കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡീഷയിൽ വൻ ട്വിസ്റ്റ്; ബിജെപിയെ പിന്തുണച്ച് നവീൻ പട്നായിക്; അമ്പരന്ന് ബിജെഡി, വലിയ ലക്ഷ്യങ്ങൾ?

Google Oneindia Malayalam News

ഭൂവനേശ്വർ: രാജ്യ സഭയിൽ അംഗബലം കൂട്ടാനുള്ള ബിജെപിയുടെ തന്ത്രങ്ങൾ ഫലം കാണുന്നു . ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒപ്പം നിർത്താൻ ബിജെപി ആവുന്നത്ര ശ്രമം നടത്തിയിട്ടും വഴങ്ങാതിരുന്ന ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും അദ്ദേഹത്തിന്റെ ബിജെഡിയും ബിജെപി പാളയത്തിലേക്ക് അടുക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 സര്‍ക്കാര്‍ ഫണ്ടില്‍ പണിത വീടുകളും 'ആയിരംവീട്' പദ്ധതിയില്‍പ്പെടുത്തി കോണ്‍ഗ്രസ്: ശകതമായ വിമര്‍ശനം സര്‍ക്കാര്‍ ഫണ്ടില്‍ പണിത വീടുകളും 'ആയിരംവീട്' പദ്ധതിയില്‍പ്പെടുത്തി കോണ്‍ഗ്രസ്: ശകതമായ വിമര്‍ശനം

ഒഡീഷയിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് ബിജെപി- ബിജെഡി സഖ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമായി തുടങ്ങിയത്. രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന 3 സ്ഥാനാർത്ഥികളുടെ പേരാണ് നവീൻ പട്നായിക് പുറത്ത് വിട്ടത്.

അഞ്ചാം വട്ടം

അഞ്ചാം വട്ടം

ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് ഒഡീഷയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടന്നത്. ബിജെഡി നേതാവ് നവീൻ പട്നായിക് അഞ്ചാം വട്ടവും ഭരണത്തിൽ തിരിച്ചെത്തി. നിയമസഭയിൽ 146ൽ 115 സീറ്റുകളും നേടിയാണ് ബിജെഡി അധികാരത്തിൽ എത്തിയത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ ബിജെപിക്ക് അടിതെറ്റി. 21 ലോക്സഭാ മണ്ഡലങ്ങളിൽ 12 ഇടത്ത് മാത്രമാണ് ബിജെഡി വിജയിച്ചത്. കഴിഞ്ഞ വട്ടം 20 സീറ്റിലും വിജയിച്ചത് ബിജെഡി സ്ഥാനാർത്ഥികളായിരുന്നു.

 നേട്ടം കൊയ്ത് ബിജെപി

നേട്ടം കൊയ്ത് ബിജെപി

ഒഡീഷയിൽ വ്യക്തമായ മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. 2014ൽ ഒറ്റ സീറ്റിൽ ഒതുങ്ങിയ ബിജെപി ഇക്കുറി 8 സീറ്റുകൾ നേടി. ഉത്തർപ്രദേശിൽ മഹാസഖ്യം വെല്ലുവിളിയാകുമോ എന്ന വിലയിരുത്തലിനെ തുടർന്ന് യുപിയിൽ ഉണ്ടാകാനിടയുള്ള സീറ്റ് നഷ്ടം നികത്താൻ ബിജെപി കണ്ടുവെച്ച സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു ഒഡീഷ. പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പലവട്ടം ഒഡീഷയിൽ എത്തി. ഒഡീഷയിൽ ഏറെക്കുറെ ബിജെപി ലക്ഷ്യം കാണുകയും ചെയ്തു.

 ബിജെപിയോട് അടുക്കുന്നു?

ബിജെപിയോട് അടുക്കുന്നു?

നിലവിൽ ഒഡീഷയിലെ മുഖ്യപ്രതിപക്ഷം ബിജെപിയാണ്. വാജ്പേയി മന്ത്രിസഭയിലുണ്ടായിരുന്ന നവീൻ പട്നായിക് 2000-2009 വർഷങ്ങളിൽ ബിജെപിയോടൊപ്പം ചേർന്ന് ഒഡീഷയിൽ ഭരണത്തിലെത്തിയിട്ടുണ്ട്. എന്നാൽ കുറച്ച് കാലമായി കോൺഗ്രസിനോടും ബിജെപിയോടും സമദൂരമെന്ന നിലപാടാണ് സ്വീകരിച്ച് പോയിരുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വേളയിൽ പോലും മോദിക്കും ബിജെപിക്കുമെതിരെ പട്നായിക് രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. ബിജെഡിയെ ഒഡീഷയിലെ ജനങ്ങൾ പുറന്തള്ളുമെന്നാണ് നരേന്ദ്ര മോദി വെല്ലുവിളിച്ചത്.

