മുംബൈയിലെ തിരക്കേറിയ റോഡിലെ ഡിവൈഡറിൽ കമിതാക്കളുടെ ലീലകൾ! കണ്ടവർ ഞെട്ടിത്തരിച്ചു, ഒടുവിൽ സംഭവിച്ചത്
മുംബൈയിലെ നരിമാൻ പോയിന്റിലെ തിരക്കേറിയ റോഡിലായിരുന്നു കമിതാക്കളുടെ ലീലകൾ.
മുംബൈ: വിദേശരാജ്യങ്ങളിൽ റോഡിലും പൊതുവഴിയിലുമെല്ലാം കമിതാക്കൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഇവിടെയും വാർത്തയാകാറുണ്ട്. കഴിഞ്ഞദിവസവും സമാനമായ ഒരു റിപ്പോർട്ട് പുറത്തുവന്നു. പക്ഷേ, സംഭവം നടന്നത് വിദേശരാജ്യത്തൊന്നുമല്ല, നമ്മുടെ മുംബൈയിൽ. വിശ്വസിക്കാൻ കഴിയുന്നില്ലല്ലേ, എന്നാൽ സംഭവം സത്യമാണ്. മുംബൈയിലെ നരിമാൻ പോയിന്റിലെ തിരക്കേറിയ റോഡിലായിരുന്നു കമിതാക്കളുടെ ലീലകൾ.
നരിമാൻ പോയിന്റിൽ മറൈൻ ഡ്രൈവിനോട് ചേർന്ന തിരക്കേറിയ റോഡിന്റെ ഡിവൈഡറിൽ വച്ചാണ് കമിതാക്കൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. ആദ്യമൊന്നും സംഭവം ആരും ശ്രദ്ധിച്ചില്ലെങ്കിലും പതുക്കെ പതുക്കെ കാഴ്ചക്കാരുടെ എണ്ണം കൂടി. ഒടുവിൽ കമിതാക്കളുടെ ലീലാവിലാസങ്ങൾ കണ്ടവർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയതോടെയാണ് കമിതാക്കൾക്ക് പരിസരബോധമുണ്ടായത്.

മൊബൈലിൽ പകർത്തി...
നരിമാൻ പോയിന്റിലെ തിരക്കേറിയ റോഡിന് നടുവിലുള്ള ഡിവൈഡറിലായിരുന്നു കമിതാക്കൾ ലീലകൾ അരങ്ങേറിയത്. കാഴ്ച കണ്ടവരെല്ലാം ആദ്യമൊന്ന് ഞെട്ടി. ചിലരാകട്ടെ കമിതാക്കളുടെ ലീലാവിലാസങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്ന തിരക്കിലായിരുന്നു. വിചിത്രമായ കാഴ്ച കണ്ട് വാഹനങ്ങൾ നിർത്തിയും ആളുകളെത്തി. ഇതിനിടെയാണ് കാഴ്ചക്കാരിൽ ആരോ പോലീസിനെ വിവരമറിയിച്ചത്.

യുവതി പിടിയിൽ..
നടുറോഡിൽ കമിതാക്കൾ ലൈംഗികബന്ധത്തിലേർപ്പെടുന്നുവെന്ന വിവരമറിഞ്ഞ് മറൈൻ ഡ്രൈവ് പോലീസ് സ്ഥലത്തേക്ക് കുതിച്ചെത്തി. എന്നാൽ പോലീസ് വാൻ കണ്ടതോടെ കമിതാക്കൾക്ക് പരിസരബോധമുണ്ടായി. സംഗതി കൈവിട്ടെന്ന് മനസിലാക്കിയ ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യുവതിയെ പോലീസ് പിടികൂടി. യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട യുവാവ് ഓടിരക്ഷപ്പെട്ടു. ഇയാൾ വിദേശ പൗരനാണെന്നാണ് സംശയം.

ഗോവയിൽ നിന്നെന്ന്...
നരിമാൻ പോയിന്റിൽ നിന്ന് പിടികൂടിയ യുവതിയെ പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. താൻ ഗോവയിൽ നിന്ന് വന്നതാണെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. എന്നാൽ നിമിഷങ്ങൾക്കകം അത് മാറ്റിപ്പറഞ്ഞു. തുടർന്ന് പോലീസിന്റെ ചോദ്യങ്ങൾക്കൊന്നും പിടികൊടുക്കാത്തവിധം പരസ്പരവിരുദ്ധമായാണ് യുവതി മറുപടി നൽകിയത്.

മാനസിക പ്രശ്നങ്ങളെന്ന്...
യുവതിയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും മനോനില തകരാറിലാണെന്നുമാണ് പോലീസിന്റെ സംശയം. ''യുവതിയെ ചോദ്യം ചെയ്തെങ്കിലും അവർക്ക് പോരോ മേൽവിലാസമോ പറയാൻ കഴിയുന്നില്ല. ബന്ധുക്കളുടെ പേരും ഫോൺ നമ്പറും ചോദിച്ചെങ്കിലും അതൊന്നും യുവതിക്ക് ഓർമ്മയില്ല. മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് സംശയം''- ഡിസിപി മനോജ് കുമാർ ശർമ്മ പറഞ്ഞു.

അന്വേഷണം...
മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുന്ന യുവതിയെ നിലവിൽ ചെമ്പൂർ മഹിളാ മന്ദിരത്തിൽ പാർപ്പിച്ചിരിക്കുകയാണ്. അതേസമയം, സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും വിശദമായ അന്വേഷണം നടത്തുന്നുണ്ട്. യുവതിയോടൊപ്പം ഉണ്ടായിരുന്ന യുവാവിനെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications