കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സ്വരൂപിച്ചത് 324 കോടി, കോണ്‍ഗ്രസ് 425 കോടി

Google Oneindia Malayalam News

ദില്ലി: അംബാനിയെയും അദാനിയെയും പോലുളള വ്യവസായ ഭീമന്മാരാണ് നരേന്ദ്ര മോദി സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്ന് പറയുന്ന രാഷ്ട്രീയ എതിരാളികളുണ്ട്. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് നിറച്ചത് അംബാനിയും അദാനിയുമാണ് എന്ന് പറഞ്ഞാണ് ഈ ആക്ഷേപം. എന്നാല്‍ ഇവര്‍ രണ്ടുപേരുമല്ല, ബിര്‍ള ഗ്രൂപ്പാണ് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

2014 പൊതു തിരഞ്ഞെടുപ്പില്‍ മാത്രം ആദിത്യ ബിര്‍ള ഗ്രൂപ്പ് ബി ജെ പിയുടെ ഫണ്ടിലേക്ക് സംഭാവന ചെയ്തത് 7.50 കോടി രൂപയാണ്. 2004 - 05, 2011 - 12 കാലങ്ങളിലായി ബിര്‍ള ഗ്രൂപ്പ് ബിജെപിക്ക് 26.6 കോടി രൂപ സംഭാവന നല്‍കി. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ജനറല്‍ ഇലക്ഷന്‍ ട്രസ്റ്റ്, ലോധ ഡ്വല്ലേഴ്‌സ്, ടോറന്റ് പവര്‍, വേദാന്ത, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍ തുടങ്ങിയവയാണ് ബി ജെ പിയുടെ പ്രധാന ഫണ്ട് ദാതാക്കള്‍.

bjp

യു പി എ സര്‍ക്കാരിന്റെ അവസാന മാസത്തില്‍ ബിര്‍ള ഗ്രൂപ്പിനെതിരെ അന്വേഷണം വന്നതിലെ രസം അറിയണോ, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗ്രൂപ്പ് യു പി എയ്ക്ക് ഒരു രൂപ പോലും സംഭാവന നല്‍കിയിട്ടില്ല. 2004 - 05, 2011 - 12 വര്‍ഷങ്ങളില്‍ റെക്കോര്‍ഡ് തുകയായ 36.4 കോടി രൂപയാണ് ബിര്‍ള ഗ്രൂപ്പ് യു പി എയ്ക്ക് സംഭാവനയായി നല്‍കിയത്. ടോറന്റ് പവര്‍, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവരാണ് കോണ്‍ഗ്രസിന് സംഭാവന നല്‍കുന്നവരില്‍ മുമ്പന്‍.

2012 - 13 വര്‍ഷങ്ങളിലായി ആറ് ദേശീയ പാര്‍ട്ടികള്‍ ചേര്‍ന്ന് സംഭാവനയായി സ്വീകരിച്ച തുക 991.20 കോടി രൂപയാണ്. കോണ്‍ഗ്രസ്, ബിജെപി, ബിഎസ്പി, എന്‍സിപി, സി പി ഐ, സി പി എം എന്നീ പാര്‍ട്ടികളുടെ മാത്രം കാര്യമാണിത്. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വരുമാനത്തിന്റെ 83 ശതമാനവും സംഭാവന ഇനത്തിലാണ്. കോണ്‍ഗ്രസിനാകട്ടെ 73 ശതമാനം പണവും വന്നത് കൂപ്പണ്‍ വില്‍പനയിലൂടെയാണത്രെ. ബി ജെ പിയുടെ ആകെ വരുമാനം 324 കോടിയാണെങ്കില്‍ കോണ്‍ഗ്രസിന്റേത് 425.69 കോടിയാണ്.

English summary
report says that Adithya Birla group largest donor to BJP poll fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X