കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റില്‍ കുറുമുന്നണി; ബിജെപിയെ നേരിടാന്‍ 50 അംഗ സംഘങ്ങള്‍, മോദിക്കെതിരെ രണ്ടു വിഭാഗം

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന് രണ്ടു സംഘത്തെ ഒരേ സമയം നേരിടേണ്ടി വരും എന്ന് തീര്‍ച്ച. 52 എംപിമാരുള്ള കോണ്‍ഗ്രസിന് പുറമെ പ്രാദേശിക കക്ഷികളുടെ കുറുമുന്നണിയും രൂപപ്പെടുകയാണ്. മൂന്ന് പാര്‍ട്ടികള്‍ ഒരുമിച്ച് നീങ്ങാനുള്ള ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംഘം രൂപീകരിക്കുന്നത്. ഒഡീഷ ഭരിക്കുന്ന ബിജെഡി, ബിഹാര്‍ ഭരിക്കുന്ന ജെഡിയു, ആന്ധ്രപ്രദേശ് ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവരാണ് കുറുമുന്നണി രൂപീകരിക്കുന്നത്. വ്യത്യസ്തമായ നീക്കമാണ് രാജ്യതലസ്ഥാനത്ത് നടക്കുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ....

കോണ്‍ഗ്രസിന് 52 അംഗങ്ങള്‍

കോണ്‍ഗ്രസിന് 52 അംഗങ്ങള്‍

കോണ്‍ഗ്രസിന് 52 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. ബിജെപി 303 അംഗങ്ങളുടെ പിന്തുണയോടെ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍ എല്ലാ കണക്കുകൂട്ടലുകളും പിഴച്ച പോലെയാണ് കോണ്‍ഗ്രസിനെ കാണപ്പെട്ടത്. എന്നാല്‍ ബിജെപിക്ക് ലോക്‌സഭയില്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് പുതിയ ചില നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.

 പോരാട്ടം തുടരുമെന്ന് രാഹുല്‍

പോരാട്ടം തുടരുമെന്ന് രാഹുല്‍

52 അംഗങ്ങളുമായി ബിജെപിക്കെതിരെ പോരാട്ടം തുടരുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം ചില കാര്യങ്ങളിലെങ്കിലും ചേര്‍ന്നു നില്‍ക്കാന്‍ പ്രാദേശിക കക്ഷികള്‍ തയ്യാറാകും. ഒഡീഷ ഭരണകക്ഷിയായ ബിജു ജനതാദള്‍ (ബിജെഡി) മുന്‍കൈയ്യെടുത്താണ് കുറുമുന്നണി രൂപീകരിക്കുന്നത്.

സമ്മര്‍ദ്ദ ഗ്രൂപ്പായി മാറും

സമ്മര്‍ദ്ദ ഗ്രൂപ്പായി മാറും

വൈഎസ്ആര്‍ കോണ്‍ഗ്രസിനെയും ഐക്യ ജനതാദളിനെയും കൂടെ നിര്‍ത്തി സമ്മര്‍ദ്ദ ഗ്രൂപ്പായി മാറാനാണ് നീക്കം. ഏറെ കാലമായുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തി നേടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച തുടങ്ങിയെന്ന് ബിജെഡി എംപി പിനാകി മിശ്ര പറഞ്ഞു.

 സംഘത്തിന്റെ ആദ്യ ലക്ഷ്യം

സംഘത്തിന്റെ ആദ്യ ലക്ഷ്യം

ബിജെഡിയുടെ ലോക്‌സഭാ കക്ഷി നേതാവാണ് പിനാകി മിശ്ര. ജെഡിയുവുമായും വൈഎസ്ആര്‍ കോണ്‍ഗ്രസുമായും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തുന്നത്. തങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സംസ്ഥാനപദവി നേടിയെടുക്കുകയാണ് ഈ സംഘത്തിന്റെ ആദ്യ ലക്ഷ്യം.

 ടിഡിപി ലക്ഷ്യം കാണാത്ത മേഖല

ടിഡിപി ലക്ഷ്യം കാണാത്ത മേഖല

തങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി വേണമെന്ന് മൂന്ന് പാര്‍ട്ടികളും ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. എന്നാല്‍ ഇന്നുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍ ആന്ധ്ര ഭരണകക്ഷിയായ ടിഡിപി എന്‍ഡിഎയില്‍ ചേര്‍ന്നത്. എന്നാല്‍ കാര്യം നടക്കില്ലെന്ന് കണ്ടതോടെ അവര്‍ സഖ്യംവിട്ടു.

