന്നാണ് ഇക്കാര്യത്തില്‍ ഇബോബി സിംഗ് പ്രതികരിച്ചത്. മുഖ്യമന്ത്രി നേരത്തെ പോലീസില്‍ സമ്മര്‍ദം ചെലുത്തി മയക്കുമരുന്ന് മാഫിയ തലവനെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടു എന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അിശ്വാസ പ്രമേയം കൊണ്ടുവന്നത്. ബിജെപിയില്‍ തന്നെ നിരവധി പേര്‍ ബിരേന്‍ സിംഗിനെ പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. അതേസമയം പ്രതിപക്ഷ നിരയില്‍ അടക്കം സുഹൃത്തുക്കള്‍ ഉള്ളതാണ് ബിരേന്‍ സിംഗിന് വലിയ നേട്ടമായത്.

English summary
biren singh wins trust vote in manipur congress face setback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X