സീതയെ ഉപേക്ഷിച്ച ശ്രീരാമനെതിരെ കോടതിയില്‍ കേസ്!
പട്‌ന: ശ്രീരാമന്‍ ജനിച്ചു എന്ന് പറയപ്പെടുന്ന അയോധ്യയിലെ ക്ഷേത്രവും ശ്രീരാമന്‍ പണി കഴിപ്പിച്ചു എന്ന് കരുതപ്പെടുന്ന രാമസേതുവും അടക്കം ഇഷ്ടം പോലെ വിവാദമങ്ങള്‍ ശ്രീരാമന്റെ പേരില്‍ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. എന്നല്ല, പലതും ഇപ്പോഴും തുടരുന്നുമുണ്ട്. എന്നാല്‍ സീതയെ ഉപേക്ഷിച്ച ശ്രീരാമനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയില്‍ കേസിന് പോയാല്‍ എങ്ങനെയിരിക്കും. ബിഹാറിലെ കോടതിയിലാണ് ഒരു അഭിഭാഷകന്‍ രസകരമായ ഈ ആവശ്യവുമായി രംഗത്ത് വന്നത്.
ശ്രീരാമനെതിരെ മാത്രമല്ല, സഹോദരന്‍ ലക്ഷ്മണന് എതിരെയും പരാതിയുണ്ട്. വസ്തുത അറിയാതെ സീതയെ അപമാനിച്ചു എന്നും രാമന്റെ ആവശ്യപ്രകാരം സീതയെ കാട്ടില്‍ ഉപേക്ഷിച്ചു എന്നുമാണ് ലക്ഷ്മണന് എതിരായ ആരോപണങ്ങള്‍. അലക്കുകാരന്റെ വാക്കുകള്‍ കേട്ട് ശ്രീരാമന്‍ സീതയെ ഉപേക്ഷിച്ചു എന്നാണ് പരാതിക്കാരന്‍ പറയുന്നത്. എന്തായാലും കോടതി തിങ്കളാഴ്ച പരാതി പരിശോധിക്കും. ന്യൂസ് 18 ആണ് രസകരമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത്.

രാവണന്‍ തട്ടിക്കൊണ്ടുപോയ സീതയെ, രാവണ വധത്തിന് ശേഷം ശ്രീരാമന്‍ അയോധ്യയിലേക്ക് കൊണ്ടുവന്നു. എന്നാല്‍ സീതയുടെ ചാരിത്ര്യത്തെ സംശയിക്കുന്ന രീതിയില്‍ പ്രജകളില്‍ ഒരാള്‍ സംസാരിക്കുന്നത് കേട്ട രാമന്‍, സീതയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു എന്നാണ് വിശ്വാസം. സര്‍വ്വംസഹയായ ഭൂമിപുത്രി സീത ഒടുവില്‍ ഭൂമി പിളര്‍ന്ന് അപ്രത്യക്ഷയാകുകയായിരുന്നു എന്നും ഇതിഹാസകാവ്യമായ രാമായണം പറയുന്നു.












Click it and Unblock the Notifications