കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുറച്ച് ബിരിയാണി എടുക്കട്ടെ'; 'ആപ്' ജയിച്ചു, ദില്ലിയില്‍ ബിരിയാണി വില്‍പ്പന പൊടിപൊടിച്ചു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Biryani Sales Spike In National Capital After AAP Victory | Oneindia Malayalam

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് വേളയില്‍ ദില്ലിയില്‍ 'ബിരിയാണി'ഒരു രാഷ്ട്രീയ ആയുധമായിരുന്നു. ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷെഹീന്‍ബാഗിലെ സമരക്കാര്‍ക്ക് ആം ആദ്മി ബിരിയാണി വിളമ്പുന്നുണ്ടെന്നായിരുന്നു ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞത്.

എന്താലായും തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചരിപ്പിച്ച ഈ 'ബിരിയാണി' വെറുപ്പൊന്നും ഏശിയില്ലെന്നത് വേറെ കാര്യം. പക്ഷേ ഒന്ന് സംഭവിച്ചു, ആപ്പ്' വിജയിച്ച പിന്നാലെ ദില്ലിയിലെ ബിരിയാണി കച്ചവടം പൊടിപൊടിച്ചത്രേ.

 ബിരിയാണി കഴിച്ചാലോ

ബിരിയാണി കഴിച്ചാലോ

ദില്ലിയില്‍ ആം ആദ്മിയുടെ വിജയം ബിരിയാണി കഴിച്ച് ആഘോഷമാക്കുന്ന നിരവധി ചിത്രങ്ങളും ട്വീറ്റുകളും ഇന്നലെ തന്നെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. നമ്മുക്ക് ഇന്ന് വയറ് നിറച്ച് ബിരിയാണി കഴിച്ചാലോയെന്നായിരുന്നു സംവിധായകന്‍ അനുരാഗ് കശ്യപ് ഇന്നലെ ട്വീറ്റ് ചെയ്തത്.

 യോഗിയുടെ പ്രചരണം

യോഗിയുടെ പ്രചരണം

നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി പയറ്റിയ 'ബിരിയാണി' രാഷ്ട്രീയമായിരുന്നു ആം ആദ്മിയുടെ വിജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ 'ബിരിയാണി ചെമ്പ് പൊളിപ്പിച്ച' സംഭവത്തിന് പിന്നില്‍. ഷെഹീന്‍ബാഗിലെ പ്രക്ഷോഭകര്‍ക്ക് കെജ്രിവാള്‍ ബിരിയാണി വിതരണം ചെയ്യുകയാണെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തിയത്.

 ബിരിയാണിക്ക് പകരം വെടിയുണ്ട

ബിരിയാണിക്ക് പകരം വെടിയുണ്ട

ദില്ലിയിലെ പ്രശ്നങ്ങളില്‍ ഒന്നും ഇടപെടാതെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഷെഹീന്‍ബാഗിലെ പൗരത്വ പ്രതിഷേധകര്‍ക്ക് ബിരിയാണി വിതരണം ചെയ്യുകയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം തീവ്രവാദികളെ തങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അവര്‍ക്ക് ബിരിയാണിക്ക് പകരം വെടിയുണ്ട ല്‍കുമെന്നും യോഗി പ്രചരണത്തിനിടെ പറഞ്ഞിരുന്നു.

 മാളവ്യയുടെ പ്രചരണം

മാളവ്യയുടെ പ്രചരണം

ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യയും യോഗിയുടെ പ്രചരണം ഏറ്റ് പിടിച്ചിരുന്നു.
ആം ആദ്മി ഷെഹീന്‍ബാഗില്‍ ബിരിയാണി വിളമ്പുന്നതിന് തെളിവുണ്ടെന്നായിരുന്നു അമിത് മാളവ്യ പറഞ്ഞത്. പ്രതിഷേധകര്‍ക്കാര്‍ ഭക്ഷണം വിതരണം ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു മാളവ്യയുടെ പ്രചരണം.

 മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

എന്നാല്‍ ഇത്തരം പ്രചരണങ്ങളൊന്നും ഫലം കണ്ടില്ലെന്നത് മാത്രമല്ല ഷെഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്ല മണ്ഡലത്തില്‍ ഉള്‍പ്പൊടെ ബിജെപിയുടെ കരണം പൊളിയുന്ന മറുപടിയാണ് വോട്ടര്‍ നല്‍കിയത്. വെറും 7 സീറ്റ് കൊണ്ട് ബിജെപിക്ക് ദില്ലിയില്‍ തൃപ്തി പെടേണ്ടി വന്നു.

