റോഡ് തീരെ പോര! എന്‍ജിനീയറെ കൊണ്ട് ഏത്തമിടിയിച്ച് എംഎല്‍എ, വീഡിയോ
ബുവനേശ്വര്‍: റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ജിനീയര്‍ക്ക് പൊതുമധ്യത്തില്‍ എട്ടിന്‍റെ പണി കൊടുത്ത് എംഎല്‍എ. ഒഡീഷയിലാണ് സംഭവം. റോഡിന് ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെഡിഎംഎല്‍എ എന്‍ജിനിയറെ നടുറോഡില്‍ വെച്ച് ഏത്തമിടിയിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്. സംഭവം ഇങ്ങനെ

പട്നാഗഡിലെ ബിജെഡിഎംഎല്‍എ സരോജ് കുമാര്‍ ആണ് എന്‍ജിനിയര്‍ക്കെതിരെ രംഗത്തെത്തിയത്. എന്‍ജിനിയറോട് 100 സിറ്റ് അപ്പ് എടുക്കാന്‍ എംഎല്‍എ നിര്‍ദ്ദേശിക്കുന്നത് വീഡിയോയില്‍ ഉണ്ട്. റോഡിന്‍റെ ഗുണനിലവാരത്തില്‍ ജനങ്ങള്‍ തൃപ്തരല്ല. എന്‍ജിനിയര്‍ക്കെതിരെ വ്യാപകമായ പരാതികളാണ് ജനങ്ങള്‍ ഉന്നയിച്ചത്. എന്‍ജിനയര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജനങ്ങളാണ് ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് ജനങ്ങള്‍ക്ക് മുന്നില്‍ വെച്ച് തന്നെ ഏത്തമിടിയിച്ചതെന്ന് എംഎല്‍എ പറഞ്ഞു.
അതേസമയം സംഭവത്തില്‍ ജില്ലാ കളക്ടര്‍ അരിന്തം ദകുവ സബ്കളക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് ചോദിച്ചു. വീഡിയോ പ്രചരിച്ചതോടെ ബിജെപിയും കോണ്‍ഗ്രസും ബിജെഡി എംഎല്‍എയ്ക്കെതിരെ രംഗത്തെത്തി. സംഭവത്തില്‍ ഇതുവരെ എന്‍ജിനിയര്‍ പരാതി നല്‍കിയിട്ടില്ല. സംഭവം പരിശോധിക്കുകയാണെന്ന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എല്‍എന്‍ മിശ്ര വ്യക്തമാക്കി. അതേസമയം സംഭവം വിവാദമായതോടെ എംഎല്‍എ മാപ്പ് പറഞ്ഞു.
#WATCH Odisha: Saroj Kumar Meher, BJD MLA from Patnagarh forces a PWD engineer to do sit ups in public in Belpada, Bolangir. (5.6.19) pic.twitter.com/ZYYmKoY5bh
— ANI (@ANI) 7 June 2019












Click it and Unblock the Notifications