• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വന്‍ നീക്കം, ബിജെപിയും ബിജെഡിയും കൈകോര്‍ക്കുന്നു? '1000' കോടിയില്‍ മയങ്ങി പട്നായിക്ക്!!

  • By

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വന്‍ രാഷ്ട്രീയ നീക്കങ്ങളാണ് ദേശീയ തലത്തില്‍ നടക്കുന്നത്. ഒരുകക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കങ്ങള്‍ ഒരു വശത്ത് ശക്തമാക്കിയിട്ടുണ്ട്. അതിനിടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമായേക്കാവുന്ന ഒഡിഷയിലെ പ്രാദേശികകക്ഷിയായ ബിജെഡി ബിജെപിയായി കൈകോര്‍ത്തേക്കാനുള്ള സൂചനകളാണ് തെളിഞ്ഞ് വരുന്നത്.

വന്‍ ട്വിസ്റ്റ്!! കോണ്‍ഗ്രസിന് തന്നെ സാധ്യത, ബിജെപിക്ക് തകര്‍ച്ച, സാത്താ ബസാര്‍ പ്രവചനം

ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ണായക ഇടപെടല്‍ ബിജെഡിയെ ബിജെപിയുമായി കൈകോര്‍ക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അങ്ങനെയെങ്കില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങളാകും രാജ്യത്ത് ഉരുത്തിരിയുക.

 ബിജെപി-ബിജെഡി ബന്ധം

ബിജെപി-ബിജെഡി ബന്ധം

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ഒഡീഷയില്‍ ബിജഡെി പൂര്‍ണമായും ആധിപത്യം സ്ഥാപിക്കുന്നത്. ആകെയുള്ള 21 ലോക്സഭ സീറ്റില്‍ ഇരുപതിലും ബിജെഡി വിജയിച്ചു. ഒരു സീറ്റ് ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ് സംപൂജ്യരായി.

 വീണ്ടും തളിര്‍ക്കുന്നു

വീണ്ടും തളിര്‍ക്കുന്നു

2007 ലാണ് ക്രിസ്ത്യന്‍ വര്‍ഗീയ കലാപങ്ങളെ തുടര്‍ന്ന് നവീന്‍ പട്നായിക് 11 വര്‍ഷത്തെ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. കഴിഞ്ഞ ലോക്സഭയില്‍ ഒറ്റയ്ക്കാണ് ബിജെഡി മത്സരിച്ചത്. സഖ്യം വിട്ടിരുന്നെങ്കിലും കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി തന്ത്രപരമായ സമീപനമാണ് ബിജെഡി സൂക്ഷിച്ചിരുന്നത്.

 മുഖ്യശത്രു

മുഖ്യശത്രു

ഇത്തവണ വ്യക്തമായ ഭൂരിപക്ഷം ഒരു കക്ഷിക്കും ലഭിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഇതുവരേയും പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാഗമാകാനില്ലെന്ന നിലപാടാണ് നവീന്‍ പട്നായിക്ക് സ്വീകരിച്ചത്. ഒഡീഷയില്‍ കോണ്‍ഗ്രസ് ആണ് ബിജെഡിക്ക് മുഖ്യ ശത്രു.

 സമ്മര്‍ദ്ദ തന്ത്രം

സമ്മര്‍ദ്ദ തന്ത്രം

അതുകൊണ്ട് തന്നെ കരുതലോടെയാണ് നവീന്‍ പട്നായിക്കിന്‍റെ നീക്കം. സമദൂരത്തില്‍ ഉറച്ച് നിന്ന് ലോക്സഭയില്‍ കരുത്ത് തെളിയിച്ച് സമ്മര്‍ദ്ദ തന്ത്രം പുറത്തെടുക്കാനാണ് പട്നായിക്കിന്‍റെ നീക്കം. അതേസമയം ഫോനി ചുഴലിക്കാറ്റോടെ ബിജെഡി ബിജെപിയോട് അടുക്കുന്ന സൂചനകളാണ് പുറത്തുവരുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 കേന്ദ്ര സഹായം

