ആയിരത്തിലധികം പ്രവര്‍ത്തകര്‍ ജയലളിതയുടെ ചിത്രം ശരീരത്തില്‍ പച്ചകുത്തി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെയുടെ പ്രധാന നേതാവുമായ ജയലളിതയുടെ 68ാം പിറന്നാള്‍ ആഘോഷം തമിഴ്നാട്ടിലെ പാര്‍ട്ടി അണികള്‍ ആഘോഷിച്ചത് വ്യത്യസ്തരീതിയില്‍. ആയിരത്തില്‍ അധികം പ്രവര്‍ത്തകര്‍ ശരീരത്തില്‍ ജയലളിതയുടെ ചിത്രം പച്ചകുത്തി അമ്മയുടെ ജന്മദിനം ആഘോഷമാക്കി.
ഇതിനായി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അയല്‍നാട്ടില്‍ നിന്നും 40 നാടോടികളെ തമിഴ്നാട്ടിലെത്തിച്ചു. പച്ചകുത്താന്‍ താത്പര്യമുള്ളവരെ നേരത്തെ തന്നെ തെരഞ്ഞെടുത്തിരുന്നു. പിന്നീട് നാടോടികളെ വിളിച്ചുവരുത്തുകയും പ്രവര്‍ത്തകരെ നിരത്തിയിരുത്തി ശരീരത്തില്‍ ജയലളിതയുടെ ചിത്രം ആലേഖനം ചെയ്യുകയുമായിരുന്നു.

വെറും പച്ചകുത്തലില്‍ ഒതുങ്ങുന്നതല്ല പിറന്നാള്‍ ആഘോഷം. സംസ്ഥാനത്തെ 6,868 ക്ഷേത്രങ്ങളില്‍ പ്രത്യേക വൃക്ഷത്തൈ നട്ടുകൊണ്ടും പ്രവര്‍ത്തകര്‍ ജന്മദിനം ആഘോഷിച്ചു. ശിവന്റെ ക്ഷേത്രത്തിലും വിഷ്ണുവിന്റെ ക്ഷേത്രത്തിലും പ്രത്യേകം പ്രത്യേകം വൃക്ഷത്തൈകളാണ് നട്ടതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കൂടാതെ 122 ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയുമുണ്ടായിരുന്നു.
സംസ്ഥാനത്തെ 32 ജില്ലകളിലും മധുരപലഹാരം വിതരണവും നടന്നു. 48 മണിക്കൂര്‍നേരം ജലപ്പരപ്പില്‍ പൊങ്ങിക്കിടന്ന് അമ്മയോടുള്ള സ്നേഹം പ്രകടിപ്പിച്ച ഒരു എംഎല്‍എയും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇയാളുടെ അഭ്യാസ പ്രകടനം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications