ദീപാവലി ദിനത്തില്‍ ബിരിയാണിക്കട തുറന്നു, കട അടപ്പിച്ച് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍; പൊലീസ് കേസ്
ദില്ലി: രാജ്യ തലസ്ഥാനത്തെ പ്രധാനപ്പെട്ട ബിരിയാണി ഷോപ്പുകളിലൊന്നായ ആലം മുര്‍ദാബാദി ബിരിയാണി കട ദീപാവലി ദിവസം രാഷ്ട്രീയ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ അടപ്പിച്ചു. സംഭവത്തില്‍ ദില്ലി പൊലീസ് എഫ്ഐര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കട അടപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഈ മേഖല ഹിന്ദുക്കളുടെ പ്രദേശമാണെന്നും ദീപാവലിയായിട്ട് ബിരിയാണിക്കട എന്തിനാണ് തുറന്നനെന്നും ഇവര്‍ കടയിലെ ജീവനക്കാരോട് ചോദിക്കുന്നുണ്ട്. ദില്ലിയിലെ സാന്റ് നഗറിലെ ഈ ബിരിയാണിക്കടയിലെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഭീഷണിയെ തുടര്‍ന്ന് കടയിലെ ജീവനക്കാര്‍ കച്ചവടം അവസാനിപ്പിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ബജ്റംഗ് ദള്‍ പ്രവര്‍ത്തകനെന്ന് സ്വയം പരിചയപ്പെടുത്തുന്ന നരേഷ് കുമാര്‍ സൂര്യവന്‍ശി എന്നയാളാണ് വ്യാപാരിയെ ഭീഷണിപ്പെടുത്തുന്നത്. ദീപാവലി ദിവസം രാത്രി 9 മണിയോടെയാണ് സംഭവം. ഇവിടെയുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ തിരിച്ചറിയുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

ഐപിസി സെക്ഷന്‍ 295 എ പ്രകാരം ('മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവുമായ പ്രവൃത്തികള്‍') കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ബുരാരി പോലീസ് സ്റ്റേഷനില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. എന്നിരുന്നാലും, വസ്തുതകള്‍ പരിശോധിച്ച് വരികയും നിയമപ്രകാരം നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഡിസിപി സാഗര്‍ സിംഗ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഐ പറയുന്നതനുസരിച്ച്, വീഡിയോയിലുള്ള ആള് നരേഷ് കുമാര്‍ സൂര്യവംശിയാണെന്നും വലതുപക്ഷ ഗ്രൂപ്പായ ബജ്റംഗ്ദളിലെ അംഗമാണെന്ന് സ്വയം പറയുന്നുണ്ട്. പ്രതിയെ തിരിച്ചറിയാനും പിടികൂടാനും അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Recommended Video
ആലം എന്ന് വിളിക്കുന്ന മഗ്രൂബ് അലി (27) ആണ് കടയുടെ നടത്തിപ്പും സമീപത്തെ അടുക്കളയില്‍ ബിരിയാണി പാകം ചെയ്യുന്നതും. മാര്‍ക്കറ്റിലെ മറ്റുള്ളവര്‍ ഞങ്ങളെ പിന്തുണച്ചിരുന്നെങ്കിലും സംഭവം നടന്നയുടനെ ഞങ്ങള്‍ അടച്ചുപൂട്ടിയെന്ന് മഗ്രൂബ് അലി പറഞ്ഞു. അവന് എന്തിനാണ് ഞങ്ങളെ ലക്ഷ്യം വച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല, ആളുകളെ ഭയപ്പെടുത്താനാണ് അങ്ങനെ ചെയ്തതെന്നാണ് ഞങ്ങള്‍ കരുതിയത്. ഈ ബിരിയാണി ഉണ്ടാക്കി വിറ്റ് ദിവസക്കൂലി വാങ്ങുന്ന ഏഴ് പേരാണ് കടയില്‍ ജോലി ചെയ്യുന്നതെന്ന് മഗ്രൂബ് അലി പറയുന്നു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications