എട്ട് മക്കളെ പെറ്റ അമ്മ, പത്താംക്ലാസ്സുകാരന്റെ കാമുകി!
ലഖ്‌നൗ: പ്രണയത്തിന് കണ്ണും കാതും ഇല്ലെന്നാണ് പൊതുവേ പറയാറ്. പലപ്പോഴും അത് സത്യവും. എന്നാല്‍ പ്രണയത്തിന് പ്രായവും ഇല്ലെന്നാണ് ഈ വാര്‍ത്ത കേട്ടാല്‍ തോന്നുക.
51 വയസ്സായ സ്ത്രീ, എട്ട് കുട്ടികളുടെ മാതാവ്. ഇവരെ അഗാധമായി പ്രണയിക്കുന്നത് ആരെന്നറിയാമോ... പത്താം ക്ലാസ്സില്‍ പഠിയ്ക്കുന്ന ഒരു 17 കാരന്‍. ഉത്തര്‍ പ്രദേശില്‍ നിന്നാണ് ഈ വാര്‍ത്ത.

പത്താംക്ലാസ്സുകാരനായ വിദ്യാര്‍ത്ഥി പോലീസിനെ സമീപിച്ചപ്പോഴാണ് ഈ പ്രണയ കഥ പുറത്തറിയുന്നത്. തനിക്ക് തന്റെ കാമുകിയ വിവാഹം കഴിയ്ക്കാന്‍ പോലീസ് സംരക്ഷണം വേണം എന്നതായിരുന്നു പത്താംക്ലാസ്സുകാരന്‍ കാമുകന്റെ ആവശ്യം.
കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചപ്പോഴാണ് കാമുകിയുടെ പ്രായവും മറ്റ് വിവരങ്ങളും പോലീസുകാര്‍ അറിയുന്നത്. വീട്ടുകാര്‍ പ്രണയത്തിന് എതിരാണ് , അതുകൊണ്ട് സംരക്ഷണം വേണം എന്നായിരുന്നു ആവശ്യം.
മീററ്റിലാണ് രണ്ട് പേരുടേയും വീട്. വിദ്യാര്‍ത്ഥി ഇപ്പോള്‍ ദില്ലിയില്‍ ആണ് പഠിയ്ക്കുന്നത്. മീററ്റിലെ പഠനകാലത്താണ് രണ്ട് പേരും പ്രണയത്തിലാകുന്നത്. പ്രണയത്തിന്റെ കാര്യം സ്ത്രീയോടും പോലീസ് അന്വേഷിച്ചു. അവര്‍ എല്ലാം സമ്മതിയ്ക്കുകയും ചെയ്തു. വിവാഹം നടത്തിത്തരണം എന്നും ആവശ്യപ്പെട്ടു.
പക്ഷേ തത്കാലം ഇവരുടെ പ്രണയം ചേര്‍ത്തുവയക്കാന്‍ ഉത്തര്‍ പ്രദേശ് പോലീസിന് ഇപ്പോള്‍ കഴിയില്ല. കാരണം വേറെ ഒന്നും അല്ല, നമ്മുടെ കാമുകന് പ്രായപൂര്‍ത്തി ആയിട്ടില്ലല്ലോ...












Click it and Unblock the Notifications