
2021 -ൽ ഇന്ത്യക്കാർ കൂടുതൽ കഴിച്ചത് ബിരിയാണി; ലഘു ഭക്ഷണം സമൂസ; സ്വിഗ്ഗിയുടെ റിപ്പോട്ടുകൾ നോക്കാം
ന്യൂഡൽഹി: ഇന്ത്യക്കാർ മിനിറ്റിൽ 115 ബിരിയാണികൾ ഓർഡർ ചെയ്തതായി 2021 - ലെ സ്വിഗ്ഗി വാർഷിക റിപ്പോർട്ടിൽ വെളിപ്പെടുത്തി. മിനിറ്റിൽ 115 ബിരിയാണി അല്ലെങ്കിൽ സെക്കൻഡിൽ 1.91 ബിരിയാണി എന്നിങ്ങനെയുളള 6 കോടി ഓർഡറുകൾ സ്വിഗ്ഗിയ്ക്ക് ലഭിച്ചു.
ഇതോടെ, ബിരിയാണി ഇന്ത്യക്കാരുടം ഏറ്റവും ജന പ്രിയമായ വിഭവമായി. റിപ്പോർട്ട് പ്രകാരം, 2020 - ൽ ഒരു മിനിറ്റിൽ മാത്രം 90 ബിരിയാണികൾ ഓർഡർ ചെയ്തുവെന്ന് സൂചിപ്പിക്കുന്നു.
അതേസമയം, സ്വിഗ്ഗിയിൽ ഏകദേശം 5 ദശ ലക്ഷം ഓർഡറുകളുള്ളത് സമൂസയ്ക്ക് ആണ്. ഇതാണ് ഏറ്റവും ഇഷ്ടപ്പെട്ട ലഘു ഭക്ഷണം എന്ന പട്ടികയിൽ ഇടം പിടിച്ചിരക്കുന്നത്. ചിക്കൻ വിഭവങ്ങളെക്കാൾ 6 മടങ്ങ് കൂടുതലാണ് ആളുകൾ സമൂസ ഓർഡർ ചെയുന്നത്. 2.1 ദശ ലക്ഷം ഓർഡറുകളുള്ള പാവ് ഭാജി ഏറ്റവും പ്രിയപ്പെട്ട സ്നാക്സിൽ രണ്ടാം സ്ഥാനത്ത് എത്തിയതായി റിപ്പോർട്ട് പറയുന്നു.
ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍
എന്നാൽ, വെജ് ബിരിയാണിയേക്കാൾ 4.3 മടങ്ങാണ് ചിക്കൻ ബിരിയാണി ഓർഡർ ചെയ്തത്. 2021 - ൽ 4.25 ലക്ഷത്തിലധികം ഉപയോക്താക്കൾ സ്വിഗ്ഗിയിൽ ചേർന്നു. ചെന്നൈ, ലഖ്നൗ, കൊൽക്കത്ത, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ ചിക്കൻ ബിരിയാണിയുടെ ഓർഡറുകളിൽ ഒന്നാമത് എത്തി. എന്നിരുന്നാലും ചിക്കൻ ബിരിയാണിയെ അപേക്ഷിച്ച് മുംബൈയിൽ ഇരട്ടി ദാൽ കിച്ചിഡികൾക്ക് ആവിശ്യക്കാർ ഉണ്ട്.
കാലാവസ്ഥ പണി തന്നു; പച്ചക്കറിയ്ക്ക് റെക്കോഡ്; പിന്നാലെ അരിയും; ജനങ്ങൾ പടുകുഴിയിലേക്കോ?
ഹൈദരാബാദും മുംബൈയും തൊട്ടു പിന്നാലെ ഏറ്റവും ആരോഗ്യ ബോധമുള്ള നഗരമാണ് ബാംഗ്ലൂരെന്ന് റിപ്പോർട്ടിൽ പറയുന്നു. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ആണ് ഏറ്റവും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതെന്ന് ആണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ചൈന്നെയിൽ, സ്വിഗ്ഗിയുടെ ഒരു ഡെലിവറി പങ്കാളിക്ക് നൽകിയ ഏറ്റവും ഉയർന്ന ടിപ്പ്, ഒരൊറ്റ ഓർഡറിന് 6,000 രൂപയായി ഉയർന്നു.