കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മലബാറിന്' വേണ്ടി ബംഗാളില്‍ അടിപിടി!!! ആര്‍ക്കും കുത്തകയില്ലെന്ന് ഒടുവില്‍ കോടതി... ഒരു ബിരിയാണിക്കഥ

  • By Desk
Google Oneindia Malayalam News

ദില്ലി: മലബാര്‍ എന്ന് പറഞ്ഞാല്‍ കേരളത്തിന്റെ സ്വന്തമാണെന്ന് കരുതിയെങ്കില്‍, വേണ്ട! മലബാറിന് അങ്ങനെ കുത്തകയൊന്നും ഇല്ല. വേണമെങ്കില്‍ ബംഗാളികള്‍ക്കും ഉപയോഗിക്കാം 'മലബാര്‍'.

സംഗതി അത്ര ചെറിയ കളിയൊന്നും അല്ല. സുപ്രീം കോടതി വരെ എത്തിയ കേസ് ആണ്. അതും പശ്ചിമ ബംഗാളില്‍ നിന്ന്. ബിരിയാണി അരിക്ക് പേരിടുന്നതില്‍ തുടങ്ങിയ വിവാദം ആണ് ഒടുവില്‍ സുപ്രീം കോടതി തീര്‍പ്പാക്കിയിരിക്കുന്നത്.

ബിരായാണി അരി വ്യാപാരികളായ പരാഖ് വാണിജ്യ പ്രൈവറ്റ് ലിമിറ്റഡും ബരോമ അഗോര് പ്രൊഡ്രക്ട്‌സും തമ്മിലുള്ള നിയമ യുദ്ധത്തിനാണ് ഇതോടെ അവസാനം ആയിരിക്കുന്നത്. കേരള വിപണിയെ ലക്ഷ്യം വച്ച് ബിരിയാണി അരി വില്‍പനയ്ക്കായിരുന്നു 'മലബാര്‍' എന്ന പേര് ഇവര്‍ തിരഞ്ഞെടുത്തത്.

Biriyani

'മലബാര്‍ ഗോള്‍ഡ്' എന്ന പേരില്‍ ബരോമ കമ്പനി ബിരിയാണി അരി വില്‍ക്കുന്നതിനെതിരെ ആയിരുന്നു പരാഖ് വാണിജ്യ പ്രൈവറ്റ് ലിമിറ്റഡ് രംഗത്തെത്തിയത്. തങ്ങള്‍ 2001 മുതല്‍ മലബാര്‍ എന്ന പേരില്‍ അരി വില്‍ക്കുന്നുണ്ട്. അതുകൊണ്ട് ബരോമക്കാര്‍ മലബാര്‍ ഗോള്‍ഡ് എന്ന പേര് ഉപയോഗിക്കുന്നത് വിലക്കണം എന്നതായിരുന്നു ആവശ്യം. കൊല്‍ക്കത്ത ഹൈക്കോടതി ഇത് അംഗീകരിക്കുകയും ചെയ്തു. സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചില്‍ പോയിട്ടും കാര്യമൊന്നും ഉണ്ടായില്ല.

വാദം പിന്നേയും തുടര്‍ന്നപ്പോള്‍, പേരില്‍ അല്‍പം പരിഷ്‌കാരങ്ങള്‍ വരുത്തി മലബാര്‍ ഗോള്‍ഡ് എന്ന് ഉപയോഗിക്കാം എന്നായി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. അതുകൊണ്ട് തീര്‍ന്നില്ല നിയമ യുദ്ധം. അതും നടപ്പില്ലെന്ന് പറഞ്ഞ് പരാഖ് കമ്പനി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷനില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 'മലബാര്‍' എന്ന പേര് തങ്ങളുടേത് മാത്രമല്ലെന്ന് പരാഖ് വാണിജ്യ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കിയിട്ടുണ്ട് എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മലബാര്‍ എന്ന പേരില്‍ ഒന്നല്ല, ഒരുപാട് ഭക്ഷ്യ ഉത്പന്നങ്ങള്‍ വിപണിയിലുള്ള കാര്യം ബരോമയും സ്പ്രൂം കോടതിയില്‍ വ്യക്തമാക്കി.

ഒടുവില്‍ ബരോമയ്ക്ക് അനുകൂലമായി വിധിയും വന്നു. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും ആര്‍ ഭാനുമതിയും ഉള്‍പ്പെട്ട ബഞ്ച് ആണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. രണ്ട് കൂട്ടര്‍ക്കും മലബാര്‍ ഉപയോഗിക്കാം എന്നാണ് വിധി.

English summary
No Exclusive Right over the word MALABAR, Supreme Court in Biriyani Trademark battle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X