കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയും ബിജെഡിയും ബിജെപി ക്യാംപിലേക്ക്

Google Oneindia Malayalam News

ദില്ലി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്ന് തുടങ്ങിയതോടെ ജയലളിതയുടെ എ ഐ എ ഡി എം കെയ്ക്കും നവീന്‍ പട്‌നായിക്കിന്റെ ബി ജെ ഡിക്കും ബി ജെ പി ബന്ധത്തിന്റെ കാര്യത്തില്‍ വീണ്ടു വിചാരമെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡി എം കെ തലൈവിയുമായ ജയ പറയുന്നത് ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നതില്‍ പ്രയാസമില്ല എന്നാണ്.

അണ്ണാ ഡി എം കെ നേതാവ് കെ മലൈസ്വാമിയാണ് ജയലളിതയുടെ നയം വ്യക്തമാക്കിയത്. ഇരുവരുടെയും രാഷ്ട്രീയം വേറെ ആയിരിക്കും എന്നാലും ജയലളിതയും നരേന്ദ്ര മോദിയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ ജയലളിതയ്ക്ക് താല്‍പര്യമുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ജയലളിത ബി ജെ പി ക്യാംപിലെത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.

narendramodi

ഒഡീശഷ മുഖ്യമന്ത്രിയായ നവീന്‍ പട്‌നായിക്കിന്റെയും സ്ഥിതി വ്യത്യസ്തമല്ല. ബി ജെ പിയുടെ മുമ്പത്തെ സഖ്യകക്ഷികളാണ് ബി ജെ ഡിയും ജയലളിതയും. ബി ജെ പി ഇതര, കോണ്‍ഗ്രസ് ഇതര മുന്നണി എന്ന് മുദ്രാവാക്യം വിളിച്ച് നടന്ന രണ്ട് പ്രധാനപ്പെട്ട പാര്‍ട്ടികളാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ബി ജെ പി ക്യാംപിലേക്ക് അടുക്കുന്നത്.

എക്‌സിറ്റ് പോള്‍ ഫലം അറിഞ്ഞതോടെ രാജ്യം മുഴുവനും നരേന്ദ്ര മോദിക്കൊപ്പം ചേരാനാണ് ആഗ്രഹിക്കുന്നത്. ബി ജെ പി എല്ലാവരെയും ഒരുമിച്ചു ചേര്‍ക്കുമെന്ന് മുതിര്‍ന്ന നേതാവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. എന്‍ ഡി എയില്‍ ചേരാന്‍ ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ ആവാം, ഞങ്ങളുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ശരദ് പവാറിന്റെ എന്‍ സി പിയും എന്‍ ഡി എയുമായി അടുക്കുന്നതിന്റെ സൂചനകളുണ്ട്. മൂന്നാം മുന്നണിയുടെ പ്രമുഖ നേതാക്കളാണെങ്കിലും ജയലളിതയും നവീന്‍ പട്‌നായിക്കും മുന്നണിയുടെ പ്രധാന യോഗത്തില്‍ നിന്നും വിട്ടുനിന്നിരുന്നു.

English summary
BJD, AIADMK take U-turn, warm up to BJP-led NDA ahead of poll results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X