കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക്; ചരിത്രമായി ബിജെഡി പ്രഖ്യാപനം, ഒഡീഷയില്‍ വ്യത്യസ്ത ഒരുക്കം

Google Oneindia Malayalam News

ഭുവനേശ്വര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 33 ശതമാനം സീറ്റുകളില്‍ വനിതകളെ മല്‍സരിപ്പിക്കാന്‍ ഒഡീഷ ഭരണകക്ഷിയായ ബിജെഡി തീരുമാനിച്ചു. സംസ്ഥാനത്തെ 21 മണ്ഡലങ്ങളിലാണ് ബിജെഡി മല്‍സരിക്കുന്നത്. ഇതില്‍ 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് മാറ്റിവെക്കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു.

Naveen

സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ജില്ലയായ കേന്ദ്രപാറയില്‍ വച്ചാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു നവീന്‍ പട്‌നായികിന്റെ പ്രഖ്യാപനം.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാനമായ രീതിയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. ബിജെപി മികച്ച വിജയം നേടാന്‍ ലക്ഷ്യമിടുന്ന സംസ്ഥാനമാണ് ഒഡീഷ. എട്ട് സീറ്റില്‍ വരെ ബിജെപി ജയിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചിരുന്നത്.

ബിഹാറിനെ ഇളക്കിമറിക്കാന്‍ കോണ്‍ഗ്രസ്; രാഹുലിന്റെ വിളികാത്ത് പ്രമുഖരുടെ പട, ഇത്തവണ പൊടിപാറുംബിഹാറിനെ ഇളക്കിമറിക്കാന്‍ കോണ്‍ഗ്രസ്; രാഹുലിന്റെ വിളികാത്ത് പ്രമുഖരുടെ പട, ഇത്തവണ പൊടിപാറും

മുന്‍ മുഖ്യമന്ത്രി ബിജു പട്‌നായികിന്റെ സ്വപ്‌നമായിരുന്നു വനിതകള്‍ക്ക് പ്രാധാന്യം നല്‍കുക എന്നത്. അതാണിപ്പോള്‍ സാക്ഷാത്കരിക്കപ്പെടുന്നത്. രാജ്യത്തിന് മൊത്തം തങ്ങളുടെ പാത പിന്തുടരാം. പഞ്ചായത്ത് ഭരണസമിതികളിലും സര്‍ക്കാര്‍ ജോലികളിലും 33 ശതമാനം വനിതാ സംവരണം ആദ്യം നടപ്പാക്കിയത് ബിജു പട്‌നായിക് ആണെന്നും നവീന്‍ പട്‌നായിക് എടുത്തുപറഞ്ഞു.

English summary
BJD to field 33% women in Lok Sabha elections, says Naveen Patnaik
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X