കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിരിയാണി ബാബ ഭക്ഷണം നല്‍കിയത് ഒരു കോടിയിലേറെ പേര്‍ക്ക്

  • By Gokul
Google Oneindia Malayalam News

വിസിയാനഗരം: വിശക്കുന്നവന് ആഹാരം നല്‍കുന്നതാണ് ഏറ്റവും മഹത്തരമെന്ന് കരുതുന്നയാളാണ് തെലുങ്കാനയിലെ 76 കാരനായ അത്തൗള ഷരീഫ് ഖാദിരി ബാബയെന്ന 'ബിരിയാണി ബാബ'. ഇതുവരെയായി ഇദ്ദേഹം ഭക്ഷണം നല്‍കിയത് ഒരു കോടിയിലേറെപേര്‍ക്ക്. നാല്‍പതോളം വര്‍ഷമായി തെലുങ്കാനയിലെ കൃഷ്ണ ജില്ലയിലെ വിസിയാനഗരത്തില്‍ ബിരിയാണി ബാബ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കിവരുന്നു.

ദിവസേന നൂറുകണക്കിന് ആളുകളാണ് ഇദ്ദേഹത്തിന്റെയടുക്കല്‍ ഭക്ഷണം തേടിയെത്തുന്നത്. ആരെയും നിരാശരാക്കാറില്ലെന്നു മാത്രമല്ല, രുചികരമായ ബിരിയാണി സ്വന്തമായി പാചകം ചെയ്താണ് ഇദ്ദേഹം നല്‍കുന്നതും. മട്ടനും ചിക്കനും ചേര്‍ത്തുള്ള ബിരിയാണിയാണ് ബാബ നല്‍കുന്നത്. അതുകൊണ്ടാണ് ബാബയ്ക്ക് ബിരിയാണി ബാബയെന്ന പേരുവീണതും. പച്ചക്കറി ഇഷ്ടമുള്ളവര്‍ക്ക് അതും നല്‍കും.

Biriyani Baba

തന്റെ പ്രിയപ്പെട്ട ഗുരു ഖാദര്‍ ബാബയുടെ പാത പിന്തുടരുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് ഇദ്ദേഹം പറയുന്നു. ഒരു മതത്തിലും താന്‍ വിശ്വസിക്കുന്നില്ല. വിശക്കുന്നവന് ഭക്ഷണം നല്‍കുകയെന്ന മഹത്തായ കാര്യം എളിമയോടുകൂടി താന്‍ ചെയ്യുന്നുവെന്നുമാത്രം. സാമുഹ്യ സ്‌നേഹികള്‍ നല്‍കുന്ന പണമാണ് ഇതിനായി വിനിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിശേഷ ദിവസങ്ങളില്‍ ബാബയ്ക്കടുത്ത് ആയിരക്കണക്കിന് പേര്‍ ഭക്ഷണത്തിനായെത്തും. ആരെയും അദ്ദേഹം നിരാശരാക്കാറില്ല. വര്‍ഷാവര്‍ഷം ബാബയും സംഘവും നടത്തിവരുന്ന 'ഉര്‍സു' ഉത്സവത്തില്‍ ഇതിലും എത്രയോ ഇരട്ടിപേര്‍ ഭക്ഷണത്തിനായെത്തും. ഈവര്‍ഷം ജനുവരി 25ന് നടക്കുന്ന ഉര്‍സു ഉത്സവത്തിന്റെ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. തനിക്കാകുന്ന കാലമെല്ലാം പാവപ്പെട്ടവര്‍ക്ക് വയറുനിറയെ ഭക്ഷണം നല്‍കണമെന്നാണ് ആഗ്രഹമെന്ന് ബാവ പറയുന്നു.

English summary
Biryani Baba from krishna has fed 1 crore poor people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X