കേന്ദ്ര സഹായം

കഴിഞ്ഞാഴ്ചയാണ് ഫോനി കൊടുങ്കാറ്റ് ഒഡീഷയില്‍ നാശം വിതച്ചത്. നാശനഷ്ടം വിലയിരുത്താന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന സര്‍ക്കാരിനെ ആവോളം പ്രശംസിച്ചിരുന്നു. കേന്ദ്രവും സംസ്ഥാനവും ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിച്ചതാണ് ആള്‍നാശം കുറക്കാന്‍ സഹായിച്ചതെന്നായിരുന്നു മോദി പറഞ്ഞ‍ത്.

 1000 കോടി

1000 കോടി

മാത്രമല്ല സന്ദര്‍ശന സമയത്ത് തന്നെ 1000 കോടിയിലേറെ രൂപയും ഒഡീഷയ്ക്ക് സഹായധനമായി അനുവദിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെന്ന നിലയില്‍ നവീന്‍ പട്നായിക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം പ്രശംസിക്കാനും മോദി മറന്നില്ല.

 പ്രശംസിച്ച് കത്ത്

പ്രശംസിച്ച് കത്ത്

കഴിഞ്ഞ ദിവസം കേന്ദ്രത്തില്‍ നിന്നുള്ള സഹായങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രിക്ക് പട്നായിക്ക് കത്തയക്കുകയും ചെയ്തു. കൃത്യസമയത്ത് തന്നെ സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ കാണിച്ച ഇടപെടലിന് പട്നായിക്ക് നന്ദി അറിയിച്ചു.

 നേരിട്ടെത്തി

നേരിട്ടെത്തി

ദുരന്തത്തിലെ നാശനഷ്ടങ്ങള്‍ മോദി നേരിട്ടെത്തി വിലയിരുത്തിയതിനും നവീന്‍ പ്രത്യേകം കത്തില്‍ നന്ദി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ദുരിത ബാധിതര്‍ക്കായി അഞ്ച് ലക്ഷം വീടുകള്‍ പണിയാനുള്ള സഹായവും അഭ്യര്‍ത്ഥിച്ചുണ്ടായിരുന്നു.

 ഊഷ്മളമാകുന്നു

ഊഷ്മളമാകുന്നു

കേന്ദ്രം 90 ശതമാനം വഹിക്കുമെന്ന പ്രതീക്ഷയും കത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ ബിജെപിയും പട്നായിക്കും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിന്‍റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

അതേസമയം ഇത്തവണ മികച്ച മുന്നേറ്റമാണ് ഒഡീഷയില്‍ ബിജെപി പ്രതീക്ഷിക്കുന്നത്. ഹിന്ദി ഹൃദയ ഭൂമിയിലേറ്റ തിരിച്ചടിയെ ഒഡീഷയിലൂടെ ഒരു പരിധി വരെ മറികടക്കാനാകും എന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. കുറഞ്ഞത് 12 സീറ്റെങ്കിലും ബിജെപി ഇവിടെ നിന്ന് പ്രതീക്ഷ വെയ്ക്കുന്നുണ്ട്.

ചരടുവലിച്ച് സോണിയ

ചരടുവലിച്ച് സോണിയ

പരസ്പരം കടന്നാക്രമിച്ചുള്ള പ്രചരണങ്ങളാണ് ബിജെഡിയും ബിജെപിയും സംസ്ഥാനത്ത് നടത്തിയതെങ്കിലും അവസാന ലാപ്പിലെ നീക്കങ്ങള്‍ ബിജെപിക്ക് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ബിജെഡി, ടിആര്‍സ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ പ്രതിപക്ഷ സഖ്യത്തിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ സജീവമാക്കിയിട്ടുണ്ട്.

എല്‍ഡിഎഫിന് മൂന്നിടത്ത് മാത്രം ജയിക്കുമെന്ന് ഘടക കക്ഷി,യുഡിഎഫിന് 17 സീറ്റിലും സാധ്യത

English summary
bjd may support bjp in lok sabha speculation triggers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X