ഓം പുരി മരിച്ചതല്ല, മോദിയും ഡോവലും ചേര്‍ന്ന് കൊന്നത്? അടുത്തത് സല്‍മാന്‍ ഖാന്‍... 'ഞെട്ടിപ്പിക്കും'

Subscribe to Oneindia Malayalam

ഇസ്ലാമാബാദ്/ ദില്ലി: വിഖ്യത നടന്‍ ഓം പുരി അന്തരിച്ചത് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. 66-ാം വയസ്സില്‍ ഹൃദയാഘാതം മൂലം ആയിരുന്നു ഓംപുരിയുടെ മരണം.

എന്നാല്‍ ഓം പുരി മരിച്ചതല്ല, കൊന്നതാണെന്നാണ് ഒരു പാകിസ്താന്‍ ടിവി ചാനല്‍ പറയുന്നത്. ഓംപുരിയുടെ മരണത്തിന് ഇത്തരവാദികള്‍ ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും ആണ് എന്നാണ് ചാനലിന്റെ കണ്ടെത്തല്‍.

എവിടെ നിന്ന് കിട്ടിയതാണ് ഇത് എന്ന് ഒരു ഊഹവും ഇല്ല. ഓം പുരിയെ അജിത്ത് ഡോവല്‍ തല്ലി അവശനാക്കി എന്ന് വരെ പറയുന്നുണ്ട് ഇവര്‍. അടുത്ത ലക്ഷ്യം സൽമാൻ ഖാൻ ആണത്രെ!

മരിച്ചത് എങ്ങനെ?

മരിച്ചത് എങ്ങനെ?

ഓം പുരി മരിച്ചത് എങ്ങനെയാണ്? ഹൃദയാഘാതം ആണെന്ന് വ്യക്തം. എന്നാല്‍ പാകിസ്താനിലെ ഒരു ടിവി ചാനല്‍ പറയുന്നത് ഓം പുരിയെ കൊന്നതാണെന്നാണ്.

കൊലയ്ക്ക് പിറകില്‍ മോദിയും ഡോവലും

കൊലയ്ക്ക് പിറകില്‍ മോദിയും ഡോവലും

ഓം പുരിയുടെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവലും ആണെന്നാണ് പാകിസ്താന്‍ ചാനലിന്റെ കണ്ടെത്തല്‍. ബോല്‍ ടിവി എന്ന പാകിസ്താന്‍ ടിവി ചാനലാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തത്.

ഓം പുരിയുടെ പാകിസ്താന്‍ സ്‌നേഹം

ഓം പുരിയുടെ പാകിസ്താന്‍ സ്‌നേഹം

പാക് കലാകാരന്‍മാരെ പിന്തുണച്ച് സംസാരിച്ചതാണ് ഓം പുരിയെ നരേന്ദ്ര മോദിയുടേയും അജിത്ത് ഡോവലിന്റേയും ശത്രുവാക്കി മാറ്റിയത് എന്നാണ് ഇവരുടെ കണ്ടെത്തല്‍. കേട്ടാല്‍ ഞെട്ടിപ്പോകുന്ന ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.

അജിത്ത് ഡോവല്‍ ഓം പുരിയെ മര്‍ദ്ദിച്ച് അവശനാക്കി!!!

അജിത്ത് ഡോവല്‍ ഓം പുരിയെ മര്‍ദ്ദിച്ച് അവശനാക്കി!!!

പാക് കാലകാരന്‍മാരെ പിന്തുണച്ച ഓം പുരിയെ അജിത്ത് ഡോവല്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഒക്കെയാണ് പാക് ചാനലിന്റെ 'കണ്ടെത്തല്‍.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടത്രെ

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടത്രെ

ഓം പുരിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതില്‍ കൊലപാതകം ആണെന്ന് വ്യക്തമായി പറയുന്നുണ്ടെന്നും ആയിരുന്നു ചാനല്‍ അവതാരകന്റെ ആക്രോശം. എന്നാല്‍ ഓം പുരിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാകുന്നതിനും ഏറെ മുമ്പായിരുന്നു ഈ വാദം എന്ന് മാത്രം!!

അടുത്തത് സല്‍മാന്‍ ഖാനെന്ന്

അടുത്തത് സല്‍മാന്‍ ഖാനെന്ന്

നരേന്ദ്ര മോദി അടുത്തതായി ലക്ഷ്യമിടുന്നത് മസില്‍ ഖാന്‍ സല്‍മാന്‍ ഖാനേയും ഫവാദ് ഖാനേയും ആണെന്നും അവതാരകന്‍ ആക്രോശിച്ചു. പറയുന്നത് എന്താണെന്ന് പാകിസ്താന്‍ ചാനല്‍ അവതാരകന് വല്ല പിടിയും ഉണ്ടോ എന്ന് ആര്‍ക്കായാലും സംശയം തോന്നും.

രാഷ്ട്ര സുരക്ഷ?

രാഷ്ട്ര സുരക്ഷ?

ഓം പുരി ഇന്ത്യയുടെ രാഷ്ട്ര സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയായിരുന്നു എന്നും അതുകൊണ്ടാണ് കൊല ചെയ്യപ്പെട്ടത് എന്നും വരെ അവതാരകന്‍ പറഞ്ഞുകളഞ്ഞു. സംഗതി ഇപ്പോള്‍ ട്രോളേഴ്‌സിന്റെ പ്രധാന ഇരയായി മാറിക്കഴിഞ്ഞു.

ചാനല്‍ ചര്‍ച്ചകളില്‍ ഇന്ത്യയൊക്കെ എന്ത്!!!

ചാനല്‍ ചര്‍ച്ചകളില്‍ ഇന്ത്യയൊക്കെ എന്ത്!!!

ഇന്ത്യയിലെ ന്യൂസ് ചാനലുകളിലെ ചര്‍ച്ചകള്‍ അവയുടെ പൊള്ളത്തരത്തിന്റെ പേരില്‍ ഏറെ പരിഹസിക്കപ്പെടുന്നവയാണ്. പാകിസ്താന്റെ മുന്നില്‍ ഇന്ത്യൊക്കെ എന്ത്!!!

English summary
Has Pakistan lost it? A television channel in Pakistan took things a bit too far to claim that the death of veteran actor Om Puri was plotted by Prime Minister Narendra Modi and National Security Advisor Ajit Doval.
Please Wait while comments are loading...