 ബിജെപിക്ക് പിന്തുണ

ബിജെപിക്ക് പിന്തുണ

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കൂടുതൽ കരുത്താർജ്ജിച്ച് ബിജെപി അധികാരത്തിലെത്തിയതോടെ ബിജെപിയോടുള്ള നിലപാട് മയപ്പെടുത്തുകയാണ് നവീൻ പട്നായിക്. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ രണ്ട് സീറ്റുകളിലേക്ക് ബിജെഡി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാർട്ടിയുടെ ഐടി സെൽ തലവനും വക്താവുമായ അമർ പട്നായിക്, മറ്റൊരു വക്താവ് സസ്മിത് പട്നായിക് എന്നിവരാണ് ബിജെപി സ്ഥാനാർത്ഥികൾ. മൂന്നാമത്തെ സീറ്റിൽ മുൻ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ബിജെപി സ്ഥാനാർത്ഥി അശ്വനി വൈഷ്ണവിനെ പിന്തുണയ്ക്കുമെന്ന് ബിജെഡി പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പിൽ

തിരഞ്ഞെടുപ്പിൽ

ബിജെഡിയുടെ 6 രാജ്യസഭാ എംപിമാർ ഇക്കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രണ്ട് എംപിമാർ രാജ്യസഭയിൽ തുടരും. രണ്ട് പേർ നിയമസഭയിലേക്കും രണ്ട് പേർ ലോക്സഭയിലേക്കുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒഴിവ് വന്ന നാല് സീറ്റുകളിൽ മൂന്നെണ്ണത്തിലേക്കാണ് ജൂലൈ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉള്ള ബിജെഡിക്ക് മൂന്ന് സീറ്റുകളിലേക്കും പാർട്ടി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനാകും എന്നിട്ടും ബിജെപി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനുള്ള തീരുമാനം കൗതുകകരമാണ്.

ട്വീറ്റ് വിവാദം

ട്വീറ്റ് വിവാദം

നാടകീയമായാണ് ബിജെപിക്കുളള പിന്തുണ പട്നായിക് പ്രഖ്യാപിച്ചത്. അമർ പട്നായിക്, സാസ്മിത് പാത്ര, അശ്വിനി വൈഷ്ണവ് എന്നിവരാണ് ബിജെഡിയുടെ രാജ്യസഭാ എംപി സ്ഥാനാർത്ഥികളെന്നാണ് ആദ്യം നവീൻ പട്നായിക് പ്രഖ്യാപിച്ചു. പിന്നാലെ ബിജെപി സ്ഥാനാർത്ഥിയായി അശ്വനി വൈഷ്ണവിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ബിജെപിയുടെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ സംസ്ഥാനത്ത് ആശയക്കുഴപ്പമായി. തുടർന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ വിശദീകരണവുമായി നവീൻ പട്നായിക് എത്തി. ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ലെന്നും, പ്രധാനമന്ത്രിയും, അമിത് ഷായുടെ ബിജെപി സ്ഥാനാർത്ഥിക്ക് തന്നോട് പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും നവീൻ പട്നായിക് വ്യക്തമാക്കി. മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു വൈഷ്ണവ്.

 വാക്ക് തെറ്റിച്ചു

വാക്ക് തെറ്റിച്ചു

ബിജെപി സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് നൽകിയ വാക്ക് തെറ്റിക്കേണ്ടി വന്നിരിക്കുകയാണ് നവീൻ പട്നായികിന്. അഞ്ച് തവണ ഭുവനേശ്വർ എംപിയായിരുന്ന പ്രസന്ന പട്സാനിക്കും അഞ്ച് വട്ടം ബെർഹാംപൂർ രമേശ് ചന്ദ്ര ചായു പട്നായിക്കിനും രാജ്യസഭാ സീറ്റ് ഉറപ്പ് നൽകിയിരുന്നു പ്ടനായിക്. ഇത് ചൂണ്ടിക്കാട്ടിയാണ് നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവർക്ക് സീറ്റ് നിഷേധിച്ചത്. ബിജെപി സ്ഥാനാർത്ഥിയ്ക്ക് പിന്തുണ ബിജെഡിയിൽ പൊട്ടിത്തെറികൾക്ക് കാരണമായേക്കുമെന്നാണ് സൂചന.

English summary
BJD will support BJP candidate in Rajyasabha election in Odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X