കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെഡി വനിത നേതാവിനോട് പാര്‍ട്ടി എംഎല്‍എ അപമര്യാദയായി പെരുമാറിയെന്ന് പരാതി

Array

  • By Desk
Google Oneindia Malayalam News

ഭുവനേശ്വര്‍: ഒഡിഷ വനിത കമ്മീഷന്‍ അംഗത്തോട് ഓഡിഷയിലെ ഭരണകക്ഷിയായ ബിജു ജനതാ ദളിലെ തന്നെ എംഎല്‍എ അപമര്യാദയായി പെരുമാറിയെന്ന് പരാതി. ഒഡീഷ കാലഹണ്ടി ജില്ലയിലെ ബിജെഡി നേതാവായ തിലോത്തമ നായക് ആണ് സ്വന്തം പാര്‍ട്ടിയിലെ ജാജ്പൂര്‍ എംഎല്‍എ പ്രണാബ് പ്രകാശ് ദാസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. എംഎല്‍എയുടെ വസതിയല്‍ വച്ചാണ് അപമര്യാദയായി പെരുമാറിയതെന്ന് തിലോത്തമ പറയുന്നു.

<strong>ഇത് തുടക്കം മാത്രം, പാകിസ്താൻ സൂക്ഷിക്കണം! ശക്തമായ മുന്നറിയിപ്പുമായി വ്യോമസേന</strong>ഇത് തുടക്കം മാത്രം, പാകിസ്താൻ സൂക്ഷിക്കണം! ശക്തമായ മുന്നറിയിപ്പുമായി വ്യോമസേന

ബോബി ബാബു എന്ന പേരില്‍ അറിയപ്പെടുന്ന പ്രണാബ് പ്രകാശ് ദാസ് സ്വവസതിയില്‍ വച്ച് ഒരു തര്‍ക്കമുണ്ടായപ്പോള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിക്കുന്നു. നിരവധി സ്ത്രീകളുടെ സാന്നിധ്യത്തിലായിരുന്നു ഇതെന്നും അവര്‍ പറയുന്നു. അവരോട് സംസാരിക്കവേയും മോശമായ ഭാഷയിലാണ് എംഎല്‍എ സംസാരിച്ചതെന്നും ഇവര്‍ പറയുന്നു. താന്‍ ഒരു നേതാവായിരിക്കെ ഒറു എംഎല്‍എയില്‍ സുരക്ഷിതയല്ലെങ്കില്‍ എങ്ങനെയാണ് മറ്റ് സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുക എന്ന് നായക് മാധ്യമങ്ങളോട് പറഞ്ഞു.

rape-victim-03-1478166

പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പ്രണബിന്റെ വസതിയിലെത്തിയതായിരുന്നു തിലോത്തമ. എന്നാല്‍ ബിജെഡി എംഎല്‍എ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ധര്‍മ്മേന്ദ്ര പ്രധാന്‍ വിഷയത്തില്‍ നവീന്‍ പട്‌നായികിനോട് വിശദീകരണം തേടി.

ഐക്യരാഷ്ട്ര സഭയുടെ യുഎന്‍ വിമന്‍ ഒഡീഷയില്‍ സ്ത്രീകള്‍ക്ക് ലോകസഭ,അസംബ്ലി തിരഞ്ഞെടുപ്പില്‍ 36 ശതമാനം സംവരണം നല്‍കിയതിനാല്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു ആ സാഹചര്യത്തിലാണ് സ്ത്രീകള്‍ക്ക് പൊതുപ്രവര്‍ത്തനത്തിനിടെ സ്വന്തം പാര്‍ട്ടി നേതാക്കിളില്‍ നിന്ന് ദുരനുഭവനം ഉണ്ടാകുന്നത്.

English summary
BJD MLA accused for misbehaving to the women leaderof the same party in Odisha, BJP leader seeks explanation from Odisha CM Naveen Patnayik
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X