കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പ് കേസ്; അന്വേഷണ സംഘത്തിനെതിരെ കന്യാസ്ത്രീകള്‍, ദില്ലിയില്‍ മുഖ്യമന്ത്രിയെ കണ്ടു

Google Oneindia Malayalam News

ദില്ലി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. അന്വേഷണത്തിനെന്ന പേരിലെത്തുന്ന പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആവലാതി. മിഷണറീസ് ഓഫ് ജീസസ് സന്യസ്ത സമൂഹത്തിലെ കന്യാസ്ത്രീകളാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചത്.

Pinarayi

ബിഷപ്പിനെ പിന്തുണയ്ക്കുന്നവരാണ് ഈ കന്യാസ്ത്രീകള്‍. ബിഷപ്പിനെതിരെ മൊഴി നല്‍കാന്‍ ഇവരെ അന്വേഷണ സംഘം നിര്‍ബന്ധിക്കുന്നുവെന്നാണ് ആരോപണം. ജലന്ധറിലെത്തി അന്വേഷണ സംഘം ചിലരെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇനിയും ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ സാഹചര്യം നിലനില്‍ക്കവെയാണ് മുഖ്യമന്ത്രിയെ കന്യാസ്ത്രീകള്‍ നേരിട്ട് കണ്ടത്. ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീ ഉള്‍പ്പെടുന്ന സന്യസ്ത സമൂഹമാണ് മിഷണറീസ് ഓഫ് ജീസസ്. പക്ഷേ ഇവര്‍ കന്യാസ്ത്രീയുടെ പരാതിയില്‍ സംശയം പ്രകടിപ്പിക്കുന്നു. മാത്രമല്ല, ബിഷപ്പില്‍ ഇവര്‍ക്ക് സംശയവുമില്ല.

കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുന്നോട്ട് പോകാനാകില്ലെന്ന് എംഎല്‍എമാര്‍!! സിദ്ധരാമയ്യ ഇടപെട്ടുകര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുന്നോട്ട് പോകാനാകില്ലെന്ന് എംഎല്‍എമാര്‍!! സിദ്ധരാമയ്യ ഇടപെട്ടു

പോളിറ്റ് ബ്യൂറോ കഴിഞ്ഞ് കേരള ഹൗസിലെത്തിയതായിരുന്നു മുഖ്യമന്ത്രി. അപ്പോഴാണ് കന്യാസ്ത്രീകള്‍ അദ്ദേഹത്തെ കാണാനെത്തിയത്. 16 കന്യാസ്ത്രീകളാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത് എന്നാണ് വിവരം. അന്വേഷണത്തിന്റെ പേരില്‍ മഠങ്ങളില്‍ മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥര്‍ കയറുന്നത് ഒഴിവാക്കണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു.

കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഒക്ടോബര്‍ ആറ് വരെ റിമാന്റിലാണ്. ഇദ്ദേഹം സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കുന്നുണ്ട്. ബിഷപ്പ് അറസ്റ്റിലായ സാഹചര്യത്തില്‍ കൂടുതല്‍ കന്യാസ്ത്രീകള്‍ സത്യം തുറന്നുപറയുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം. വിശദമായ മൊഴിയെടുക്കാന്‍ പോലീസ് വീണ്ടും ജലന്തറിലേക്ക് പോകുമെന്നാണ് വിവരം.

English summary
Bishop case: Missionaries of Charity Nuns met Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X