 പൊടിപൊടിച്ചു

പൊടിപൊടിച്ചു

അതേസമയം ബിജെപിയുടെ പ്രചരണം കൊണ്ട് ലാഭം ഉണ്ടായതാകട്ടെ തലസ്ഥാനത്തെ ബിരിയാണി കച്ചവടക്കാര്‍ക്കും. ആം ആദ്മിയുടെ വിജയത്തിന് പിന്നാലെ ദില്ലിയിലെ ബിരിയാണി വില്‍പ്പനയില്‍ വന്‍ വര്‍ധനവ് ഉണ്ടായെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കച്ചവടം പൊടിപൊടിച്ചതോടെ നിരവധി ഹോട്ടലുകള്‍ വന്‍ ഓഫറുകളാണത്രേ ബിരിയാണിക്ക് നല്‍കിയത്.

 കുത്തനെ വര്‍ധിച്ചു

കുത്തനെ വര്‍ധിച്ചു

ഇന്നലെ കച്ചവടം തകൃതിയായെന്ന് കടയുടമകള്‍ പറയുന്നു. ബിരിയാണി ഓര്‍ഡര്‍ കുത്തനെ വര്‍ധിച്ചു. വൈകീട്ടോടെ ആവശ്യക്കാരുടെ എണ്ണം പതിന്‍മടങ്ങായി ഉയര്‍ന്നുവെന്ന് ദില്ലിയിലെ ബിരിയാണി ബ്ലൂസ് റെസ്റ്റോറന്‍റ് ഉടമ റെയ്മണ്ട് ആന്‍ഡ്രൂസ് പറഞ്ഞു.

 സൗജന്യ ബിരിയാണി

സൗജന്യ ബിരിയാണി

ട്രന്‍റ് സജീവമായതോടെ ഒരു ബിരിയാണിക്ക് ഒരു ബിരിയാണി സൗജന്യം എന്ന നിലയില്‍ ഹോട്ടലുകള്‍ ഓഫര്‍ നല്‍കി തുടങ്ങിയത്രേ. വൈകീട്ട് ആറ് മുതല്‍ രാത്രി 10.30 വരെയുള്ള വില്‍പ്പനയ്ക്കാണ് സൗജന്യം നല്‍കിയത്, സാകേതിലുള്ള ദക്ഷിണേന്ത്യന്‍ ഹോട്ടലായ മഹബെല്ലിയുടെ ഉടമകളിലൊരാള തോമസ് ഫെന്‍ പറഞ്ഞു.

 ചൊവ്വാഴ്ചയും

ചൊവ്വാഴ്ചയും

മതപരമായ കാരണങ്ങളാല്‍ ചൊവ്വാഴ്ച പൊതുവേ ദില്ലിയില്‍ മാംസാഹാരങ്ങളുടെ വില്‍പ്പന കുറവാണത്രേ. എന്നാല്‍ ഇന്നലെ കച്ചവടം കുത്തനെ ഉയര്‍ന്നുവെന്ന് കടയുടമകള്‍ പറയുന്നു.

 കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

ദില്ലിയില്‍ 55 സീറ്റുകള്‍ നേടുമെന്നായിരുന്നു തിരഞ്ഞെടുപ്പില്‍ ബിജെപി വെല്ലുവിളിച്ചത്. എന്നാല്‍ 55 പോയിട്ട് രണ്ടക്കം തികയ്ക്കാന്‍ പോലും ബിജെപിക്ക് ആയില്ല. വെറും 7 സീറ്റുകളിലാണ് ബിജെപി ജയിച്ചത്.

 ഫലം കണ്ടില്ല

ഫലം കണ്ടില്ല

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ നടക്കുന്ന ശഹീന്‍ബാഗ് ആയുധമാക്കി ഹിന്ദുവോട്ടുകളുടെ ഏകീകരണം ലക്ഷ്യം വെച്ചായിരുന്നു ദില്ലിയില്‍ ബിജെപിയുടെ പ്രചരണങ്ങള്‍. എന്നാല്‍ ഇവയൊന്നും ദില്ലിയില്‍ ഫലം കണ്ടില്ല.

English summary
Biryani sales spike in national capital after AAP victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X