• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുംബൈയിൽ നടുറോഡിലെ ലൈംഗികബന്ധം! നടന്നത് ചുംബനം മാത്രമെന്ന് യുവതി... വീഡിയോ വൈറൽ...

  • By Desk

മുംബൈ: മുംബൈയിലെ നടുറോഡിൽ ലൈംഗികബന്ധത്തിലേർപ്പെട്ട വിദേശിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും പെൺകുട്ടിയെ റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ വിദേശയുവാവിനെ പിടികൂടാനാണ് മുംബൈ പോലീസിന്റെ തീരുമാനം. ഇതുവരെ നടത്തിയ അന്വേഷണത്തിൽ യുവാവ് റഷ്യൻ പൗരനാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസു(എഫ്ആർആർഒ)മായി സഹകരിച്ച് യുവാവിനെ തിരിച്ചറിയാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

ജൂൺ ഏഴിന് വ്യാഴാഴ്ച വൈകീട്ടാണ് ഗോവൻ സ്വദേശിയെന്ന് പറയുന്ന പെൺകുട്ടിയും യുവാവും നടുറോഡിൽ ലൈംഗികബന്ധത്തിലേർപ്പെട്ടത്. മുംബൈ നരിമാൻ പോയിന്റിൽ മറൈൻ ഡ്രൈവിനോട് ചേർന്ന തിരക്കേറിയ റോഡിലെ ഡിവൈഡറിലായിരുന്നു കമിതാക്കളുടെ ലീലകൾ. ഇരുവരുടെയും ലീലാവിലാസങ്ങൾ കണ്ടവരെല്ലാം കാഴ്ചകൾ മൊബൈലിൽ പകർത്തി. ഈ വീഡിയോ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഒടുവിൽ പോലീസ് എത്തിയതോടെയാണ് കമിതാക്കൾ ലീലകൾ അവസാനിപ്പിച്ച് സ്ഥലം കാലിയാക്കിയത്.

പിടിയിൽ...

പിടിയിൽ...

ഡിവൈഡറിന് മുകളിൽ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ പോലീസ് എത്തിയതോടെ യുവതിയും യുവാവും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ വസ്ത്രങ്ങൾ ശരിയാക്കി ഓടിരക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടി പോലീസിന്റെ പിടിയിലായി. റഷ്യൻ പൗരനെന്ന് സംശയിക്കുന്ന യുവാവ് സംഭവസ്ഥലത്ത് നിന്നും ഓടിമറഞ്ഞു. പെൺകുട്ടിയെ പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പരസ്പരം...

പരസ്പരം...

താൻ ഗോവൻ സ്വദേശിയാണെന്നാണ് പെൺകുട്ടി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ഇത് മാറ്റിപ്പറഞ്ഞു. താൻ റഷ്യക്കാരിയാണെന്നും, അതല്ല ജനീവയാണ് സ്വദേശമെന്നുമായിരുന്നു യുവതി പിന്നീട് പറഞ്ഞത്. ബന്ധുക്കളെക്കുറിച്ചും താമസിക്കുന്ന വിലാസത്തെക്കുറിച്ചും പോലീസ് ആവർത്തിച്ച് ചോദിച്ചെങ്കിലും പരസ്പര വിരുദ്ധമായാണ് മറുപടി നൽകിയത്. ഇതോടെ യുവതിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.

പോലീസ്...

പോലീസ്...

ഓരോ നിമിഷവും കാര്യങ്ങൾ മാറ്റിപ്പറയുന്ന പെൺകുട്ടിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. പെൺകുട്ടിയെ കണ്ടാൽ ഇന്ത്യക്കാരിയാണെന്ന് തോന്നുമെന്നും, ഗോവൻ സ്വദേശിയാണെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു. അതേസമയം, റോഡിൽ വച്ച് ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും, പരസ്പരം ചുംബിച്ചതാണെന്നുമാണ് യുവതി പോലീസിന് നൽകിയ മൊഴി. എന്നാൽ സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ ഡിവൈഡറിന് മുകളിൽ വച്ച് ലൈംഗികബന്ധത്തിലേർപ്പെടുന്നത് വ്യക്തമായിരുന്നു.

വിദേശപൗരൻ...

വിദേശപൗരൻ...

സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട യുവാവിനെ പിടികൂടാൻ കഴിയാത്തത് പോലീസിന് തലവേദനയായിട്ടുണ്ട്. റഷ്യൻ പൗരനാണെന്ന സംശയത്തിൽ എഫ്ആർആർഒയുമായി സഹകരിച്ച് യുവാവിനെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ഈ വഴിയിലൂടെ അന്വേഷണം ആരംഭിച്ചതായും ഇയാൾ ഉടൻ പിടിയിലാകുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.

English summary
bizarre scenes made by couple in mumbai; police investigation is going on.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more