കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ബിറ്റ് കോയിന്‍; രേഖയില്ലാത്ത ഇടപാടുകള്‍, നിയമവിരുദ്ധമെന്ന് ധനമന്ത്രി

  • By Ashif
Google Oneindia Malayalam News

ബിറ്റ് കോയിനിലേക്ക് ആളുകള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുകയാണ്. ഡിജിറ്റല്‍ നാണയമെന്ന് വിശേഷിപ്പിക്കുന്ന ബിറ്റ് കോയിന്റെ ഇടപാട് ഇന്ത്യയില്‍ അനുവദനീയമല്ല. ഇക്കാര്യത്തില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിശദീകരണം നല്‍കുകയും ചെയ്തു.

29

ഇന്റര്‍നെറ്റിലൂടെ നടക്കുന്ന സാമ്പത്തിക ഇടപാടിന് ഉപയോഗിക്കുന്ന ഡിജിറ്റര്‍ നാണയമാണ് ബിറ്റ് കോയിന്‍. ലോഹ നാണയമോ കടലാസ് നാണയമോ ഇതിനില്ല. മാത്രമല്ല, ഭരണകൂടങ്ങളുടെയോ ബാങ്കുകളുടേയോ നിയന്ത്രണങ്ങളും ബിറ്റ് കോയിന് ബാധകമല്ല.

വിശ്വാസ്യതയുടെ പ്രശ്‌നം ബിറ്റ് കോയിന്‍ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ബിറ്റ് കോയിന്‍ ഇടപാടുകള്‍ക്ക് അംഗീകാരമില്ല. പക്ഷേ, ലോകത്താകമാനം ബിറ്റ് കോയിന്‍ ഇടപാടുകള്‍ നടക്കുന്നുണ്ട്. ബിറ്റ് കോയിന്‍ ഇടപാടുകള്‍ക്ക് നിയമസാധുത നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായവും ഉയര്‍ന്നിരുന്നു.

അതുകൊണ്ട് തന്നെ ബിറ്റ് കോയിന്‍ സംബന്ധിച്ച് ധനമന്ത്രി ബജറ്റില്‍ വിശദീകരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബിറ്റ് കോയിന്‍ ഇടപാടുകള്‍ക്ക് നിയമ സാധുതയില്ലെന്നാണ് ധനമന്ത്രി വിശദീകരിച്ചത്.

എന്‍ക്രിപ്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് കൊണ്ട് ഇവയെ ക്രിപ്‌റ്റോ കറന്‍സി എന്നും വിളിക്കാറുണ്ട്. സാങ്കല്‍പ്പികമായ കറന്‍സി. പണമായി എടുത്തു കാട്ടാന്‍ ഒന്നുമുണ്ടാകില്ല. പക്ഷേ, ഇതുവഴി ഇടപാടുകള്‍ നടത്തി പ്രത്യേക പാസ്‌വേഡും യൂസര്‍നെയിമും ഉപയോഗിച്ച് ബാങ്കുകളിലെ എക്കൗണ്ടിലേക്ക് പണം മാറ്റുകയാണ് ചെയ്യുക. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്, ഭീകരവാദ പ്രവര്‍ത്തനം എന്നിവയ്ക്ക് ബിറ്റ് കോയിന്‍ ഇടപാടുകള്‍ സഹായകരമാകും എന്ന ആശങ്ക സര്‍ക്കാരിനുണ്ട്.

English summary
Bitcoin kind of crypto currency are not considered legitimate; Clarification by FM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X