ജഗന്റെ പ്രഖ്യാപനം

ജഗന്റെ പ്രഖ്യാപനം

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുന്ന കക്ഷിയെ കേന്ദ്രത്തില്‍ പിന്തുണയ്ക്കുമെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡി വ്യക്തമാക്കിയത്. എന്നാല്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നതോടെ നീക്കം പാളി. അതേസമയം, ജഗന്‍ തന്റെ ലക്ഷ്യത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ല.

രാഹുല്‍ ഉറപ്പു നല്‍കിയിരുന്നു

രാഹുല്‍ ഉറപ്പു നല്‍കിയിരുന്നു

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. എങ്കിലും ജഗന്റെ ആവശ്യത്തിനൊപ്പം കോണ്‍ഗ്രസ് നില്‍ക്കുമെന്നാണ് കരുതുന്നത്. അതോടെ ബിജെപി കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും.

 ബിജെപിയെ ആശങ്കപ്പെടുത്തുന്നത്

ബിജെപിയെ ആശങ്കപ്പെടുത്തുന്നത്

പ്രതിപക്ഷ അംഗ ബലം ബിജെപിയെ ആശങ്കപ്പെടുത്തില്ല. പക്ഷേ പ്രതിപക്ഷ നിരയില്‍ ഐക്യമുണ്ടാകുന്നത് ബിജെപിക്ക് തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ പ്രശ്‌നം ഭാഗികമായി പരിഹരിക്കാനാകും ബിജെപി ശ്രമിക്കുക. ജഗനെ കൂടെ നിര്‍ത്താന്‍ ഒഡീഷയിലെ ബിജെഡി ശ്രമിക്കുന്നുണ്ട്. ജഗന്റെ സത്യപ്രതിജ്ഞയ്ക്ക് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എത്തിയത് ഈ ലക്ഷ്യത്തോടെയാണ്.

 അകലം പാലിച്ച് ജെഡിയു

അകലം പാലിച്ച് ജെഡിയു

ബിഹാറിലെ ഭരണകക്ഷിയാണ് ജെഡിയു. അവര്‍ക്കൊപ്പം ഭരണത്തില്‍ ബിജെപിയുമുണ്ട്. എന്നാല്‍ ബിഹാറിന് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം ജെഡിയു മാത്രമാണ് ഉന്നയിക്കുന്നത്. പ്രാദേശിക വികാരം ഉയര്‍ത്തുക എന്ന ലക്ഷ്യം കൂടി ജെഡിയുവിനുണ്ട്. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ജെഡിയു വിട്ടുനില്‍ക്കുകയാണ്.

 മൂന്നു പാര്‍ട്ടികളുടെയും അംഗബലം

മൂന്നു പാര്‍ട്ടികളുടെയും അംഗബലം

ബിജെഡിക്ക് ലോക്‌സഭയില്‍ 12 അംഗങ്ങളാണുള്ളത്. ജെഡിയുവിന് 16 അംഗങ്ങളും വൈഎസ്ആര്‍ കോണ്‍ഗ്രസിന് 22 അംഗങ്ങളുമുണ്ട്. മൊത്തം അമ്പത് അംഗങ്ങള്‍. ഇതോടെ ഒരേ ആവശ്യത്തില്‍ മൂന്ന് സംസ്ഥാന ഭരണകക്ഷികള്‍ സംഘടിക്കുന്ന കാഴ്ചയാണ് വരാന്‍ പോകുന്നത്. ഇവര്‍ക്ക് രാജ്യസഭയിലും മതിയായ പ്രാതിനിധ്യമുണ്ടെന്നതാണ് എടുത്തുപറയേണ്ടത്.

മോദിയോട് ആവശ്യപ്പെട്ടു

മോദിയോട് ആവശ്യപ്പെട്ടു

ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ബിജെപി ഇതുവരെ ഉന്നയിച്ചിട്ടില്ല. എന്നാല്‍ ജെഡിയു നേരത്തെ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. പട്‌നയിലും ദില്ലിയിലും പ്രത്യേക സമ്മേളനങ്ങള്‍ ഈ വിഷയത്തില്‍ അവര്‍ സംഘടിപ്പിച്ചിരുന്നു. മോദിയുമായുള്ള ചര്‍ച്ചയില്‍ നവീന്‍ പട്‌നായികും ജഗന്‍ റെഡ്ഡിയും സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി വേണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിനെ നയിക്കാന്‍ നാലു പേര്‍; തരൂരും കൊടിക്കുന്നിലും പട്ടികയില്‍, അന്തിമ തീരുമാനം ഉടന്‍കോണ്‍ഗ്രസിനെ നയിക്കാന്‍ നാലു പേര്‍; തരൂരും കൊടിക്കുന്നിലും പട്ടികയില്‍, അന്തിമ തീരുമാനം ഉടന്‍

English summary
BJD plans to form bloc with JD(U) and YSR Congress in Parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X